Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അന്ന് ധോണി ഫൈനല്‍ കളിക്കില്ലായിരുന്നു', ആരും പിന്തുണച്ചില്ല!, വെളിപ്പെടുത്തി മുന്‍ സെലക്ടര്‍

1

ഇന്ത്യയുടെ ഇതിഹാസമാണ് എംഎസ് ധോണി. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ലോക ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന ധോണിയെന്ന മാന്ത്രികന്‍ 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ ധോണി 2007ലെ ടി20 ലോകകപ്പിലൂടെത്തന്നെ ഇന്ത്യയുടെ അതുല്യ പ്രതിഭയായി വളര്‍ന്നു.

ധോണിയുടെ കീഴിലായിരുന്നു 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയത്. 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടം ചൂടിക്കാന്‍ ധോണിയെന്ന ക്യാപ്റ്റനായി. ഇപ്പോഴിതാ ധോണിയുടെ കരിയറിലെ നിര്‍ണ്ണായകമായ ദുലീപ് ട്രോഫി ഫൈനലില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ എത്രത്തോളം പ്രയാസപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെലക്ടര്‍മാരുടെ ചെയര്‍മാനായിരുന്ന കിരണ്‍ മോറെ.

1

2003ലെ ദുലീപ് ട്രോഫിയെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. നയന്‍ മോംഗിയക്ക് ശേഷം ഇന്ത്യ ഒരു മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ പ്രയാസപ്പെട്ടു. ഒടുവില്‍ രാഹുല്‍ ദ്രാവിഡ് എന്ന ഉത്തരത്തിലേക്ക് സെലക്ടര്‍മാര്‍ എത്തുകയായിരുന്നു. 2003ലെ ലോകകപ്പില്‍ ഇന്ത്യക്കായി ദ്രാവിഡ് കീപ്പറായെങ്കിലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെ ഇന്ത്യക്ക് ആവിശ്യമായിരുന്നു. അങ്ങനെയാണ് ധോണിയിലേക്ക് ശ്രദ്ധയെത്തിയതെന്നാണ് കിരണ്‍ പറഞ്ഞത്.

'രാഹുല്‍ ദ്രാവിഡില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ഞങ്ങള്‍ നോക്കിയിരുന്നത്. 2003ലെ ദുലീപ് ട്രോഫി ഫൈനലില്‍ ധോണിയെക്കൊണ്ട് വിക്കറ്റ് കീപ്പിങ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. ബംഗാള്‍ സെലക്ടര്‍മാരോട് ഇത് സംസാരിച്ചപ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. ആദ്യം ആരും സമ്മതിച്ചില്ല. ഏറ്റവും ഒടുവില്‍ ധോണിയിലേക്കെല്ലാവരും എത്തി. സൗരവ് ഗാംഗുലിയും ദീപ് ദാസ്ഗുപതയൊന്നും ഈ മത്സരം കളിക്കുന്നില്ലായിരുന്നു.

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

2

ധോണി വിക്കറ്റ് കീപ്പറാവുന്നത് കാണാനാണ് കാത്തിരുന്നത്. ബാറ്റിങ്ങില്‍ ആ സമയത്ത് അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടായിരുന്നു. നോര്‍ത്ത് സോണിനൊപ്പം ആശിഷ് നെഹ്‌റയെപ്പോലെ മികച്ച ബൗളര്‍മാരുണ്ടായിരുന്നു. എന്നിട്ടും ധോണി 60 റണ്‍സ് നേടുകയും വിക്കറ്റ് കീപ്പിങ് നന്നായി ചെയ്യുകയും ചെയ്തു. അവന്റെ വിക്കറ്റ് കീപ്പിങ് അത്ഭുകരമായിരുന്നില്ല. എന്നാല്‍ മികച്ച ക്രിക്കറ്റ് ബുദ്ധി അവനുണ്ടായിരുന്നു. അവനെ കെനിയന്‍ പര്യടനത്തിനയച്ചപ്പോള്‍ 400 റണ്‍സിലധികം നേടി. പിന്നീട് നടന്നത് ചരിത്രം'-മോറെ പറഞ്ഞു.

കരിയറിന്റെ ഒരു ഘട്ടത്തിലും ധോണിക്ക് ഭീഷണി ഉയര്‍ത്താന്‍ പോന്ന താരം ഇന്ത്യന്‍ ടീമിലുണ്ടായിട്ടില്ല. ധോണി വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ധോണിയുടെ വിടവ് നികത്താന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് വസ്തുത. എതിര്‍ ടീമുകളില്‍പ്പോലും ആരും ധോണിക്ക് ഭീഷണി ഉയര്‍ത്തിയിരുന്നില്ല. ധോണിയെ പരസ്യമായി ആരാധിക്കുന്ന എതിരാളികള്‍ പോലും ഏറെയാണ്.

IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

3

ധോണിയുടെ കരിയറിലെ വളര്‍ച്ചക്ക് പിന്നില്‍ ഗ്രേഗ് ചാപ്പലിന് വലിയ പങ്കുണ്ടെന്നും കിരണ്‍ മോറെ പറഞ്ഞു. 'ധോണിയുടെ വളര്‍ച്ചയില്‍ ഞാന്‍ വലിയ പങ്കും നല്‍കുന്നത് ഗ്രേഗ് ചാപ്പലിനാണ്. കൃത്യമായ സ്ഥാനം നല്‍കി അവനെ ഉപയോഗിക്കാന്‍ സാധിച്ചു. എനിക്കൊപ്പമുണ്ടായിരുന്ന സെലക്ടര്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു. ധോണിയുടെ യാത്രയില്‍ അവര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ചാപ്പലുമായി ഒരിക്കല്‍ സംസാരിച്ചിരുന്നു.

4

ദ്രാവിഡും ഗാംഗുലിയും അവിടെ ഉണ്ടായിരുന്നു. ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു താരത്തെയായിരുന്നു വേണ്ടത്. യുവരാജ് സിങ് അവിടെയുണ്ടെങ്കിലും അല്‍പ്പം കൂടി ആധിപത്യം പുലര്‍ത്തി കളിക്കുന്ന താരത്തെ ഇന്ത്യക്ക് വേണമായിരുന്നു. ഭാഗ്യത്തിനാണ് ധോണിയെ ലഭിച്ചത്. അവന് അവന്റേതായ ശൈലിയുണ്ടായിരുന്നു. ബുദ്ധികൊണ്ടാണ് അവന്‍ കളിച്ചിരുന്നത്. വലിയ സാങ്കേതിക മികവുള്ള താരമല്ല. എന്നാല്‍ നല്ല മാനസിക നിലയോടെ ഇന്ത്യക്കായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനായി'-മാറെ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 24, 2022, 17:23 [IST]
Other articles published on Sep 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+