
അഫ്ഗാനിസ്ഥാനെതിരേ 74 റണ്‍സ്
ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ 47 പന്തില്‍ 74 റണ്‍സ് നേടിയത് രോഹിത്തിന്റെ മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു. പാകിസ്താനെതിരേ പൂജ്യത്തിന് പുറത്തായതിന്റെ നാണക്കേട് തീര്‍ക്കുന്ന പ്രകടനം തന്നെയാണ് ഹിറ്റ്മാന്‍ നടത്തിയത്. എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സും ഉള്‍പ്പെടെ 157.45 സ്‌ട്രൈക്കറേറ്റിലായിരുന്നു രോഹിത്തിന്റെ പ്രകടനം. അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെയടക്കം അടിച്ചുപറത്താന്‍ രോഹിത്തിനായി. മത്സരത്തില്‍ 68 റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു. മത്സരത്തില്‍ രോഹിത്തായിരുന്നു കളിയിലെ താരം.
Also Read: IPL 2022: അവസാന സീസണില്‍ കളിച്ചത് ഒരു മത്സരം, ഇത്തവണ അണ്‍സോള്‍ഡാവും, മൂന്ന് താരങ്ങളിതാ

ഇംഗ്ലണ്ടിനെതിരേ 64 റണ്‍സ്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ രോഹിത് മികച്ചൊരു ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. 34 പന്തില്‍ 64 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇംഗ്ലണ്ട് ബൗളര്‍മാരെ എയറില്‍ നിര്‍ത്തിയ രോഹിത് നാല് ഫോറും അഞ്ച് സിക്‌സുമാണ് പറത്തിയത്. 188.24 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.ഇതേ മത്സരത്തില്‍ വിരാട് കോലി 52 പന്തില്‍ 80 റണ്‍സും നേടിയിരുന്നു. ഓപ്പണറായി ഇറങ്ങി തുടക്കം മുതല്‍ വെടിക്കെട്ട് നടത്തി ഇന്ത്യക്ക് മികച്ചൊരു അടിത്തറ പാകി നല്‍കാന്‍ രോഹിത്തിന് സാധിച്ചു. ഇത്രയും ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേയാണ് രോഹിത്തിന്റെ വെടിക്കെട്ടെന്നതാണ് കൈയടി അര്‍ഹിക്കുന്ന കാര്യം.
Also Read: രോഹിത്തുമായി ഉടക്കോ?- 2019ലെ ലോകകപ്പിനു ശേഷം കലികയറി കോലി! അന്നു പറഞ്ഞത് ഇതായിരുന്നു

ഇംഗ്ലണ്ടിനെതിരേ 83 റണ്‍സ്
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് 145 പന്ത് നേരിട്ട് 83 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിലെ കടുപ്പമുള്ള സാഹചര്യത്തിലും ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ രോഹിത്തിനായി. 11 ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്. സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും 13 റണ്‍സകലെ ജെയിംസ് ആന്‍ഡേഴ്‌സന്‍ രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇതേ മത്സരത്തില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ കെ എല്‍ രാഹുല്‍ 250 പന്തുകള്‍ നേരിട്ട് 129 റണ്‍സ് നേടി.
Also Read: ഗ്രാമത്തില്‍ ക്രിക്കറ്റ് മൈതാനമൊരുക്കി ടി നടരാജന്‍, സ്വപ്‌ന സാക്ഷാത്കാരമെന്ന് ഇന്ത്യന്‍ പേസര്‍

ഇംഗ്ലണ്ടിനെതിരേ 161 റണ്‍സ്
ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോള്‍ ടെസ്റ്റില്‍ രോഹിത് സെഞ്ച്വറി പ്രകടനം നടത്തി. 231 പന്തുകള്‍ നേരിട്ട് 161 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിച്ച രോഹിത് 18 ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. റിഷഭ് പന്തിനൊപ്പവും അജിന്‍ക്യ രഹാനെക്കൊപ്പവും തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിനായി. പന്തുകൊണ്ട് അശ്വിനും അക്ഷര്‍ പട്ടേലും മികവ് കാട്ടിയതോടെ 317 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ നേടി.
Also Read: IPL 2022: പാക് താരങ്ങള്‍ കളിച്ചാല്‍ ഇവര്‍ക്കു കോടികളുറപ്പ്! ഫ്രാഞ്ചൈസികള്‍ പിടിവലി നടത്തും

ഇംഗ്ലണ്ടിനെതിരേ 127 റണ്‍സ്
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ രോഹിത്തിനായി. 256 പന്തുകള്‍ നേരിട്ട് 127 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു ഈ പ്രകടനം. 14 ഫോറും ഒരു സിക്‌സുമാണ് രോഹിത് നേടിയത്. മത്സരത്തില്‍ 157 റണ്‍സിന്റെ ചരിത്ര ജയം ഇന്ത്യ നേടിയപ്പോള്‍ രോഹിത് കളിയിലെ താരവുമായി.


Click it and Unblock the Notifications