IPL 2023: ഒരു താരത്തെ മാത്രം അമിതമായി ആശ്രയിക്കുന്നു-മൂന്ന് പ്രമുഖ ടീമുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഏപ്രില്‍ 1ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിനോടകം മിനി താരലേലം അവസാനിച്ചിട്ടുണ്ട്. ടീമുകള്‍ പടയൊരുക്കം നടത്തിവരികെയാണ്. ടീമുകള്‍ക്കെല്ലാം ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടത്.
മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ പല പ്രമുഖ ടീമുകള്‍ക്കും അവസാന സീസണ്‍ നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. തിരിച്ചുവരവിനായുള്ള തന്ത്രങ്ങള്‍ മെനഞ്ഞാണ് ടീമുകളുടെ വരവ്.
എന്നാല്‍ ചില ടീമുകള്‍ ഒരു താരത്തെ മാത്രം അമിതമായി ആശ്രയിച്ചാണ് ഇത്തവണയും ഇറങ്ങുന്നത്. ആ താരം നിറം മങ്ങിയാല്‍ ടീം വലിയ പ്രതിസന്ധി നേരിടുന്ന അവസ്ഥ. ഒരു താരത്തെ മാത്രം അമിതമായി ആശ്രയിക്കുന്ന മൂന്ന് ഐപിഎല്‍ ടീമുകളെ അറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സ് എല്ലാക്കാലത്തും സൂപ്പര്‍ താരങ്ങളുടെ നിരയാണ്. എന്നാല്‍ ഒരു തവണ പോലും കപ്പടിക്കാനുള്ള ഭാഗ്യം ഡല്‍ഹിക്കുണ്ടായിട്ടില്ല. ടീം അവസാന സീസണില്‍ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്.
ഡല്‍ഹി ഒരു താരത്തെ അമിതമായി ആശ്രയിക്കുന്ന ടീമാണെന്ന് പറയാം. റിഷഭ് പന്തിനെ ടീം കാര്യമായി ആശ്രയിക്കുന്നു. ടീമിന്റെ നായകനാണ് റിഷഭ്. സമീപകാലത്തായി വലിയ പ്രകടനം റിഷഭ് കാഴ്ചവെക്കുന്നില്ല. ഇത് ഡല്‍ഹിയുടെ പ്രകടനത്തെയും ബാധിക്കുന്നു.
വരുന്ന സീസണില്‍ റിഷഭ് ഡല്‍ഹി നിരയിലില്ല. അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റതാണ് റിഷഭിന് ഈ സീസണ്‍ നഷ്ടപ്പെടുത്തുന്നത്. റിഷഭിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാവും ടീമിനെ നയിക്കുക. എന്നാല്‍ റിഷഭിന്റെ അഭാവം ഡല്‍ഹിക്ക് നികത്താനാവാത്തതാണ്.
വരുന്ന സീസണില്‍ റിഷഭിന്റെ അഭാവം ഡല്‍ഹിക്ക് വലിയ തലവേദനയാവുമെന്നുറപ്പ്. താരത്തിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ ഡല്‍ഹിക്കായിട്ടില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

മുംബൈ ഇന്ത്യന്‍സ്
ഐപിഎല്ലിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ കപ്പടിച്ചിട്ടുള്ള മുംബൈയില്‍ മാച്ച് വിന്നര്‍മാര്‍ ഏറെയാണ്. എന്നാല്‍ മുംബൈ ഏറ്റവും ആശ്രയിക്കുന്ന താരം ജസ്പ്രീത് ബുംറയാണ്. മുംബൈയുടെ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ താരത്തിന് നിര്‍ണ്ണായക പങ്കുണ്ട്.
ബുംറയുടെ തുടര്‍ യോര്‍ക്കറുകളില്‍ മുംബൈ വിശ്വാസം അര്‍പ്പിക്കുന്നു. ഡെത്ത് ഓവറുകളില്‍ മുംബൈയുടെ ഏറ്റവും വിശ്വസ്തനായ താരമാണ് ബുംറ. താരത്തെ മുംബൈ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് തന്നെ പറയാം.
ഇത്തവണയും മുംബൈ നിരയില്‍ ബുംറക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. ജോഫ്രാ ആര്‍ച്ചര്‍ ഇത്തവണ ടീമിനായി ഇറങ്ങുമ്പോള്‍ മുംബൈയുടെ ബൗളിങ് കരുത്ത് കൂടുതല്‍ ശക്തമായേക്കും. നിലവിലെ സാഹചര്യത്തില്‍ മുംബൈ ബുംറയെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് പറയാം.
Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

ഹര്‍ദിക് പാണ്ഡ്യ
നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പടിക്കാന്‍ അവര്‍ക്കായി. ടീമിന്റെ നായകനെന്ന നിലയില്‍ ഹര്‍ദിക്ക് കൈയടിയും നേടി. എന്നാല്‍ ഗുജറാത്ത് ടീമിന്റെ കെട്ടുറപ്പ് ഹര്‍ദിക് പാണ്ഡ്യ എന്ന താരത്തെ ആശ്രയിച്ചാണ്.
ഹര്‍ദിക്കിന് മാറി നില്‍ക്കേണ്ടി വന്നാല്‍ ഗുജറാത്ത് തകര്‍ന്നടിയുമെന്നുറപ്പ്. ഹര്‍ദിക്കിന്റെ ബാക്കപ്പായി ആരും ഗുജറാത്തിലില്ല. ഹര്‍ദിക്കിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്തുകയെന്നതും പ്രയാസം. നിലവിലെ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ അമിതമായി ആശ്രയിക്കുന്നവരുടെ നിരയാണ് ഗുജറാത്ത്.
ഹര്‍ദിക്കിന്റെ അഭാവത്തില്‍ ഗുജറാത്തിന് മികച്ച പ്രകടനം നടത്തുക പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ ഗുജറാത്ത് ഈ ശൈലി മാറ്റേണ്ടത് അത്യാവശ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications