
പ്രഥമ ടി20 ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ലഭിച്ചത് ഇന്ത്യക്കാണ്. അതിനു ശേഷം ഒരുപാട് താരങ്ങള്‍ ടീമിലേക്കു വരികയും പോവുകയും ചെയ്തു. കുറച്ചു പേര്‍ക്കു മാത്രമാണ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ കഴിഞ്ഞത്. ഇന്ത്യക്കു വേണ്ടി ഒരു ടി20 മല്‍സരത്തില്‍ മാത്രം കളിച്ച് അപ്രത്യക്ഷരായിപ്പോയ ചില സ്പിന്‍ ബൗളര്‍മാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

മുരളി കാര്‍ത്തിക്
ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരുടെ നിരയില്‍ തീര്‍ച്ചയായും പെടുത്താവുന്ന താരമാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ മുരളി കാര്‍ത്തിക്. ഇന്ത്യക്കു വേണ്ടി ചില മാച്ച് വിന്നിങ് ബൗളിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇടംകൈയന്‍ സ്പിന്നറായിരുന്ന കാര്‍ത്തിക് ഏകദിനത്തിലാണ് കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത്.
ടി20യില്‍ ഒരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹം ഇറങ്ങിയിട്ടുള്ളൂ. 2007ല്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20യിലൂടെയായിരുന്നു കാര്‍ത്തികിന്റെ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. അതിനു ശേഷം കാര്‍ത്തിക് ഇന്ത്യക്കായി ടി20യും കളിച്ചില്ല.

കാണ്‍ ശര്‍മ
ഇന്ത്യക്കു വേണ്ടി ഒരേയൊരു ടി20യില്‍ മാത്രം കളിച്ച മറ്റൊരാളാണ് ലെഗ് സ്പിന്നര്‍ കാണ്‍ ശര്‍മ. ഇപ്പോഴും മല്‍സരംഗത്തുണ്ടെങ്കിലും അദ്ദേഹം ഇനി ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ സാധ്യത തീരെ കുറവാണ്. 2014ല്‍
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ശര്‍മ ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. മല്‍സരത്തില്‍ 28 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. അതിനു ശേഷം ശര്‍മയെ ഒരിക്കല്‍പ്പോലും ടീമിലേക്കു പരിഗണിച്ചിട്ടില്ല.
രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

പവന്‍ നേഗി
ഇടം കൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ പവന്‍ നേഗിയാണ് ഇന്ത്യക്കു വേണ്ടി ഒരു ടി20യില്‍ മാത്രം കളിച്ച മൂന്നാമത്തെ താരം. 2016ലെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ടി20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ചെറുടീമായ യുഎഇയ്‌ക്കെതിരായ കളിയില്‍ നേഗിയും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ മൂന്നോവറുകളാണ് താരം ബൗള്‍ ചെയ്തത്. അതിനു ശേഷം ഒരിക്കല്‍പ്പോലും നേഗിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല.

പര്‍വേസ് റസൂല്‍
ഇന്ത്യക്കു വേണ്ടി ഒരു ടി20യില്‍ മാത്രം കളിച്ച നാലാമത്തെ താരമാണ് ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ പര്‍വേസ് റസൂല്‍. 2017ലായിരുന്നു ജമ്മു കാശ്മീരില്‍ നിന്നുള്ള അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയത്. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലേക്കായിരുന്നു ഇത്. ഈ മല്‍സരത്തില്‍ 32 റണ്‍സ് വഴങ്ങിയ റസൂല്‍ ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ബാറ്റിങിലാവട്ടെ അഞ്ചു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ മല്‍സരത്തിനു ശേഷം റസൂലിനു ഇന്ത്യക്കായി കളിക്കാന്‍ സാധിച്ചിട്ടില്ല.
T20 World Cup: ഇന്ത്യയുടെ പ്ലാനുകളെല്ലാം താറുമാറായി! ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍

മായങ്ക് മര്‍ക്കാണ്ഡെ
യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെയാള്‍. ലെഗ് സ്പിന്നറായ താരം 2018ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സീസണില്‍ മുംബൈയുടെ തുറുപ്പുചീട്ടായി മര്‍ക്കാണ്ഡെ മാറിയിരുന്നു. ഐപിഎല്ലിലെ പ്രകടനം 2019ല്‍ താരത്തെ ഇന്ത്യന്‍ ടീമിലെത്തിക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20യിലൂടെയായിരുന്നു മര്‍ക്കാണ്ഡെയുടെ അരങ്ങേറ്റം. പക്ഷെ ഈ മല്‍സരത്തിനു ശേഷം താരം തഴയപ്പെടുകയായിരുന്നു.


Click it and Unblock the Notifications











