World Cup 2023: കിരീടം ഇന്ത്യക്കല്ല! ഫേവറിറ്റുകളെ പ്രവചിച്ച് അക്രം, കാരണമറിയാം

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്നു ഐസിസിയുടെ ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ജേതാക്കള്‍ ഇംഗ്ലണ്ടാണ്.
ആതിഥേയരായതിനാല്‍ തന്നെ ഇന്ത്യയെയാണ് പലരും ഈ ലോകകപ്പിലെ ഫേവറിറ്റുകളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പക്ഷെ അക്രം ഫേവറിറ്റായി തിരഞ്ഞെടുത്തത് ഇന്ത്യയെ അല്ലെന്നതാണ് കൗതുകകരമായ കാര്യം.
ടൂര്‍ണമെന്റ് ഇന്ത്യയിലെ ബാറ്റിങ് പിച്ചുകളിലായതിനാല്‍ തന്നെ ഏറ്റവും ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീമിനാണ് ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയെന്നാണ് അക്രമിന്റെ അഭിപ്രായം.
സ്‌പോര്‍ട്‌സ് തക്കിന്റെ (sports tak) ഷോയില്‍ വന്നപ്പോഴായിരുന്നു ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീം ആരാണെന്നും ഇതിന്റെ കാരണം എന്താണെന്നും അക്രം വിശദീകരിച്ചത്.

ഫേവറിറ്റുകള്‍ പാകിസ്താന്‍
ആതിഥേയരും രണ്ടു തവണ ചാംപ്യന്മാരുമായ ഇന്ത്യയെ അല്ല മറിച്ച് തന്റെ ടീമായ പാകിസ്താനെയാണ് വസീം അക്രം അടുത്ത ലോകകപ്പിലേ ഫേവറിറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്.
പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം വളരെ മികച്ച ലീഡറാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് ലൈനപ്പുകളിലൊന്നാണ് പാകിസ്താന്റേത്.
ഷഹീന്‍ ഷാ അഫ്രീഡി തന്റെ പ്രൈം ഫോമിലാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം തവണയും അവന്‍ പിഎസ്എല്ലില്‍ തന്റെ ടീമിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തതായി അക്രം ചൂണ്ടിക്കാട്ടി.
Also Read: IND vs AUS: സൂര്യയുടെ വീക്ക്നെസ്സ് ആദ്യം കണ്ടത് ന്യൂസിലാന്‍ഡില്‍! ഇപ്പോഴുമുണ്ട്, അറിയാം

ഷഹീന്‍ ഓള്‍റൗണ്ടറിലേക്ക്
ഒരു ഓള്‍റൗണ്ടറെന്ന നിലയിലേക്കു ഷഹീന്‍ ഷാ അഫ്രീഡി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അവനെക്കൂടാതെ ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങിയ മികച്ച ഫൗസ്റ്റ് ബൗളര്‍മാരും പാകിസ്താന്‍ സംഘത്തിലുണ്ട്.
മുഹമ്മദ് ഹസ്‌നെയ്‌നും വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ബൗളറാണ്. ഇഹ്‌സാനുള്ള വളരെയധികം ആവേശം പകരുന്ന യുവ ഫാസ്റ്റ് ബൗളറാണെന്നും വസീം അക്രം നിരീക്ഷിച്ചു.
Also Read: IPL 2023: ബൗളര്‍മാരെ തല്ലിയൊതുക്കും! ഇവരെ പേടിക്കണം, എസ്ആര്‍എച്ചിലെ വെടിക്കെട്ടുകാര്‍

ബൗളിങ് നിര പ്രധാനം
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് വിജയിക്കണമെങ്കില്‍ ശക്തമായ ബാറ്റിങ് ലൈനപ്പ് മാത്രമുണ്ടായതു കൊണ്ടു മാത്രം കാര്യമില്ലെന്നു വസീം അക്രം അഭിപ്രായപ്പെട്ടു.
ലോകകപ്പിനു ഇന്ത്യയാണ് വേദിയാവുന്നത്. അതുകൊണ്ടു തന്നെ അവിടെ വിജയിക്കുക ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീമായിരിക്കുമെന്നു ഞാന്‍ കരുതുന്നു.
കാരണം ഇന്ത്യയിലെ പിച്ചുകളെല്ലാം ബാറ്റിങിനെ തുണയ്ക്കുന്നതാണെന്നും അക്രം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications