Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ - പാക് പോരാട്ടം ഇനിയില്ലേ? ഷഹീന്‍ ഇല്ലാത്തതില്‍ എന്തിന് ഇത്ര ബഹളം?

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയില്ല എന്നതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്കെതിരേ മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. കാല്‍മുട്ടിനേറ്റ രിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്നും ഷഹീന്‍ പിന്‍മാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യക്കു ആശ്വാസമായെന്ന തരത്തില്‍ പലരും പ്രതികരിച്ചപ്പോള്‍ ഇതിനെതിരേയും പലരും രംഗത്തു വന്നിട്ടുണ്ട്.

എന്നാല്‍ ഷഹീന്‍ ഇല്ലെന്നത് ഇത്രയും വലിയ സംഭവമാക്കി മാറ്റണോയെന്നതാണ് ബട്ടിന്റെ ചോദ്യം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. അടുത്ത ഞായറാഴ്ച ദുബായിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം.

1

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാനത്തെ മല്‍സരമാണോ ഇതെന്നാണ് സല്‍മാന്‍ ബട്ട് ചോദിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇനിയൊരിക്കലും ഏറ്റുമുട്ടില്ലേ? ഇതു അവസാനത്തെ ഏഷ്യാ കപ്പാണോ?എന്നിങ്ങനെയാണ് അദ്ദേഹം ചോദിക്കുന്നത്.
ഷഹീന്‍ നിര്‍ണായക താരം തന്നെയാണ്. പക്ഷെ ഇതുമായി ബന്ധപ്പെട്ട് അമിതമായി അസ്വസ്ഥരായി സ്‌ക്വാഡിലെ മറ്റുള്ളവരുടെ പ്രചോദനം ഇല്ലാതെയാക്കാന്‍ പാടുണ്ടോ? ഇതിനൊരു പരിഹാരം ഇല്ലെന്ന തരത്തിലാണ് പ്രതികരണങ്ങള്‍. ഇക്കാലത്തു ആര്‍ക്കും പകരം ബാക്കപ്പ് കളിക്കാര്‍ റെഡിയാണ്. ഇവര്‍ കളിച്ചില്ലെങ്കില്‍ അവര്‍ക്കു എങ്ങനെയാണ് അനുഭമ്പത്ത് ലഭിക്കുകയെന്നും പഠിക്കാന്‍ സാധിക്കുകയെന്നും ബട്ട് ചോദിക്കുന്നു.

2

ഏഷ്യാ കപ്പില്‍ മാത്രമല്ല അതിനു ശേഷം ഇംഗ്ലണ്ടുമായി നാട്ടില്‍ നടക്കുന്ന പരമ്പരയിലും ഷഹീന്‍ അഫ്രീഡിയില്ല. പക്ഷെ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനുവേണ്ടി താരം കളിക്കുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പരിക്കിനെ തുടര്‍ന്നു ഏഷ്യാ കപ്പില്‍ നനിന്നും പുറത്തിരിക്കേണ്ടി വന്നതില്‍ ഷഹീന്‍ അഫ്രീഡി വളരെ അസ്വസ്ഥനാണെന്നു കഴിഞ്ഞ ദിവസം പിസിബി ചീഫ് മെഡിക്കല്‍ ഫീസര്‍ ഡോ. നജീബുള്ള സുംറോ വ്യക്തമാക്കിയിരുന്നു.

സൂര്യ ഇന്ത്യന്‍ ടീമിലെത്തിയതിനു പിന്നില്‍ ഭാര്യ! ഒരു ഉപദേശം കരിയര്‍ മാറ്റിമറിച്ചു

3

ഷഹീന്‍ അഫ്രീഡിയുടെ പകരക്കാരനായി മുന്‍ ഇംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീമിലേക്കു വരാനുള്ള സാധ്യതകള്‍ സല്‍മാന്‍ ബട്ട് തള്ളിക്കളഞ്ഞു. മുഹമ്മദ് ആമിര്‍ വിരമച്ച താരമാണ്. പ്രൊഫണണല്‍ രംഗത്ത് വൈകാരികമായ തീരുമാനങ്ങള്‍ക്കു സ്ഥാനമില്ല. അംഗീകാരമുള്ള ടൂര്‍ണമെന്റുകളിലോ, ആഭ്യന്തര ക്രിക്കറ്റിലോ ആമിര്‍ അടുത്ത കാലത്തൊന്നും കളിച്ചിട്ടില്ലെന്നും ഷഹീന്‍ അഫ്രീഡി ചൂണ്ടിക്കാട്ടി.

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

4

മുഹമ്മദ് ആമിര്‍ ചില ലീഗുകളില്‍ കളിക്കുന്നുണ്ട്. അവന്‍ മികച്ച ബൗളറുമാണ്. മികച്ചതെന്നല്ല, ഒരു ഗംഭീര ബൗളര്‍ തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ ആമിര്‍ വിരമിക്കല്‍ തീരുമാനം ഇനിയും പിന്‍വലിച്ചിട്ടില്ല. സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ എന്തു കാര്യമെന്നും സല്‍മാന്‍ ബട്ട് ചോദിച്ചു.

Story first published: Monday, August 22, 2022, 10:47 [IST]
Other articles published on Aug 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+