ജഡ്ഡൂ നീ തീര്‍ന്നു! അക്ഷര്‍ തകര്‍ക്കും ഈ റെക്കോര്‍ഡുകള്‍, അറിയാം

ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പോലും ഭീഷണിയുയര്‍ത്തുന്ന തരത്തിലേക്കു അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. ഇടംകൈയന്‍ ബൗളറും ബാറ്ററുമായതിനാല്‍ തന്നെ നേരത്തേ ജഡ്ഡുവിന്റെ ബാക്കപ്പായിട്ടായിരുന്നു അക്ഷറിനെ ഇന്ത്യ കണ്ടുവച്ചിരുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും ജഡേജ പരിക്കു കാരണം പുറത്തിരിക്കുമ്പോഴോ, വിശ്രമം നല്‍കുമ്പോഴോ മാത്രമേ അക്ഷര്‍ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ.
എന്നാല്‍ ഇപ്പോള്‍ ജഡ്ഡുവിനൊപ്പം പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് അക്ഷര്‍. നേരത്തേ ജഡേജയുടെ അഭാവത്തില്‍ ലഭിച്ച അവസരങ്ങള്‍ വളരെ നന്നായി മുതലെടുക്കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തെ ടീമിലെ അവിഭാജ്യ ഘടകമാക്കി മാറ്റിയത്. ഇതോടെ ജഡ്ഡു തിരിച്ചെത്തിയപ്പോഴും അക്ഷറിനെ കൈവിടാന്‍ ഇന്ത്യക്കു സാധിക്കാതെ വരികയും ചെയ്തു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ജഡേജയും അക്ഷറും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. രണ്ടു ടെസ്റ്റുകളിലും ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ ഫിഫ്റ്റികളുമായി അക്ഷര്‍ ടീമിന്റെ അപ്രതീക്ഷിത ഹീറോയാവുകയും ചെയ്തിരുന്നു.
ബൗളിങില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം ഈ രണ്ട് ഇന്നിങ്‌സുകള്‍ കൊണ്ട് അദ്ദേഹം തീര്‍ക്കുകയായിരുന്നു. 2021ല്‍ ടെസ്റ്റില്‍ അരങ്ങേറിയ അക്ഷര്‍ കന്നി പരമ്പയില്‍ തന്നെ 27 വിക്കറ്റുകളുമായി (മൂന്നു ടെസ്റ്റ്) വരവറിയിച്ചിരുന്നു. ജഡേജയുടെ ചില റെക്കോര്‍ഡുകള്‍ അക്ഷര്‍ വൈകാതെ പഴങ്കഥയാക്കിയേക്കും. ഇവ ഏതൊക്കെയാണെന്നു നോക്കം.

100 വിക്കറ്റുകള്‍
നിലവില്‍ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 പേരെ പുറത്താക്കിയ ഇന്ത്യയുടെ രണ്ടാമത്തെ ഇടംകൈയന്‍ സ്പിന്നറെന്ന റെക്കോര്‍ഡ് രവീന്ദ്ര ജഡേജയുടെ പേരിലാണ്. ഇതു വൈകാതെ അക്ഷര്‍ പട്ടേല്‍ തകര്‍ക്കാനിടയുണ്ട്. ആദ്യത്തെ 10 ടെസ്റ്റുകളില്‍ നിന്നും ജഡ്ഡുവിനു വീഴ്ത്താനായതെങ്കില്‍ അക്ഷര്‍ 48 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
24 ടെസ്റ്റുകളില്‍ നിന്നാണ് ജഡേജ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. 22 ടെസ്റ്റുകളില്‍ നിന്നും വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി തികച്ച പ്രഗ്യാന്‍ ഓജയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ജഡ്ഡുവിന്റെ മാത്രമല്ല ഫോം തുടര്‍ന്നാല്‍ ഓജയുടെ പോലും റെക്കോര്‍ഡ് പഴങ്കഥയാക്കാന്‍ അക്ഷറിനാവും.
Also Read: IND vs AUS: മൂന്നാമങ്കത്തില്‍ ഇന്ത്യ അടിമുടി മാറും, മൂന്നു പേര്‍ പുറത്തേക്ക്!

അതിവേഗം 1000 റണ്‍സ്, 100 വിക്കറ്റ്
ടെസ്റ്റില്‍ അതിവേഗം 1000 റണ്‍സും 100 വിക്കറ്റുകളുമെടുത്ത ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നറെന്ന റെക്കോര്‍ഡും അക്ഷര്‍ പട്ടേല്‍ നോട്ടമിടുന്നുണ്ട്. 30 ടെസ്റ്റുകളാണ് ഈ നേട്ടത്തിലെത്താന്‍ രവീന്ദ്ര ജഡേജയ്ക്കു ആവശ്യമായി വന്നത്. ഇന്ത്യന്‍ താരങ്ങളില്‍ റെക്കോര്‍ഡും ഇതു തന്നെ. അദ്ദേഹത്തെക്കൂടാതെ ഇന്ത്യയുടെ മറ്റു ഒമ്പതു പേര്‍ കൂടി ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അക്ഷറിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ ഇതുവരെ 10 മല്‍സരങ്ങളില്‍ നിന്നും 407 റണ്‍സും 48 വിക്കറ്റുകളും നേടിക്കഴിഞ്ഞു. 30ന് മുകളില്‍ ബാറ്റിങ് ശരാശരിയും ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്.
സമീപകാലത്തെ മികച്ച ഇന്നിങ്‌സുകളാണ് ബാറ്റിങ് ശരാശരി മെച്ചപ്പെടുത്താന്‍ അക്ഷറിനെ സഹായിച്ചത്. 30 ടെസ്റ്റുകളെന്ന ജഡ്ഡുവിന്റെ റെക്കോര്‍ഡ് അദ്ദേഹം തകര്‍ക്കാന്‍ സാധ്യത കൂടുതലാണ്.

കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റ്
ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ഇടംകൈയന്‍ സ്പിന്നറെന്ന റെക്കോര്‍ഡും നിലവില്‍ രവീന്ദ്ര ജഡേജയ്ക്കു അവകാശപ്പെട്ടതാണ്. 2017ലായിരുന്നു അദ്ദേഹം വമ്പന്‍ റെക്കോര്‍ഡിട്ടത്. അന്നു 10 ടെസ്റ്റുകളില്‍ നിന്നും 54 വിക്കറ്റുകളെടുത്താണ് കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ഇടംകൈയന്‍ സ്പിന്നറായി ജഡേജ മാറിയത്.
2024ല്‍ ഇന്ത്യ കളിക്കാനിരിക്കുന്നത് 12 ടെസ്റ്റുകളാണ്. ഇതില്‍ 10ഉം സ്വന്തം നാട്ടില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ജഡ്ഡുവിന്റെ റെക്കോര്‍ഡ് അക്ഷര്‍ തിരുത്താന്‍ സാധ്യത കൂടുതലാണ്.
ഓസ്‌ട്രേലിയക്കെതിരേ ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ രണ്ടു വിക്കറ്റെടുത്തിരുന്നെങ്കില്‍ അക്ഷറിനു 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാമായിരുന്നു. ഒപ്പം ഈ നേട്ടം അതിവേഗം കൈവരിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരവും ആവുമായിരുന്നു. പക്ഷെ അദ്ദേഹത്തിനു വിക്കറ്റ് ലഭിച്ചില്ല. നിലവില്‍ ഒമ്പതു ടെസ്റ്റുകളില്‍ 50 പേരെ പുറത്താക്കിയ ആര്‍ അശ്വിന്റെ പേരിലാണ് റെക്കോര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications