
നേട്ടങ്ങളോടെ ധോണി പടിയിറങ്ങി
നായകനെന്ന നിലയില്‍ കരിയറില്‍ എല്ലാം നേടിയ ശേഷം പടിയിറങ്ങാന്‍ ഭാഗ്യമുണ്ടായത് ധോണിക്കാണ്. ടി20 ലോകകപ്പും ഏകദിന ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയുമെല്ലാം അദ്ദേഹം തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ ഐസിസിയുടെ ഒരു ട്രോഫി പോലുമില്ലാതെയാണ് കോലി പടിയിറങ്ങിയത്.
ധോണിക്കു പകരം നായകസ്ഥാനത്തേക്കു വന്ന ശേഷം കോലി തനിക്കു കൂടുതല്‍ യോജിച്ച കളിക്കാരെ കൊണ്ടുവന്ന് ടീമില്‍ ചില അഴിച്ചുപണികള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും ഇപ്പോഴും ടീമിലെ അവിഭാജ്യഘടകങ്ങളുമാണ്. ധോണിക്കു കീഴില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചിലര്‍ക്കു കോലി നായകനായ ശേഷം ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

അമിത് മിശ്ര
മുന്‍ സ്പിന്നര്‍ അമിത് മിശ്രയാണ് വിരാട് കോലി ക്യാപ്റ്റനായ ശേഷം ചീട്ട് കീറിയ ഒരു താരം. മുന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായാണ് മികച്ച ലെഗ് സ്പിന്നറായിരുന്ന മിശ്ര ദേശീയ ടീമിലേക്കു വരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ കരിയര്‍ പ്രതീക്ഷിച്ച ഉയരങ്ങളിലെത്തിയില്ല.
എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ മിശ്രയ്ക്കു മോശമല്ലാത്ത അവസരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ലഭിച്ചിരുന്നു. പക്ഷെ കോലി വന്ന ശേഷം അദ്ദേഹത്തിനു ടീമിലെ വഴിയടുകയായിരുന്നു. ഇന്ത്യക്കു വേണ്ടി 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 10 ടി20കളുമാണ് മിശ്ര കളിച്ചത്. പ്രായം 39ലെത്തിയതിനാല്‍ അദ്ദേഹത്തിനു ദേശീയ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണ്.
Also Read: ഇന്ത്യന്‍ ടീമിലിടം നേടി, പക്ഷെ ഒരവസരം പോലും നല്‍കാതെ പുറത്താക്കി!, അഞ്ച് പേരിതാ

ഗൗതം ഗംഭീര്‍
പ്രതിഭാശാലിയായ ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഒരു സമയത്ത് ഇന്ത്യയുടെ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു. ഒരുപാട് ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും വേണ്ടത്ര പ്രശംസിക്കപ്പെടാത്ത താരം കൂടിയാണ് അദ്ദേഹം. 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ടീമിന്റെ ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നെങ്കിലും കൈയടി മുഴുവന്‍ ഫിഫ്റ്റിയുമായി പുറത്താവാതെ നിന്ന നായകന്‍ എംഎസ് ധോണിക്കായിരുന്നു.

നിര്‍ണായക താരം
ധോണി ക്യാപ്റ്റനായിരുന്ന സമയത്ത് ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു ഗംഭീര്‍. പക്ഷെ വിരാട് കോലി നായകസ്ഥാനത്തേക്കു വന്നതോടെ അദ്ദേഹത്തിനു അവസരങ്ങള്‍ കുറയുകയും ടീമിലെ സ്ഥാനം തന്നെ നഷ്ടമാവുകയും ചെയ്തു. അതിനു മുമ്പ് തന്നെ ധോണിയുമായി ചില അസ്വാരസ്യങ്ങള്‍ ഗംഭീറിനുണ്ടായിരുന്നു. പക്ഷെ കോലി നായകനായതോടെ ഓപ്പണിങ് സ്ഥാനം ശിഖര്‍ ധവാന്‍ ഉറപ്പിക്കുകയായിരുന്നു ഇന്ത്യക്കു വേണ്ടി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 38 ടി30കളും ഗംഭീര്‍ കളിച്ചിരുന്നു.
Also Read: T20 World Cup 2022 : അവനെ ഓപ്പണറാക്കിയാല്‍ കസറും, റണ്‍വേട്ടയില്‍ ഒന്നാമനാവും-ക്ലാര്‍ക്ക്

ആര്‍ അശ്വിന്‍
സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ വജ്രായുധമായിരുന്നു. കളിയുടെ ഏതു ഘട്ടത്തിലും ധോണി ധൈര്യത്തോടെ പരീക്ഷിച്ച താരമായിരുന്നു. പലപ്പോഴും ആദ്യ ഓവര്‍ തന്നെ അശ്വിനു ധോണി നല്‍കുകയും അദ്ദേഹം ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും ചെയ്തിരുന്നു. ധോണി നായകനായിരുന്നപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അശ്വിന്‍.
പക്ഷെ ധോണി പടിയിറങ്ങിയതോടെ അദ്ദേഹത്തിന്റെ കഷ്ടകാലവും തുടങ്ങി. അശ്വിനു പകരം യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാജദവുമെല്ലാം കോലിയുടെ ടീമിലേക്കു വന്നു. വൈകാതെ അശ്വിന്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമായി ഒതുങ്ങി.

ലോകകപ്പിലൂടെ തിരിച്ചുവരവ്
ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു പ്രതീക്ഷിച്ചിരിക്കെയാണ് 2021ലെ ടി20 ലോകകപ്പില്‍ അദ്ദേഹം ഇടംപിടിക്കുന്നത്. കോലിക്കു പകരം രോഹിത് ശര്‍മ പുതിയ നായകനായതോടെ അശ്വിനു കൂടുതല്‍ പിന്തുണ ലഭിക്കുകയും ചെയ്തു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും രോഹിത് നയിക്കുന്ന ടീമിന്റെ ഭാഗമാണ് അദ്ദേഹം.


Click it and Unblock the Notifications











