IPL 2023: മുംബൈ വീണ്ടും നാണംകെടും! ഫിനിഷ് ചെയ്യുക അവസാനം, ഇതാ കാരണങ്ങള്‍

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ കിരീടമുയര്‍ത്തി റെക്കോര്‍ഡിട്ട ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണയാണ് അവര്‍ക്കു കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായത്.
മുംബൈയുടെ അഞ്ചാമത്തെയും അവസാനത്തെയും കിരീടവിജയം 2020ലായിരുന്നു. തുടര്‍ന്നുള്ള രണ്ടു സീസണുകളും അവരെ സംബന്ധിച്ച് മോശമായിരുന്നു. കഴിഞ്ഞ തവണയായിരുന്നു മുംബൈയ്ക്കു ഏറ്റവും വലിയ ദുരന്തം നേരിട്ടത്.
10 ടീമുകളുടെ ലീഗല്‍ അവര്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തുകയായിരുന്നു. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ അവര്‍ക്കു വിജയിക്കാനായുള്ളൂ. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും മോശം പ്രകടനം മുംബൈ ഒരിക്കലും കാഴ്ചവച്ചിട്ടില്ല.
എന്നാല്‍ കഴിഞ്ഞ തവണത്തെ അതേ വിധി തന്നെ വരാനിരിക്കുന്ന സീസണിലും മുംബൈയ്ക്കു നേരിട്ടേക്കും. പോയിന്റ് പട്ടികയില്‍ വീണ്ടുമൊരിക്കല്‍ക്കൂടി അവസാന സ്ഥാനത്തേക്കു രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഒതുങ്ങേണ്ടതായി വരും. ഇതിനുള്ള നാലു കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

രോഹിത്തിന്റെ ഫോം
നായകന്‍ രോഹിത് ശര്‍മയുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനു തിരിച്ചടിയാവുന്ന ഒരു കാര്യം. കഴിഞ്ഞ ഒരു വര്‍ഷമെടുത്താല്‍ ഇന്ത്യക്കു വേണ്ടി സ്ഥരിതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും രോഹിത് വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.
മുംബൈയ്ക്കായി ബാറ്റിങില്‍ അത്ര വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടില്ല. മികച്ച ക്യാപ്റ്റന്‍സിയിലൂടെയായിരുന്നു രോഹത് ടീമിന്റെ ഹീറോയായത്.
പക്ഷെ ഇന്ത്യന്‍ ടീമിന്റെ ഫുള്‍ ടൈം നായകനായ ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവിനെയും അതു ബാധിച്ചതായി കാണാം.
ഇന്ത്യന്‍ നായകനായ ശേഷം രോഹിത് ആദ്യമായി ടീമിനെ നയിച്ച സീസണായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. പക്ഷെ ടീം പത്താം സ്ഥാനത്തേക്കു കൂപ്പുകുത്തുകയായിരുന്നു.

ബുംറയുടെ അഭാവം
പേസാക്രമണത്തിന്റെ കുന്തമുനയായ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സേവനം ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു ലഭിക്കില്ല. ഇതോടെ മുംബൈ ബൗളിങ് തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്.
വര്‍ഷങ്ങളായി മുംബൈയില്‍ രോഹിത്തിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറാണ് ബുംറ. നിര്‍ണായക ഘട്ടങ്ങളില്‍ രോഹിത് അദ്ദേഹത്തെയാണ് ആശ്രയിക്കാറുള്ളത്. ഈ പ്രതീക്ഷ ബുംറ ഒരിക്കലും തെറ്റിച്ചതുമില്ല.
പക്ഷെ ഈ സീസണില്‍ നിന്നും ബുംറ പിന്‍മാറിയതോടെ തന്റെ ആവനാഴിയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് രോഹിത്തിനു നഷ്ടമായിരിക്കുന്നത്.
പരിക്കില്‍ നിന്നും മുക്തനായി ജോഫ്ര ആര്‍ച്ചര്‍ മുംബൈ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും താരത്തിനു എത്ര മാത്രം ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നു കാത്തിരുന്നു കാണണം.
Also Read: IPL 2023: സഞ്ജുവും റോയല്‍സും കപ്പടിക്കുമോ? തുറുപ്പുചീട്ട് ആര്? ശ്രീ പറയുന്നു

അനുഭവസമ്പത്തിലാത്ത മധ്യനിര
അനുഭവസമ്പത്തിലാത്ത മധ്യനിരയാണ് മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു ദൗര്‍ബല്യം. ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരെ നഷ്ടമായതോടെ അവരുടെ മധ്യനിരയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്.
തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് തുടങ്ങി അനുഭവസമ്പത്ത് ഒട്ടുമില്ലാത്ത ഒരുപിടി യുവതാരങ്ങളാണ് ഇപ്പോള്‍ മുംബൈ മധ്യനിരയിലുള്ളത്.
ഇവര്‍ക്കു സമ്മര്‍ദ്ദമുണ്ടാക്കുന്ന വലിയ മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്.
ഐപില്‍ പോലെയുള്ള വലിയ ടൂര്‍ണമെന്റില്‍ അനുഭവസമ്പത്തിനു വലിയ പ്രാധാന്യമാണുളളത്. പക്ഷെ മുംബൈയുടെ കാര്യത്തില്‍ അതും അവരെ ക്ഷീണിപ്പിക്കുന്നു.
World Cup 2023: കിരീടം ഇന്ത്യക്കല്ല! ഫേവറിറ്റുകളെ പ്രവചിച്ച് അക്രം, കാരണമറിയാം

മികച്ച സ്പിന്നര്‍മാരില്ല
കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും കഴിവുറ്റ വലിയ സ്പിന്നര്‍മാരെ ടീമിലേക്കു കൊണ്ടുവരുന്നതില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു.
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനു ശേഷം മറ്റൊരു ലോകോത്തര സ്പിന്നറെ മുംബൈ നിരയില്‍ കണ്ടിട്ടില്ല.
റിത്വിക് ഷോക്കീന്‍, കുമാര്‍ കാര്‍ത്തികേയ, ഷാംസ് മ്യുലാനി എന്നിവരായിരിക്കും ഈ സീസണില്‍ മുംബൈ സ്പിന്‍ ആക്രമണത്തിനു നേതൃത്വം നല്‍കുക. ആര്‍ക്കും വേണ്ടാത്ത ഇന്ത്യയുടെ മുന്‍ വെറ്ററന്‍ പിയൂഷ് ചൗളയാണ് ടീമിലെ മറ്റൊരു സ്പിന്നര്‍.
കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കൊപ്പം അരങ്ങേറിയവരാണ് ഷോക്കീനും കാര്‍ത്തികേയയും. രണ്ടു പേരും കൂടി സീസണില്‍ നേടിയത് ഏഴു വിക്കറ്റുകളായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications