Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മൂന്നാമങ്കത്തില്‍ ഇന്ത്യ അടിമുടി മാറും, മൂന്നു പേര്‍ പുറത്തേക്ക്!

india

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഗംഭീര വിജയത്തോടെ തന്നെ ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തിയ ഇന്ത്യ പരമ്പര കൈവിടില്ലെന്നു ഉറപ്പിക്കുകയും ചെയ്തു.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ തൊട്ടരികിലും ഇന്ത്യ ഇതോടെ എത്തിയിരിക്കുകയാണ്. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നേരത്തേ ധര്‍മശാലയിലായിരുന്നു മല്‍സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇവിടുത്തെ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ കാരണം ടെസ്റ്റ് ഇന്‍ഡോറിലേക്കു മാറ്റുകയായിരുന്നു.

ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ ജയിച്ചുകയറിയത്. ഓസീസ് നല്‍കിയ 115 റണ്‍സിന്റെ വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഈ മല്‍സരം ആധികാരികമായി ജയിച്ചെങ്കിലും ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പ്ലെയിങ് ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയേക്കും. ആരൊക്കെയാവും ടീമിനു പുറത്തു പോവുകയെന്നു പരിശോധിക്കാം.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും കെഎല്‍ രാഹുലിനെ കഴിഞ്ഞ ദിവസം പുറത്താക്കിക്കഴിഞ്ഞു. ഇതോടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിന്റെ സ്ഥാനവും തെറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായിട്ടാണ് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നം നീക്കിയത്.

കഴിഞ്ഞ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. 17, 1 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. നാഗ്പൂരിലെ ആദ്യ ടെസ്റ്റിലാവട്ടെ കളിച്ച ഏക ഇന്നിങ്‌സില്‍ 20 റണ്‍സിനും രാഹുല്‍ ക്രീസ് വിട്ടു. ഈ പരമ്പരയില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചു കാലമായി ബാറ്റിങില്‍ അദ്ദേഹം മോശം പ്രകടനം തുടരുകയാണ്.

മതിയായ അവസരങ്ങള്‍ രാഹുലിന് ഇന്ത്യ നല്‍കിക്കഴിഞ്ഞു. പക്ഷെ അവയൊന്നും മുതലാക്കാന്‍ സാധിച്ചില്ല. മൂന്നാം ടെസ്റ്റില്‍ രാഹുലിനെ പുറത്തിരുത്തി പകരം യുവതാരം ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വരുമെന്ന് ഉറപ്പായിരിക്കുകയാണ്.

IPL 2023: ഉമ്രാനാവാന്‍ അര്‍ജുന്റെ സര്‍പ്രൈസ് നീക്കം! ഇപ്പോഴത്തെ വേഗതയെത്ര? അറിയാം

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ പുറത്തു പോവാനിടയുള്ള മറ്റൊരു താരം. പരിക്കു കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ അദ്ദേഹം രണ്ടാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുകയായിരുന്നു. പക്ഷെ അഞ്ചാം നമ്പറില്‍ രണ്ടിന്നിങ്‌സുകളിലും തിളങ്ങാന്‍ ശ്രേയസിനായില്ല. 4, 12 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

ആദ്യ ഇന്നിങ്‌സില്‍ നിര്‍ഭാഗ്യകരമായ രീതിയിലായിരുന്നു താരത്തിന്റെ പുറത്താവല്‍. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കാനുള്ള അവസരം ശ്രേയസിനു ലഭിച്ചെങ്കിലും അതിനായില്ല. 12 റണ്‍സില്‍ നില്‍ക്കെ പുറത്താവുകയായിരുന്നു.

ആദ്യ ടെസ്റ്റില്‍ ശ്രേയസിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനു ഇന്ത്യ അരങ്ങേറാന്‍ അവസരമൊരുക്കിയിരുന്നു. എട്ടു റണ്‍സാണ് കന്നി ഇന്നിങ്‌സില്‍ അദ്ദേഹം നേടിയത്. രണ്ടാം ടെസ്റ്റില്‍ ശ്രേയസ് വന്നതോടെ സൂര്യക്കു സ്ഥാനവും നഷ്ടമായി. മൂന്നാം ടെസ്റ്റില്‍ ശ്രേയസിനെ ഒഴിവാക്കി സൂര്യയെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും.

Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

സമീപകാലത്തു ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനു ഈ പരമ്പരയില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നന്നായി പന്തെറിയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലെ വിക്കറ്റ് ലഭിക്കുന്നില്ലെന്നതു പോരായ്മയാണ്.

രണ്ടു ടെസ്റ്റുകളില്‍ നിന്നും ഒരേയൊരു വിക്കറ്റാണ് സിറാജിനു വീഴ്ത്താനായത്. മറുഭാഗത്ത് അദ്ദേഹത്തിന്റെ പേസ് ബൗളിങ് പങ്കാളിയായ മുഹമ്മദ് ഷമി ഏഴു വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. മൂന്നാം ടെസ്റ്റില്‍ സിറാജിനെ ഒഴിവാക്കി ഉമേഷ് യാദവ്, ജയദേവ് ഉനാട്കട്ട് എന്നിവരിലൊരാളെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

കഴിഞ്ഞ രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയ്ക്കായി ഒമ്പതു വിക്കറ്റുകളെടുത്ത ഉനാട്കട്ട് ഇന്ത്യയെ സംബന്ധിച്ച് മികച്ചൊരു ഓപ്ഷനാണ്.

Story first published: Monday, February 20, 2023, 13:05 [IST]
Other articles published on Feb 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+