Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സിഎസ്‌കെ കുപ്പായത്തില്‍ ഇവരെ കണ്ടേക്കില്ല, മലയാളിയടക്കം പുറത്തേക്ക്!

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ വന്‍ ഫ്‌ളോപ്പായി മാറിയ ഫ്രാഞ്ചൈസികളിലൊന്നാണ് നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതിഹാസ നായകന്‍ എംഎസ് ധോണി നയിച്ച സിഎസ്‌കെ കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. പക്ഷെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സിഎസ്‌കെയുടേത്. പ്ലേഓഫ് പോലും കാണാതെ സിഎസ്‌കെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു.

ഫിനിഷ് ചെയ്തത് ഒമ്പതാം സ്ഥാനത്ത്

ഫിനിഷ് ചെയ്തത് ഒമ്പതാം സ്ഥാനത്ത്

14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രം ജയിച്ച സിഎസ്‌കെ 10 ടീമുകളുടെ ലീഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണയേറ്റ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും സിഎസ്‌കെ അടുത്ത സീസണിനു തയ്യാറെടുപ്പ് നടത്തുക. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ചില കളിക്കാരെ ട്രേഡിങ് വിന്‍ഡോയില്‍ സിഎസ്‌കെ വിറ്റൊഴിവാക്കാനും സാധ്യതയുണ്ട്. ചെന്നൈ വില്‍ക്കാന്‍ സാധ്യതയുള്ള അഞ്ചു കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

തുഷാര്‍ ദേശ്പാണ്ഡെ

തുഷാര്‍ ദേശ്പാണ്ഡെ

ഫാസ്റ്റ് ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത സീസണില്‍ കൈവിടാന്‍ സാധ്യതയുള്ള ഒരാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഈ 27 കാരന്‍. മുംബൈയ്ക്കു വേണ്ടി 23 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 57 വിക്കറ്റുകള്‍ തുഷാര്‍ വീഴ്ത്തിയിട്ടുണ്ട്. പക്ഷെ ഐപിഎല്ലില്‍ തന്റെ ഈ മിടുക്ക് ആവര്‍ത്തിക്കാന്‍ പേസര്‍ക്കായിട്ടില്ല.

ഐപിഎല്ലില്‍ നിരാശപ്പെടുത്തി

ഐപിഎല്ലില്‍ നിരാശപ്പെടുത്തി

കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫില്‍ നാലു മല്‍സരങ്ങളില്‍ നിന്നും ഏഴ് ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ തുഷാര്‍ വീഴ്ത്തിയിരുന്നു. പക്ഷെ കഴിഞ്ഞ ഐപിഎല്ലില്‍ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. രണ്ടു മല്‍സരങ്ങളിലാണ് തുഷാറിനെ സിഎസ്‌കെ പരീക്ഷിച്ചത്. ഇവയില്‍ നിന്നും ഒമ്പത് ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് മാത്രമേ പേസര്‍ക്കു വീഴ്ത്താനായുള്ളൂ.

Also Read: IND vs SA: സൂര്യ തീയാണ്! അടുത്തുപോയാല്‍ പൊള്ളും, എല്ലാവര്‍ക്കും ഭയമെന്നു മുന്‍ പാക് താരം

കെഎം ആസിഫ്

കെഎം ആസിഫ്

കേരളത്തില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫിനെയും ഇനിയൊരു സീസണില്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കണ്ടേക്കില്ല. സ്ഥിരമായി 140 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. പക്ഷെ എന്നിട്ടും സിഎസ്‌കെ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ ആസിഫിനായിട്ടില്ല. മുന്‍ സീസണുകളിലും അദ്ദേഹം സിഎസ്‌കെയുടെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണിലെ മെഗാ ലേലത്തിലും 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കു ആസിഫിനെ സിഎസ്‌കെ തിരികെ കൊണ്ടു വരികയായിരുന്നു.

2018 മുതല്‍ ടീമിനൊപ്പം

2018 മുതല്‍ ടീമിനൊപ്പം

2018 മുതല്‍ സിഎസ്‌കെയുടെ ഭാഗമാണ് 29 കാരനായ പേസര്‍. പക്ഷെ ടീമിനു വേണ്ടി അദ്ദേഹത്തിനു ആകെ കളിക്കാനായത് മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ്. ഇവയില്‍ നിന്നും 11.39 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് നാലു വിക്കറ്റുകളാണ്. കഴിഞ്ഞ സീസണില്‍ ആസിഫിനു ഒരു മല്‍സത്തില്‍പ്പോലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല.

Also Read: ഐപിഎല്ലില്‍ വിളിച്ചാല്‍ ഇവര്‍ നോ പറയില്ല, ഇന്ത്യയെങ്കില്‍ പരിക്കോട് പരിക്ക്!

ആദി മില്‍നെ

ആദി മില്‍നെ

ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ആദം മില്‍നേയെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടേക്കും. 2021ലെ പ്രഥമ ദി ഹണ്ട്രഡ് ചാംപ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് മില്‍നെ. ബെര്‍മിങ്ഹാം ഫോണിക്‌സിനായി അദ്ദേഹം 5.73 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഈ പ്രകടനമാണ് കഴിഞ്ഞ മെഗാ ലേലത്തില്‍ മില്‍നെയെ സിഎസ്‌കെയിലെത്തിച്ചത്.

ഒരു മല്‍സരം മാത്രം

ഒരു മല്‍സരം മാത്രം

പക്ഷെ സീസണിന്റെ തിടക്കത്തില്‍ തന്നെ പരിക്കേറ്റ പേസര്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നു. സീസണിലെ ആദ്യ മല്‍സരത്തില്‍ മാത്രമേ മില്‍നേ കളിച്ചിരുന്നുള്ളൂ. ഇതില്‍ വിക്കറ്റും ലഭിച്ചില്ല. സ്ഥിരമായി പരിക്കുകള്‍ വേട്ടയാടുന്ന കരിയറാണ് പേസറുടേത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തെ സഎസ്‌കെ നിലനിര്‍ത്താനും സാധ്യത കുറവാണ്.

ക്രിസ് ജോര്‍ഡന്‍

ക്രിസ് ജോര്‍ഡന്‍

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡന്‍ ടി20 ഫോര്‍മാറ്റില്‍ കഴിവ് തെളിയിച്ച താരങ്ങളിലൊരാളാണ്. ഇംഗ്ലണ്ട് കുപ്പായത്തിലും ഫ്രാഞ്ചൈസി ലീഗുകളിലുമെല്ലാം പല മികച്ച പ്രകടനങ്ങളും അദ്ദേഹം നടത്തിയിരുന്നു. പക്ഷെ ഐപിഎല്ലില്‍ ജോര്‍ഡന് ഇതാവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.

പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം നടത്തിയില്ല

പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം നടത്തിയില്ല

ഡെത്ത് ഓവറുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോര്‍ഡനെ കഴിഞ്ഞ സീസണില്‍ സിഎസ്‌കെ കൊണ്ടുവന്നത്. പക്ഷെ ടീമിന്റെ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. കളിച്ച നാലു മല്‍സരങ്ങളില്‍ 10.52 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ ജോര്‍ഡന് വീഴ്ത്താനായുള്ളൂ. മോശം പ്രകടനത്തെ തുടര്‍ന്ന് വൈകാതെ ജോര്‍ഡന് സിഎസ്‌കെ ടീമിലെ സ്ഥാനവും നഷ്ടമാവുകയായിരുന്നു.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വില്‍ക്കാനിടയുള്ള മറ്റൊരു താരം. ജഡ്ഡുവിനെ വില്‍ക്കില്ലെന്നാണ് ഫ്രാഞ്ചൈസി ഇപ്പോള്‍ പറയുന്നതെങ്കിലും ആ തീരുമാനം മാറ്റിയേക്കും. കാരണം ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ബന്ധം പരിഹരിക്കാനാവാത്ത വിധം വഷളായിട്ടുണ്ടെന്നാണ് സൂചനകള്‍. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു സാഹചര്യത്തില്‍ താരത്തെ പിടിച്ചുനിര്‍ത്തുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്‌തേക്കും. അതിനാല്‍ ട്രേഡിങ് വിന്‍ഡോയില്‍ വന്‍ തുകയ്ക്ക് ജഡ്ഡുവിനെ വിറ്റ് കാശാക്കാനായിരിക്കും സിഎസ്‌കെ ശ്രമിച്ചേക്കുക.

സിഎസ്‌കെയുടെ തുറുപ്പുചീട്ട്

സിഎസ്‌കെയുടെ തുറുപ്പുചീട്ട്

33 കാരനായ താരം സിഎസ്‌കെയുടെ തുറുപ്പുചീട്ടുകളിലൊരാള്‍ കൂടിയായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ അദ്ദേഹത്തെ സിഎസ്‌കെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. പക്ഷെ ജഡേജയ്ക്കു കീഴില്‍ ടീം വന്‍ ഫ്‌ളോപ്പായി മാറി. ഇതോടെ നായകസ്ഥാനം അദ്ദേഹം ഒഴിയുകയും ചെയ്തു. പിന്നാലെ പരിക്കാണെന്നു അറിയിച്ച് ജഡ്ഡു ടീമും വിട്ടിരുന്നു. അതിനു ശേഷം സിഎസ്‌കെയിലേക്കു താരം തിരിച്ചുവന്നിട്ടില്ല. മാത്രമല്ല ഒരിക്കല്‍പ്പോലും ഫ്രാഞ്ചൈസിയെ ബന്ധപ്പെടുകും ചെയ്തിട്ടില്ല. 16 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണിലെ മെഗാ ലേലത്തിനു മുമ്പ് ജഡേജയെ സിഎസ്‌കെയെ നിലനിര്‍ത്തിയത്.

Story first published: Friday, September 30, 2022, 9:35 [IST]
Other articles published on Sep 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+