For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ സ്‌ട്രൈക്ക് റേറ്റ് 400-500! ഇന്ത്യന്‍ നിരയില്‍ യുവ സ്പിന്നറും

മൂന്നു കളിക്കാരെ അറിയാം

ടി20 ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും ശക്തരായ ടീമുകളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ഫോര്‍മാറ്റില്‍ ഐസിസി പ്രഥമ ലോകകപ്പ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായത് ഇന്ത്യക്കായിരുന്നു. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യ ചാംപ്യന്‍മാരായത്.

അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ ചിരവൈരികളായ പാകിസ്താനെ കലാശക്കളിയില്‍ ഇന്ത്യ വീഴ്ത്തുകയായിരുന്നു. നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ടീമും ഇന്ത്യ തന്നെയാണ്.

1

ഒരു ബാറ്ററുടെ സ്‌ട്രൈക്ക് റേറ്റ് ടി20 ക്രിക്കറ്റില്‍ മല്‍സരഫലം തീരുമാനിക്കുന്നതില്‍ പലപ്പോഴും നിര്‍ണായകമായി മാറാറുണ്ട്. കളിയില്‍ ഒരു ബാറ്റര്‍ വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും പതിയെ സ്‌കോര്‍ ചെയ്യുന്നത് ആരും അംഗീകരിക്കില്ല. കാരണം ഓരോ ബോളും വളരെ പ്രധാനപ്പെട്ടതാണ്.

2

30 ബോളില്‍ 25 റണ്‍സെടുക്കുന്നതിനേക്കാള്‍ 10 ബോളില്‍ 25 റണ്‍സ് നേടുന്നതിനാണ് കൈയടി ലഭിക്കുന്നത്. അതിനാല്‍ തന്നെ 150ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ ബാറ്റര്‍മാര്‍ ശ്രമിക്കാറുമുണ്ട്. ഒരു കളിയില്‍, ഒന്നിലേറെ ബോള്‍ നേരിട്ട് 400 മുതല്‍ 500 വരെ സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് അടിച്ചെടുത്ത ചില ഇന്ത്യന്‍ താരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇക്കൂട്ടത്തിലുള്ള മൂന്നു പേര്‍ ആരൊക്കെയാണെന്നു നോക്കാം.

എംഎസ് ധോണി (സ്‌ട്രൈക്ക് റേറ്റ് 400)

എംഎസ് ധോണി (സ്‌ട്രൈക്ക് റേറ്റ് 400)

മുന്‍ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമായ എംഎസ് ധോണി ഈ എലൈറ്റ് ക്ലബ്ബിന്റെ ഭാഗമാണ്. 2016ലെ ഏഷ്യാ കപ്പിലായിരുന്നു ഒരു കളിയില്‍ 400ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം റണ്ണെടുത്തത്.

4

ടി20 ഫോര്‍മാറ്റില്‍ നടന്ന ആദ്യത്തെ ഏഷ്യാ കപ്പ് കൂടിയായിരുന്നു 2016ലേത്. അന്നു ടീമിനെ നയിച്ചതും ധോണിയായിരുന്നു. ബംഗ്ലാദേശിനെതിരേ ഇന്ത്യ 45 റണ്‍സിനു ജയിച്ച മല്‍സരത്തിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 400ലെത്തിയത്. രണ്ടു ബോളുകള്‍ നേരിട്ട ധോണി ഒരു സിക്‌സറും ഡബിളുമടക്കം എട്ടു റണ്‍സെടുക്കുകയായിരുന്നു.

ഇവര്‍ ടീമില്‍ തുടര്‍ന്നത് ക്യാപ്റ്റനായത് കൊണ്ടു മാത്രം! കൂടുതലും ഓസീസുകാര്‍

രവി ബിഷ്‌നോയ് (സ്‌ട്രൈക്ക് റേറ്റ് 400)

രവി ബിഷ്‌നോയ് (സ്‌ട്രൈക്ക് റേറ്റ് 400)

ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗം പോലുമായിട്ടില്ലാത്ത യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് ഈ ലിസ്റ്റിലുണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. എംഎസ് ധോണിയെപ്പോലെ ബിഷ്‌നോയിയും ഏഷ്യാ കപ്പിലാണ് 400 എന്ന സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത്. ഈ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു യുവ സ്പിന്നര്‍ തന്റെ ബാറ്റിങ് പ്രഹരശേഷി ലോകത്തിനു കാണിച്ചുകൊടുത്തത്.

6

സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു ഇതെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ക്രീസിലെത്തിയ ബിഷ്‌നോയ് നേരിട്ട രണ്ടു ബോളുകളിലും ബൗണ്ടറി പായിച്ച് ആരാധകരെ കൈയിലെടുക്കുകയായിരുന്നു. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ പരാജയം രുചിച്ചു.

'അന്ന് ധോണി ഫൈനല്‍ കളിക്കില്ലായിരുന്നു', ആരും പിന്തുണച്ചില്ല!, വെളിപ്പെടുത്തി മുന്‍ സെലക്ടര്‍

ദിനേശ് കാര്‍ത്തിക് (സ്‌ട്രൈക്ക് റേറ്റ് 500)

ദിനേശ് കാര്‍ത്തിക് (സ്‌ട്രൈക്ക് റേറ്റ് 500)

ഫിനിഷറായി ഈ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കു അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ വെറ്ററന്‍ താരവും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തികാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. 500 എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് ഒരു ടി20യില്‍ ഡിക്കെ ബാറ്റ് വീശിയത്.

8

ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു ഇത്. നാഗ്പൂരില്‍ നടന്ന രണ്ടാം ടി20യില്‍ നേരിട്ട ആദ്യ ബോളില്‍ സിക്‌സറടിച്ച കാര്‍ത്തിക് അടുത്ത ബോളില്‍ ബൗണ്ടറിയുമടിച്ച് ഇന്ത്യക്കു ജയം സമ്മാനിക്കുകയും ചെയ്തു. മഴ കാരണം എട്ടോവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ഇന്ത്യയുടെ ജയം ആറു വിക്കറ്റിനായിരുന്നു.

Story first published: Sunday, September 25, 2022, 9:27 [IST]
Other articles published on Sep 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+