For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സ്റ്റോക്‌സും റുതുരാജും വേണ്ട! ധോണിക്ക് ശേഷം അവന്‍ ക്യാപ്റ്റന്‍- പാര്‍ഥിവ് പറയുന്നു

സിഎസ്‌കെയെ കുഴപ്പിക്കുന്ന പ്രധാന ചോദ്യം ധോണിക്ക് ശേഷം ആര് ടീമിനെ നയിക്കുമെന്നതാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള ഷെഡ്യൂള്‍ പുറത്തുവന്നതുമുതല്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇത്തവണ ആര് കപ്പിലേക്കെത്തുമെന്നുള്ള പ്രവചനങ്ങളും വിലയിരുത്തലുകളും ഇതിനോടകം സജീവമാണ്.

10 ടീമുകള്‍ മാറ്റുരക്കുന്ന ഇത്തവണത്തെ സീസണില്‍ എല്ലാവരുടെയും ശ്രദ്ധ സിഎസ്‌കെയിലേക്കാണ്. എംഎസ് ധോണിയെന്ന ഇതിഹാസ നായകന്റെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയതുമുതല്‍ സിഎസ്‌കെ കപ്പിലേക്കെത്തി ധോണിക്ക് യാത്രയയപ്പ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇത്തവണ കരുത്തുറ്റ ടീം സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ബെന്‍ സ്റ്റോക്‌സിനെപ്പോലെയുള്ള സീനിയര്‍ താരങ്ങളെ ടീമിലേക്കെത്തിച്ച് കരുത്തുയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. അവസാന സീസണില്‍ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെയ്ക്ക് ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടതും അത്യാവശ്യമാണ്.

നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് മികച്ച ടീം കരുത്തുള്ളതിനാല്‍ത്തന്നെ ഇത്തവണ കിരീട സാധ്യതയുമേറെ. എന്നാല്‍ സിഎസ്‌കെയെ കുഴപ്പിക്കുന്ന പ്രധാന ചോദ്യം ധോണിക്ക് ശേഷം ആര് ടീമിനെ നയിക്കുമെന്നതാണ്.

ബെന്‍ സ്‌റ്റോക്‌സ്, റുതുരാജ് ഗെയ്ക് വാദ് എന്നീ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ഇവരെയല്ല മോയിന്‍ അലിയെയാണ് സിഎസ്‌കെ ക്യാപ്റ്റനാക്കേണ്ടത് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരമായ പാര്‍ഥിവ് പട്ടേല്‍.

മോയിന്‍ അലി മികച്ച നായകന്‍

മോയിന്‍ അലി മികച്ച നായകന്‍

സിഎസ്‌കെയ്ക്ക് ഏറ്റവും മികച്ച നായകനായി ഞാന്‍ കരുതുന്നത് മോയിന്‍ അലിയെയാണ്. റുതുരാജ് ഗെയ്ക് വാദ് നായകസ്ഥാനം ഏല്‍പ്പിക്കാവുന്നവനാണ്. ബെന്‍ സ്റ്റോക്‌സും അവിടെയുണ്ട്. എന്നാല്‍ ഐപിഎല്ലിന് പിന്നാലെ ആഷസ് ടെസ്റ്റ് വരുന്നതിനാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ സ്‌റ്റോക്‌സിന്റെ കാര്യത്തില്‍ ഇസിബിയുടെ നിലപാട് എങ്ങനെയാവുമെന്നത് പ്രശ്‌നമാണ്.

മോയിന്‍ ടെസ്റ്റ് കളിക്കാത്ത താരമാണ്. ജോസ് ബട്‌ലറിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെ പരിമിത ഓവറില്‍ നയിച്ച് അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ട് തന്നെ മോയിനെ അടുത്ത ക്യാപ്റ്റനാക്കാം.

എന്നാല്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ പോലുള്ള ടീമുകള്‍ ദീര്‍ഘനാള്‍ ക്യാപ്റ്റനെയാണ് നോക്കുന്നത്. അങ്ങനെ വേണമെങ്കില്‍ മറ്റൊരാളെ കണ്ടെത്തേണ്ടതാണ്'- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

ആര്‍സിബിയില്‍ വെച്ച് അവന്റെ മികവ് അറിഞ്ഞു

ആര്‍സിബിയില്‍ വെച്ച് അവന്റെ മികവ് അറിഞ്ഞു

ആര്‍സിബിയില്‍ മോയിന്‍ അലിക്കൊപ്പം കളിക്കാന്‍ പാര്‍ഥിവിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മോയിന്റെ കഴിവുകളെക്കുറിച്ച് താരത്തിന് നന്നായി അറിയാം. ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ മോയിന്‍ ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്.

'നിങ്ങള്‍ ചിന്തിക്കുന്ന താരങ്ങള്‍ക്ക് പുറത്തുള്ള താരമാണ് മോയിന്‍ അലി. എന്നാല്‍ അവനും നായകഗുണമുള്ള താരമാണ്. ആര്‍സിബിയില്‍ അവനോടൊപ്പം കളിക്കാന്‍ സാധിച്ചിരുന്നു. അവിടെ വെച്ച് അവന്റെ ക്യാപ്റ്റന്‍സി ഗുണം തിരിച്ചറിഞ്ഞിട്ടുണ്ട്'-പാര്‍ഥിവ് പറഞ്ഞു.

Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

ഇത്തവണ സിഎസ്‌കെയ്ക്ക് പ്രത്യേക ആവേശം

ഇത്തവണ സിഎസ്‌കെയ്ക്ക് പ്രത്യേക ആവേശം

ഇത്തവണ സിഎസ്‌കെയ്ക്ക് പ്രത്യേക ആവേശമാണുള്ളത്. അതിന് കാരണം അവര്‍ ഇടവേളക്ക് ശേഷം ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ പോവുകയാണ്. അത് ടീമിന് പോസിറ്റീവായ ആത്മവിശ്വാസം നല്‍കും. അവസാന സീസണിലെ സിഎസ്‌കെയുടെ പ്രകടനത്തിലേക്ക് വരുമ്പോള്‍ ടീമില്‍ ഉടച്ചുവാര്‍ക്കലാണ് നടന്നത്.

എന്നാല്‍ ഇത്തവണ അതുണ്ടാകില്ല. പഴയ ശൈലിയിലേക്ക് സിഎസ്‌കെ തിരിച്ചെത്തും. ഇത്തവണത്തെ സീസണ്‍ സിഎസ്‌കെയ്ക്ക് മികച്ചതാവുമെന്നാണ് കരുതുന്നത്- പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു. നേരത്തെ കോവിഡിനെത്തുടര്‍ന്നാണ് വേദികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഇത്തവണ വിവിധ വേദികളിലായാണ് ടൂര്‍ണമെന്റ്. അതുകൊണ്ട് തന്നെ ഹോം ഗ്രൗണ്ട് ആനുകൂല്യം പല ടീമുകള്‍ക്കും ലഭിക്കും. സിഎസ്‌കെയ്ക്ക് അവരുടെ തട്ടകത്തില്‍ കളിക്കാന്‍ സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്. ഇത് ടീമിന് ഇത്തവണ വലിയ ഗുണം ചെയ്‌തേക്കും. ടീം കപ്പിലേക്കെത്തി ധോണിയെ യാത്രയാക്കുമോയെന്നത് കണ്ടറിയാം.

Story first published: Saturday, February 18, 2023, 14:49 [IST]
Other articles published on Feb 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+