For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എല്ലാ ആരാധകരും അറിഞ്ഞിരിക്കണം', 2021ലെ പ്രധാന ആറ് ക്രിക്കറ്റ് വാര്‍ത്തകളിതാ

2021 കടന്നുപോകാനുള്ള തയ്യാറെടുപ്പിലാണ്. ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2021. കോവിഡ് മഹാമാരിയില്‍ അകപ്പെട്ട് 2020ല്‍ കായിക ലോകം വലിയ പ്രതിസന്ധിയെയാണ് നേരിട്ടത്. 2021 ആയപ്പോഴേക്കും കായിക ലോകം കൂടുതല്‍ ഉണര്‍ന്നു. ഒട്ടുമിക്ക ടൂര്‍ണമെന്റുകളും കാണികളെ ഉള്‍പ്പെടുത്തി നടത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ടി20 ലോകകപ്പടക്കം നന്നായി നടത്താന്‍ സാധിച്ച വര്‍ഷമാണ് 2021. ഈ വര്‍ഷം കടന്നുപോകാനൊരുങ്ങവെ 2021ല്‍ സംഭവിച്ച പ്രധാന ആറ് ക്രിക്കറ്റ് വാര്‍ത്തകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്ത്

വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്ത്

ഇന്ത്യയുടെ പരിമിത ഓവര്‍ നായകസ്ഥാനം വിരാട് കോലിക്ക് നഷ്ടപ്പെട്ടത് ഈ വര്‍ഷം വലിയ ചര്‍ച്ചയായ വാര്‍ത്തകളിലൊന്നാണ്. ടി20 ലോകകപ്പിന് ശേഷം കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഏകദിന നായകസ്ഥാനവും ഒഴിയാന്‍ പിന്നീട് നിര്‍ബന്ധിതനായി. രോഹിത് ശര്‍മയെയാണ് പുതിയ നായകനായി ഇന്ത്യ നിയമിച്ചത്. ഏകദിനത്തില്‍ 70ന് മുകളില്‍ വിജയ ശരാശരിയുള്ള നായകനായിട്ടും കോലിയെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയത് വലിയ ചര്‍ച്ചയായി.

Also Read: 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണി ഉറപ്പ്, സാധ്യതയുള്ള അഞ്ച് മാറ്റങ്ങള്‍ പരിശോധിക്കാം

സൗരവ് ഗാംഗുലി-കോലി ഉടക്ക്

സൗരവ് ഗാംഗുലി-കോലി ഉടക്ക്

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള ഉടക്ക് വലിയ ചര്‍ച്ചയായിരുന്നു. കോലി ടി20 നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ ആവിശ്യപ്പെട്ടിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞത്. എന്നാല്‍ തന്നോട് ഇങ്ങനെയാരും ആവിശ്യപ്പെട്ടിട്ടില്ലെന്ന് കോലി വ്യക്തമാക്കിയതോടെയാണ് രണ്ട് പേരും തമ്മിലുള്ള ഭിന്നത തുറന്ന് കാട്ടപ്പെട്ടത്. എന്നാല്‍ വലിയ വിവാദങ്ങളിലേക്ക് നീങ്ങാതെ വിവാദം അവസാനിക്കുകയും ചെയ്തു.

Also Read: 'സ്മിത്തും കോലിയും വില്യംസണുമില്ല', ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11ന്‍ തിരഞ്ഞെടുത്ത് ഹര്‍ഷ ബോഗ്ലെ

ബെന്‍ സ്റ്റോക്‌സിന്റെ ഇടവേള

ബെന്‍ സ്റ്റോക്‌സിന്റെ ഇടവേള

ക്രിക്കറ്റില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ബെന്‍ സ്റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നത്. മാനസിക വിശ്രമത്തിനായി പോയ സ്‌റ്റോക്‌സ് കഴിഞ്ഞിടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇടവേളക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ പഴയ ഫോമിലേക്കുയരാന്‍ അദ്ദേഹത്തിനായിട്ടില്ല. സ്‌റ്റോക്‌സിന്റെ അപ്രതീക്ഷിത ഇടവേള ക്രിക്കറ്റില്‍ വലിയ ചര്‍ച്ചാ വിഷയമായ സംഭവങ്ങളിലൊന്നാണ്.

Also Read: രഞ്ജി ട്രോഫി: കിടിലന്‍ ടീമുമായി കേരളം, ശ്രീശാന്ത് ടീമില്‍!- നയിക്കാന്‍ സച്ചിന്‍ ബേബി

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകന്‍

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകന്‍

രവി ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായത് ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങളിലൊന്നാണ്. നേരത്തെ തന്നെ ഈ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പരിശീലകസ്ഥാനത്തേക്കില്ലെന്ന നിലപാടാണ് രാഹുല്‍ ദ്രാവിഡ് സ്വീകരിച്ചത്. എന്നാല്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടല്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് ദ്രാവിഡിനെ എത്തിച്ചിരിക്കുകയാണ്. പുതിയ മാറ്റങ്ങളോടെ ഐസിസി കിരീടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.

Also Read: ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ ആര്? ഓരോ ടീമിനെയും വിലയിരുത്തി തിരഞ്ഞെടുക്കാം

സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍

സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍

പന്ത് ചുരണ്ടല്‍ വിവാദങ്ങള്‍ക്ക് ശേഷമുണ്ടായ വിലക്കിന്റെ കാലാവധി നേരത്തെ തന്നെ അവസാനിച്ചിരുന്നെങ്കിലും നായകസ്ഥാനത്തേക്കെത്താന്‍ സ്റ്റീവ് സ്മിത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞിടെ ഓസീസ് നായകനായിരുന്ന ടിം പെയ്ന്‍ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെടുകയും ടീമിലെ സ്ഥാനവും ക്യാപ്റ്റന്‍സിയും നഷ്ടപ്പെട്ടതോടെ ഓസീസ് ടീമില്‍ നായകമാറ്റം സംഭവിക്കുകയുമായിരുന്നു. പാറ്റ് കമ്മിന്‍സ് നായകനായപ്പോള്‍ സ്റ്റീവ് സ്മിത്തിനെ വൈസ് ക്യാപ്റ്റനാക്കി. രണ്ടാം ആഷസ് ടെസ്റ്റില്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ സ്മിത്ത് ഓസ്‌ട്രേലിയയെ നയിക്കുകയും ചെയ്തു.

Also Read: IND vs SA: കോലിയും ഗാംഗുലിയും തമ്മില്‍ എന്താണ് പ്രശ്‌നം? വിവാദത്തോടു ആദ്യമായി പ്രതികരിച്ച് ദ്രാവിഡ്

അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനം

അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റും അജാസ് പട്ടേല്‍ വീഴ്ത്തിയത് ചരിത്ര സംഭവമായി മാറി. ടെസ്റ്റ് ചരിത്രത്തില്‍ വെറും മൂന്ന് പേര്‍ക്ക് മാത്രം സാധിച്ചിട്ടുള്ള കാര്യമാണിത്. ഇന്ത്യയെപ്പോലൊരു ശക്തമായ ബാറ്റിങ് നിരക്കെതിരെയാണ് അജാസിന്റെ നേട്ടമെന്നതാണ് എടുത്തുപറയേണ്ട കാര്യം. എന്നാല്‍ ഇന്ത്യയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിട്ടും ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമില്‍ അജാസിന് അവസരമില്ല.

Story first published: Monday, December 27, 2021, 14:28 [IST]
Other articles published on Dec 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+