Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ ടീമില്‍ തുടര്‍ന്നത് ക്യാപ്റ്റനായത് കൊണ്ടു മാത്രം! കൂടുതലും ഓസീസുകാര്‍

ക്രിക്കറ്റില്‍ ഒരു ടീമിന്റെ ക്യാപ്റ്റനെ സംബന്ധിച്ച് നിര്‍ണായക റോളാണുള്ളത്. ഫുട്‌ബോളടക്കമുള്ള ജനപ്രിയ ഗെയിമുകളില്‍ പക്ഷെ ക്യാപ്റ്റന്‍മാര്‍ക്കു അത്ര പ്രാധാന്യമില്ല. ക്യാപ്റ്റനെ ഏതു സമയത്തു നിന്നും ഗ്രൗണ്ടില്‍ നിന്നും പിന്‍വലിക്കുകയും പകരം ക്യാപ്റ്റന്റെ ആംബാന്‍ഡ് ഒരു സീനിയര്‍ താരത്തിനു കൈമാറുകയും ചെയ്യാം. പക്ഷെ ക്രിക്കറ്റില്‍ അങ്ങനെയല്ലെന്നു കാണാം.

1

ഗ്രൗണ്ടില്‍ ഏതു സമയത്തും നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടത് ക്യാപ്റ്റനാണ്. ശക്തമായ ടീമുണ്ടായതു കൊണ്ടു മാത്രം ക്രിക്കറ്റില്‍ ഒരു ടീമിനു വിജയിക്കാന്‍ സാധിക്കില്ല. മികവുറ്റ ഒരു ക്യാപ്റ്റന്‍ കൂടി ഇതിനു അനിവാര്യമാണ്. ഒരു ശരാശരി ടീമിനെപ്പോലും ചാംപ്യന്‍മാരാക്കി മാറ്റാന്‍ മികച്ച ഒരു ക്യാപ്റ്റനെക്കൊണ്ട് സാധിക്കും. ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഒരുപാട് ഇതിഹാസ ക്യാപ്റ്റന്‍മാരെ നമുക്കു കാണാന്‍ സാധിക്കും. ബാറ്റിങിലോ, ബൗളിങിലോ തുടര്‍ച്ചയായി ഫ്‌ളോപ്പായാലും ചില താരങ്ങള്‍ ക്യാപ്റ്റന്‍ സ്ഥാനത്തു തുടര്‍ന്ന പല ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ക്യാപ്റ്റനായതു കൊണ്ടു മാത്രം ദേശീയ ടീമില്‍ തുടര്‍ന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ടിം പെയ്ന്‍ (ഓസ്ട്രലിയ)

ടിം പെയ്ന്‍ (ഓസ്ട്രലിയ)

ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ടു നായകനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്തിനു വിലക്ക് നേരിടേണ്ടി വന്നപ്പോഴായിരുന്നു പെയ്‌നിനെ ഓസീസ് നായകസ്ഥാനം ഏല്‍പ്പിച്ചത്. ദീര്‍ഘകാലം അദ്ദേഹം ക്യാപ്റ്റനായി തുടരുകയും ചെയ്തു. ബാറ്റിങില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ കഴിയാതെ പോയിട്ടും ക്യാപ്റ്റനായതു കൊണ്ടു മാത്രം പെയ്ന്‍ സ്ഥാനം കാത്തുസൂക്ഷിക്കുകയായിരുന്നു.

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ നിലവിലെ ടി20 ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് ഇപ്പോഴും ടീമില്‍ തുടരുന്നത് നായകനായതു കൊണ്ടു മാത്രമാണ്. മോശം ഫോം കാരണം അടുത്തിടെ അദ്ദേഹം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഫിഞ്ച് ടി20 ഫോര്‍മാറ്റും മതിയാക്കിയേക്കുമെന്നാണ് സൂചനകള്‍.

IND vs AUS: രണ്ടാം ടി20 ജയിക്കാന്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണം, പുറത്താക്കേണ്ടത് മൂന്നുപേരെ!

ഡാരന്‍ സമി (വെസ്റ്റ് ഇന്‍ഡീസ്)

ഡാരന്‍ സമി (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡാരന്‍ സമിയും ടീമില്‍ തുടര്‍ന്നത് നായകസ്ഥാനം കൊണ്ടു മാത്രമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാനും അദ്ദേഹത്തിനു സാധിച്ചു. ഐസിസിയുടെ ടി20 ലോകകപ്പില്‍ രണ്ടു തവണ ട്രോഫിയേറ്റു വാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ സമിയാണ്. പക്ഷെ കരിയറിന്റെ അവസാന സമയത്തു മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനായില്ലെങ്കിലും നായകനായതിനാല്‍ അദ്ദേഹത്തെ വിന്‍ഡീസ് കൈവിട്ടില്ല.

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ)

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായിരുന്നു മൈക്കല്‍ ക്ലാര്‍ക്ക്. ഓസീസിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. പക്ഷെ പുറംഭാഗത്തെ പരിക്ക് ക്ലാര്‍ക്കിനെ പിന്നീട് വിടാതെ പിന്തുടരുന്നതാണ് കണ്ടത്. ഇതു അദ്ദേഹത്തിന്റെ ബാറ്റിങിനെയും ബാധിച്ചു. 2015 മുതലാണ് ക്ലാര്‍ക്കിന്റെ ഫോമില്‍ ഇടിവ് ആരംഭിക്കുന്നത്. പക്ഷെ അതിന്റെ പേരില്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ഓസീസ് തയ്യാറായില്ല. നായകസ്ഥാനത്തുണ്ടായിരുന്നതിനാല്‍ പിന്നീടും ക്ലാര്‍ക്ക് ഓസീസ് ടീമില്‍ തുടരുകയും ചെയ്തു.

IND vs AUS T20: രോഹിത്തിന്റെ ആ ശൈലിയാണ് പ്രശ്‌നം, എനിക്കത് ഇഷ്ടമാവുന്നില്ല!-ആകാശ് ചോപ്ര

ഒയ്ന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഒയ്ന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനാണ് മധ്യനിര ബാറ്റര്‍ കൂടിയായിരുന്ന ഒയ്ന്‍ മോര്‍ഗന്‍. ഇംഗ്ലണ്ടിനു ടി20 ലോകകപ്പും 2019ല്‍ ഏകദിന ലോകകപ്പും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
പക്ഷെ കരിയറിന്റെ അവസാനത്തെ കുറച്ചു വര്‍ഷങ്ങളില്‍ മോര്‍ഗന്‍ ബാറ്റിങില്‍ അമ്പെ പരാജയമായി മാറി. എങ്കിലും മികച്ച ക്യാപ്റ്റന്‍സിയുടെ പേരില്‍ അദ്ദേഹം ഇംഗ്ലീഷ് ടീമില്‍ തുടര്‍ന്നു. വരാനിരിരിക്കുന്ന ടി20 ലോകകപ്പിലും മോര്‍ഗന്‍ തന്നെയായിരിക്കും നയിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Thursday, September 22, 2022, 16:39 [IST]
Other articles published on Sep 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+