
സുരേഷ് റെയ്‌ന
മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് എംഎസ് ധോണി ടീം ഇന്ത്യക്കു സമ്മാനിച്ച ഒരു ലോകോത്തര താരം. റെയ്‌ന കരിയറില്‍ ഉയരങ്ങളിലേക്കു കുതിച്ചതിനു പിന്നില്‍ ധോണിക്കു നിര്‍ണായക പങ്കുതന്നെയുണ്ട്. ഐപിഎല്ലില്‍ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരുപാട് സീസണുകള്‍ റെയ്‌ന കളിച്ചിരുന്നു.
ഇവിടെ നിന്നാണ് ഇരുവരുടെയും സൗഹൃദത്തിനു തുടക്കം.വളരെ പെട്ടാണ് ചെന്നൈയില്‍ ധോണിയുടെ തുറുപ്പുചീട്ടുകളിലൊന്നായി റെയ്‌ന മാറിയത്. ഇതിനു പിന്നാലെ ഇന്ത്യയുടെ നായകന്‍ കൂടിയായിരുന്ന അദ്ദേഹം റെയ്‌നയെ ദേശീയ ടീമിലെയും നിര്‍ണായക താരമാക്കി മാറ്റി. ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പിന്നീട് അദ്ദേഹം ടീമിനായി കാഴ്ചവയ്ക്കുകയും ചെയ്തു.

ആര്‍ അശ്വിന്‍
സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് എംഎസ് ധോണി വളര്‍ത്തിയെടുത്ത മറ്റൊരു ലോകോത്തര താരം. ഐപിഎല്ലില്‍ തുടക്കം മുതല്‍ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണായക താരമയിരുന്നു അദ്ദേഹം.
ബൗളിങില്‍ വര്‍ഷങ്ങളോടെ ധോണിയുടെ വജ്രായുധമായിരുന്നു അശ്വിന്‍. ന്യൂബോള്‍ കൊണ്ട് പലപ്പോഴും ആദ്യ ഓവര്‍ തന്നെ അദ്ദേഹത്തിനു നല്‍കി ധോണി വലിയ ചൂതാട്ടങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈയില്‍ കസറിയ അശ്വിനെ ധോണി ഇന്ത്യന്‍ ടീമിലേക്കും കൊണ്ടു വരികയും അവിടെയും സൂപ്പര്‍ താരമാക്കുകയും ചെയ്തു. ഒരു സമയത്തു മൂന്നു ഫോര്‍മാറ്റുകളിലെയും അവിഭാജ്യ ഘടകവുമായിരുന്നു താരം.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

രവീന്ദ്ര ജഡേജ
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജയാണ് എംഎസ് ധോണിയെന് ക്യാപ്റ്റന്റെ മറ്റൊരു സംഭാവന. കരിയറിന്റെ തുടക്കകാലത്തു ജഡ്ഡു ഇത്ര മിടുക്കനായിരുന്നില്ല. എന്നാല്‍ ധോണി നല്‍കിയ പിന്തുണയും ആത്മവിശ്വാസവും അദ്ദേഹത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാക്കി മാറ്റിയെടുത്തു.
ആദ്യ കാലങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാതെ വന്നതിന്റെ പേരില്‍ ജഡേജ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷെ ധോണിക്ക് അദ്ദേഹത്തിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു.
ഹര്‍ഭജന്‍ സിങിനു പകരം ജഡേജയെ ദേശീയ ടീമിലേക്കു കൊണ്ടുവരുന്നത് ധോണിയാണ്. ഇതോടെ ആര്‍ അശ്വിന്‍- ജഡേജ സ്പിന്‍ ജോടികള്‍ ടീമിന്റെ സ്പിന്‍ ബൗളിങിലെ കുന്തമുനയുമായി മാറി.

വിരാട് കോലി
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടയും വളര്‍ച്ചയ്ക്കു പിന്നില്‍ എംഎസ് ധോണിയുടെ പിന്തുണയുണ്ട്. തന്റെ വഴികാട്ടിയായാണ് ധോണിയെ കോലി പരിഗണിക്കുന്നത്. അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
മോശം ഫോമിലൂടെ കടന്നു പോയി വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും കോലിയെ ധോണി കൈവിട്ടില്ല. കാരണം വൈകാതെ തന്നെ ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളായി കോലി മാറുമെന്ന് അദ്ദേഹത്തിനു ഉറപ്പായിരുന്നു.
അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിയൊഴിഞ്ഞപ്പോള്‍ തന്റെ പിന്‍ഗാമിയായി കോലിയുടെ പേര് ധോണി നിര്‍ദേശിക്കുന്നത്. പിന്നീട് കുറച്ചു വര്‍ഷങള്‍ കോലിക്കു കീഴിലും കളിച്ച ധോണി ക്യാപ്റ്റന്‍സിയില്‍ ഏറെ സഹായിക്കുകയും ചെയ്തിരുന്നു.
Also Read: ഇന്ത്യയുടെ മിസ്റ്റര്‍ 360, സൂര്യയെ സൂപ്പറാക്കിയത് ഈ കാര്യങ്ങള്‍! അറിയാം

രോഹിത് ശര്‍മ
നിലവിലെ ക്യാപ്റ്റനു സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മയുടെ വളര്‍ച്ചയ്ക്കു പിന്നിലും എംഎസ് ധോണി തന്നെയാണ്. തുടക്കകാലത്തു മധ്യനിര ബാറ്ററായിരുന്ന രോഹിത്തിനെ ഓപ്പണിങിലക്കു കൊണ്ടുവന്ന് തലവര മാറ്റിയത് ധോണിയാണ്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ഈ ചൂതാട്ടം. ഇതു വലിയ വിജയമായതോടെ അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഓപ്പണറാവുന്നതിനു മുമ്പ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും രോഹിത്തിന് ഉറപ്പില്ലായിരുന്നു. എന്നാല്‍ മികച്ചൊരു ഓപ്പണിങ് ബാറ്റര്‍ അദ്ദേഹത്തില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു തിരിച്ചറിഞ്ഞത് ധോണിയാണ്. തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഹിറ്റ്മാന് അദ്ദേഹം അവസരമൊരുക്കുകയും ചെയ്തു.


Click it and Unblock the Notifications












