Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈയ്ക്കു പ്രതീക്ഷ വേണ്ട! പ്ലേഓഫിലെത്തുക കടുപ്പം, പ്രവചനവുമായി മുന്‍ താരം

ROHIT SHARMA MI

ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുബൈ ഇന്ത്യന്‍സിനു കാര്യങ്ങള്‍ ഇത്തവണയും അത്ര ശുഭകരമാവില്ലെന്ന മുന്നറിയിപ്പാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയെ ഏറ്റവുമധികം വലച്ചത് ദുര്‍ബലമായ ബൗളിങായിരുന്നു.

വരാനിരിക്കുന്ന സീസണില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ പരിതാപകരമാണെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. മുംബൈ ഇത്തവണയും പ്ലേഓഫ് കണ്ടേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ഫ്രാഞ്ചൈസികളിലൊന്നായിരുന്നു മുംബൈ. ആറാം കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ പത്തു ടീമുകളുടെ ലീഗില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മുംബൈ അവസാന സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടത്. ഇത്തവണ സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയെയും ജോഫ്ര ആര്‍ച്ചറെയും ഒരുമിച്ച് ഇറക്കി എതിരാളികളെ വിറപ്പിമാക്കാമെന് കണക്കുകൂട്ടലിലായിരുന്നു മുംബൈ.

പക്ഷെ പുറംഭാഗത്തെ പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ ബുംറയ്ക്കു ഈ സീസണ്‍ നഷ്ടമായിരിക്കുകയാണ്. ഇതോടൊണ് മുംബൈയുടെ പ്രതീക്ഷകള്‍ തകിടംമറിഞ്ഞത്.

ബൗളിങ് ദുര്‍ബലം തന്നെ

ബൗളിങ് ദുര്‍ബലം തന്നെ

മുംബൈ ഇന്ത്യന്‍സിന്റെ വീക്ക്‌നെസിനെക്കുറിച്ച് പറയുകയാണെങ്കില്‍ എനിക്കു അവരുടെ ബൗളിങിലേക്കു പോവേണ്ടതായി വരും. ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെറന്‍ഡോര്‍ഫിനെ ഈ സീസണില്‍ മുംബൈയ്ക്കു തീര്‍ച്ചയായും കൡപ്പിക്കേണ്ടതായി വരും.

ബിബിഎല്ലില്‍ (ബിഗ് ബാഷ് ലീഗ്) ബെറന്‍ഡോര്‍ഫ് മികച്ച പ്രകടനം നടത്തിയെങ്കിലും അദ്ദേഹം ഒരു വിക്കറ്റ് ബൗളറാണ്. സാധാരണയായി എല്ലാ കളിയിലും ബെറന്‍ഡോര്‍ഫ് ഓരോ വിക്കറ്റ് വീതമാണ് നേടാറുള്ളത്.

ബിബിഎല്ലിലെ ചില മല്‍സരങ്ങളിലും നമുക്കു ഇതു കാണാന്‍ സാധിച്ചിരുന്നു. ചുരുക്കം ചില കളികളില്‍ മാത്രമേ അദ്ദേഹം 2-3 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളൂവെന്നും ആകാശ് ചോപ്ര സ്വന്തം യൂട്യൂബ് ചാനലിലൂടെ വിലയിരുത്തി.

കോട്‌സി വന്നിട്ടും കാര്യമില്ല

കോട്‌സി വന്നിട്ടും കാര്യമില്ല

സൗത്താഫ്രിക്കന്‍ താരം ജെറാള്‍ഡ് കോട്‌സിയെ പകരക്കാരനായി കൊണ്ടു വന്നാലും മുംബൈ ഇന്ത്യന്‍സിനു പേസ് ബൗളിങിലെ ഈ ദൗര്‍ബല്യം പരിഹരിക്കാന്‍ കഴിയില്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ജെറാള്‍ഡ് കോട്‌സിയെ കൊണ്ടു വരുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി എനിക്കു കേള്‍ക്കാന്‍ സാധിച്ചു. അദ്ദേഹം മുംബൈ ടീമിന്റെ ഭാഗമായേക്കാം. ഇതിലൂടെ മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓപ്ഷനെയും ടീമിനു ലഭിക്കും.

പക്ഷെ കോട്‌സി വിദേശ ഓപ്ഷനാണെന്നതു മറക്കാന്‍ പാടില്ലെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സൗത്താഫ്രിക്ക20 ലീഗില്‍ മിന്നുന്ന പ്രകടനം നടത്തിയ താരമാണ് കോട്‌സി. ജൊഹാനനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിനായി ഏഴു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

Also Read: IND vs AUS: സൂര്യയുടെ വീക്ക്നെസ്സ് ആദ്യം കണ്ടത് ന്യൂസിലാന്‍ഡില്‍! ഇപ്പോഴുമുണ്ട്, അറിയാം

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്ല

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്ല

ഇന്ത്യയുടെ ഒരു അംഗീകൃത ഫാസ്റ്റ് ബൗളറെപ്പോലും മുംബൈ ഇന്ത്യന്‍സ് നിരയില്‍ തനിക്കു കാണാന്‍ സാധിച്ചിട്ടില്ലെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.

മുംബൈ സ്‌ക്വാഡില്‍ നെഹാല്‍ വദേര, ഷാംസ് മ്യുലാനി, ഡുവാന്‍ യാന്‍സണ്‍, കാമറൂണ്‍ ഗ്രീന്‍, ജോഫ്ര ആര്‍ച്ചര്‍, അര്‍ഷദ് ഖാന്‍, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, റിത്വിക്ക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, രഘു ഖോയല്‍, പിയൂഷ് ചൗള എന്നിവരുണ്ട്.

പക്ഷെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരെ തനിക്കു കാണാന്‍ സാധിക്കുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

Also Read: IPL 2023: ബൗളര്‍മാരെ തല്ലിയൊതുക്കും! ഇവരെ പേടിക്കണം, എസ്ആര്‍എച്ചിലെ വെടിക്കെട്ടുകാര്‍

മുബൈ ബൗളിങ്

മുബൈ ബൗളിങ്

കാമറൂണ്‍ ഗ്രീന്‍, ജോഫ്ര ആര്‍ച്ചര്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ് എന്നിവരായിരിക്കും മുംബൈ ഇന്ത്യന്‍സ് ഇലവനിലെ മൂന്നു പേസര്‍മാര്‍. ഇവര്‍ നാലോവര്‍ വീതം ബൗള്‍ ചെയ്യും.

പക്ഷെ ഇവര്‍ കഴിഞ്ഞാല്‍ മറ്റു ബൗളര്‍മാരെ ഞാന്‍ അധികം കാണുന്നില്ല. പിയുഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, റിത്വിക് ഷോക്കീന്‍ എന്നീ സ്പിന്നര്‍മാര്‍ ടീമിലുണ്ടെങ്കിലും അതു യഥാര്‍ഥത്തില്‍ മികച്ച ബൗളിങ് നിരയല്ലെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

കഴിഞ്ഞ തവണത്തേതു പോലെ ഈ വര്‍ഷവും മുംബൈയ്ക്കു പ്ലേഓഫിലെത്തുക ബുദ്ധിമുട്ടായിരിക്കും. ജസ്പ്രീത് ബുംറയുടെ അഭാവം ടീമിനെ ശരിക്കും ബാധിക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 21, 2023, 16:43 [IST]
Other articles published on Mar 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+