IPL 2023: സഞ്ജുവും റോയല്‍സും കപ്പടിക്കുമോ? തുറുപ്പുചീട്ട് ആര്? ശ്രീ പറയുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തുടര്‍ച്ചയായി മൂന്നാം സീസണിലും നയിക്കാനൊരുങ്ങുന്ന സഞ്ജു സാംസണിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
2021ലായിരുന്നു റോയല്‍സ് ടീമിന്റെ നായകസ്ഥാനത്തേക്കു സഞ്ജുവിനു നറുക്കുവീഴുന്നത്. സ്റ്റീവ് സ്മിത്ത് പുറത്താക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു.
ആദ്യ സീസണില്‍ നായകന്റെ റോളില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ലെങ്കിലും കഴിഞ്ഞ സീസണില്‍ സഞ്ജു കൈയടി വാങ്ങി. ടീമിനെ ഫൈനല്‍ വരെയെത്തിച്ച അദ്ദേഹത്തിനു കിരീടത്തിനു തൊട്ടരികെ അടിതെറ്റുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്റെ മുന്നിലായിരുന്നു റോയല്‍സിന്റെ രണ്ടാം കിരീട മോഹം പൊലിഞ്ഞത്.

സഞ്ജു തുറുപ്പുചീട്ട്
പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ട് സഞ്ജു സാംസണായിരിക്കുമെന്നു എസ് ശ്രീശാന്ത് വ്യക്തമാക്കി.
ഒരുപാട് റണ്‍സ് അവന് നേടാനും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയട്ടെയെന്നും ഞാന്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുകയാണ്.
കൂടാതെ റോയല്‍സിനു വേണ്ടി നന്നായി പെര്‍ഫോം ചെയ്തു സഞ്ജുവിന് ഇന്ത്യന്‍ ടമില്‍ ഇടം നേടാന്‍ കഴിയട്ടെയെന്നും പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത് പറഞ്ഞു.
ഓപ്പണര്‍മാായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളുമാണ് റോയല്‍സിന്റെ പ്രധാന കരുത്ത്. ഒരാള്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണെങ്കില്‍ മറ്റൊരാള്‍ യുവതാരവുമാണെന്നും ശ്രീ ചൂണ്ടിക്കാട്ടി.

സഞ്ജുവിനുള്ള ഉപദേശം
സഞ്ജു സാംസണ്‍ വളരെ അറ്റാക്കിങ് ക്യാപ്റ്റനാണ്. പക്ഷെ ചില സമയങ്ങളില്‍ ഈ സമീപനത്തില്‍ നിന്നും ഒരടി പിറകിലേക്കു പോവേണ്ടതായി വരും.
സഞ്ജു ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ അവനോടു പറഞ്ഞു കൊണ്ടിരിക്കുന്നതാണ് ഇക്കാര്യം.
റോയല്‍സിന്റെ ഒരു വീക്ക്‌നെസെന്നു എനിക്കു തോന്നുന്നത് ഇതു മാത്രമാണ്. ക്യാപ്റ്റനെന്ന നിലയില്‍ ആക്രമണോത്സുകതയും പ്രതിരോധവും ബാലന്‍സ് ചെയ്തു കൊണ്ടുപോവാന്‍ സഞ്ജു ശ്രമിക്കണം.
അവന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റനാണ്. തന്റെ ചിന്തകളും തീരുമാനങ്ങളെടുക്കലും ബാലന്‍സ് ചെയ്തു കൊണ്ടുപോവാന്‍ സഞ്ജു ശ്രമിക്കണമെന്നും ശ്രീ ആവശ്യപ്പെട്ടു.
Also Read: IPL 2023: മുംബൈയ്ക്കു പ്രതീക്ഷ വേണ്ട! പ്ലേഓഫിലെത്തുക കടുപ്പം, പ്രവചനവുമായി മുന്‍ താരം

വളരെ മികച്ച ടീം
രാജസ്ഥാന്‍ റോയല്‍സിന്റെ എക്‌സ് ഫാക്ടറിനെക്കുറിച്ച് പറയുകയാണെങ്കില്‍ ടീമിനെ ഒന്നായിട്ടാണ് ഞാന്‍ പറയുക. വളരെ ശക്തമായ സംഘമാണ് അവരുടേതെന്നു ഞാന്‍ പറയും.
വളരെയധികം പിന്തുണ നല്‍കുന്ന ടീം മാനേജ്‌മെന്റാണ് റോയല്‍സിന്റേത്. ഞാന്‍ കളിച്ചിരുന്ന സമയത്തും അങ്ങനെ തന്നെയായിരുന്നുവെന്നും ശ്രീശാന്ത് വിലയിരുത്തി.
ഓപ്പണ്‍ ജോസ് ബട്‌ലര്‍, ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍, ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരെയാണ് റോയല്‍സ് ഇലവനിലെ നാലു വിദേശ താരങ്ങളായി ശ്രീ തിരഞ്ഞെടുത്തത്.
Also Read: World Cup 2023: കിരീടം ഇന്ത്യക്കല്ല! ഫേവറിറ്റുകളെ പ്രവചിച്ച് അക്രം, കാരണമറിയാം

കിരീടസാധ്യത
രാജസ്ഥാന്‍ റോയല്‍സിനു ഇത്തവണ മികച്ച കിരീടസാധ്യത തന്നെയാണുള്ളത്. കഴിഞ്ഞ സീസണില്‍ അവര്‍ക്കു ഫൈനലില്‍ കളിക്കാന്‍ സാധിച്ചിരുന്നു.
പക്ഷെ ഐപിഎല്ലില്‍ പ്രവചനം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. നിങ്ങള്‍ തല്‍സമയം കണ്ടു തന്നെയാണ് അതു അറിയേണ്ടതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ടൂര്‍ണമെന്റില മുഴുവന്‍ മല്‍സരങ്ങളും ഒരേ ലെവലില്‍ ഉള്ളതാവട്ടെയെന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. പുതിയൊരു ടീം ഇത്തവണ കിരീടം നേടട്ടെയെന്നു പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications