ക്രിക്കറ്റ് പ്രേമിയോ? ഈ നിയമങ്ങള്‍ അധികമാര്‍ക്കുമറിയില്ല | നോക്കാം

ടി20 ഫോര്‍മാറ്റ് അവതരിപ്പിക്കപ്പെട്ട ശേഷം ക്രിക്കറ്റെന്ന ഗെയിം കൂടുതല്‍ ആരാധകരിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ഗെയിമുകളെയും പോലെ വളരെ വേഗത്തില്‍ കഴിയുന്നതല്ല ക്രിക്കറ്റ് എന്നതായിരുന്നു നേരത്തേ വിമര്‍ശകര്‍ ഉന്നയിച്ച പ്രധാന പ്രശ്‌നം. ടെസ്റ്റാണെങ്കില്‍ അഞ്ചു ദിവസവും ഏകദിനമെങ്കില്‍ ഒരു ദിവസം ഏറെക്കുറെയും ക്രിക്കറ്റിനു ആവശ്യമാണ്. പക്ഷെ ടി20യുടെ വരവോടെ ഇതു വെറും മൂന്നോവറിലേക്കു ചുരുങ്ങുകയായിരുന്നു.
ഇന്ത്യയില്‍ നിലവില്‍ ഏറ്റുവുമധികം ആരാധകരുള്ള ഗെയിം ക്രിക്കറ്റ് തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ലോകത്തിലെ ഏറ്റവുമധികം ജനപ്രീതിയുള്ള ഗെയിമായ ഫുട്‌ബോളിനു ഇന്ത്യയില്‍ ഇനിയും ക്രിക്കറ്റിന്റെ അപ്രമാദിത്വം തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഐഎസ്എല്‍ വന്നിട്ടും ഐപിഎല്ലിന്റെ പകുതി പിന്തുണ പോലും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഒരുപാട് നിയമങ്ങളുള്ള ഗെയിം കൂടിയാണ് ക്രിക്കറ്റ്. ഇവരില്‍ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളെക്കുറിച്ചായിരിക്കും ക്രിക്കറ്റ് പ്രേമികളില്‍ ഭൂരിഭാഗം പേര്‍ക്കുമറിയുക. കൂടുതല്‍ പേരും അറിയാനിടയില്ലാത്ത ക്രിക്കറ്റിലെ ചില നിയമങ്ങളെക്കുറിച്ച് അറിയാം.

മൂന്നു മിനിറ്റ് നിയമം
ബാറ്റിങിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിലൊന്നാണിത്. ഒരു ബാറ്റര്‍ ഔട്ടായി മടങ്ങിയാല്‍ പുതിയ ബാറ്റര്‍ മൂന്നു മിനിറ്റിനുള്ളില്‍ ഗ്രൗണ്ടില്‍ പ്രവേശിക്കണമെന്നാണ് ഈ നിയമത്തിലുള്ളത്. ഈ സമയത്തിനുള്ളില്‍ ഗ്രൗണ്ടിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അയാള്‍ പുറത്തായതായി കണക്കാക്കുകയും ചെയ്യും.
ഈ കാരണത്താലാണ് വളരെ നേരത്തേ തന്നെ ഹെല്‍മറ്റും പാഡുമണിഞ്ഞ് അടുത്ത നമ്പറില്‍ ഇറങ്ങാന്‍ പോവുന്നയാള്‍ ഡഗൗട്ടില്‍ തയ്യാറായി ഇരിക്കുന്നത്.

ത്രീ ക്യാപ്പ്
കളിക്കാരുടെ വസ്ത്രമോ, ക്യാപ്പോ ആയി ബന്ധപ്പെട്ട നിയയമമാണിത്. ക്യാച്ചെടുക്കുന്നതിനു മുമ്പ് ഒരു താരം മനപ്പൂര്‍വ്വം ബോള്‍ ക്യാപ്പില്‍ തട്ടിക്കുകയാണെങ്കില്‍ ആ ക്യാച്ച് അനുവദിക്കപ്പെടില്ലെന്നു നിയമത്തില്‍ പറയുന്നു. അതുകൊണ്ടു തന്നെ ക്യാപ്പിലോ, മറ്റേതെങ്കിലും ഭാഗത്തോ തട്ടാതെ നേരിട്ടാണ് കൈകളിലേക്കു വന്നതെന്നു ഫീല്‍ഡര്‍ ഉറപ്പു വരുത്തണം.
പക്ഷെ ഫീല്‍ഡിങിനിടെ ഒരു താരത്തിന്റെ വസ്ത്രത്തിലോ, മറ്റെന്തെങ്കിലും വസ്തുവിലോ അബദ്ധത്തില്‍ തട്ടുകയും അതു ക്യാച്ചില്‍ കലാശിക്കുകയും ചെയ്താല്‍ ഇതു ക്യാച്ചായി പരിഗണിക്കുകയും ചെയ്യും.

പന്ത് കൈകാര്യം ചെയ്യല്‍
ബാറ്റ് ചെയ്യവെ ഒരു താരത്തിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ശേഷം ബോള്‍ വിക്കറ്റിലേക്കു പതിക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമുക്കു കാണാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബോള്‍ കൈ കൊണ്ട് തൊടാന്‍ ബാറ്റര്‍ക്കു അനുവാദമില്ല. എന്നാല്‍ ബാറ്റ് കൊണ്ടോ, കാല്‍ കൊണ്ടോ വിക്കറ്റില്‍ പതിക്കാനിടയുള്ള ബോളിന്റെ ദിശ മാറ്റാന്‍ സാധിക്കുകയും ചെയ്യും.

വസ്തുവില്‍ ബോള്‍ പതിക്കുന്ന നിയമം
ഒരു ബാറ്ററുടെ ഷോട്ട് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലോ, അല്ലെങ്കില്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌പൈഡര്‍ ക്യാമിലോ, മറ്റ് എന്തെങ്കിലും വസ്തുവിലോ പതിക്കുകയാണെങ്കില്‍ അതു ഡെഡ് ബോളായി പരിഗണിക്കപ്പെടും. ബൗളര്‍ക്കു ഈ പന്ത് ഒരിക്കല്‍ക്കൂടി എറിയേണ്ടി വരികയും ചെയ്യും.

അപ്പീല്‍ നിര്‍ബന്ധം
ഒരു കളിയില്‍ എതിര്‍ ടീമിലെ ബൗളറുടെയോ, ഫീല്‍ഡര്‍മാരുടെയോ ഭാഗത്തു നിന്നു വിക്കറ്റിനായി അപ്പീല്‍ ഇല്ലെങ്കില്‍ ഗ്രൗണ്ടിലുള്ള അംപയര്‍മാര്‍ക്കു അക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയില്ല. ഒരു ബാറ്റര്‍ ഔട്ടാണെങ്കിലും ആരും അപ്പീല്‍ ചെയ്തില്ലെങ്കില്‍ അംപയര്‍ക്ക് ഔട്ടാണെന്ന് കൈവിരല്‍ ഉയര്‍ത്താന്‍ സാധിക്കുകയുമില്ല.

കോള്‍ ബാക്ക്
പുറത്തായി ക്രീസ് വിട്ട എതിര്‍ ടീമിലെ ഒരു ബാറ്ററെ ഗ്രൗണ്ടിലേക്കു തിരിച്ചുവിളിച്ച് ഇന്നിങ്സ് തുടരാന്‍ ഫീല്‍ഡിങ് ടീമിന്റെ ക്യാപ്റ്റനെ നിയമം അനുവദിക്കുന്നു. കൂട്ടിയിടിയെ തുടര്‍ന്നോ, മറ്റെന്തെങ്കിലും അധാര്‍മികമായ വഴികളിലൂടെയോ പുറത്തായാല്‍ അയാളെ തിരിച്ചുവിളിക്കാന്‍ എതിര്‍ ടീമിന്റെ ക്യാപ്റ്റനു സാധിക്കും.

പെനല്‍റ്റി നിയമം
ബാറ്റിങ് ടീമിനു മുതല്‍ക്കൂട്ടാവുന്ന നിയമമാണിത്. ഒരു ബാറ്ററുടെ ഷോട്ട് ഗ്രൗണ്ടില്‍ വിക്കറ്റ് കീപ്പര്‍ക്കു പിറകില്‍ നിലത്തു വച്ചിരിക്കുന്ന ഹെല്‍റ്റില്‍ പതിക്കുകയാണെങ്കില്‍ ബാറ്റിങ് ടീമിന് അഞ്ചു റണ്‍സ് പെനല്‍റ്റിയായി അനുവദിക്കും. പലപ്പോഴും സ്പിന്നര്‍മാര്‍ക്കെതിരേ വിക്കറ്റ് കാക്കവെ വിക്കറ്റ് കീപ്പര്‍ ഹെല്‍മറ്റ് എവിടെയെങ്കിലും അഴിച്ചു വച്ച് ക്യാപ്പ് മാത്രം ധരിച്ച് നില്‍ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്ററുടെ ഷോട്ട് ഹെല്‍മറ്റില്‍ കൊണ്ടാല്‍ അതു ബാറ്റിങ് ടീമിനു ഗുണം ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications