IPL 2023: പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ, ജഡേജ സിഎസ്‌കെയില്‍ തുടരും, പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുമ്പായി ഒഴിവാക്കിയ താരങ്ങളുടെ പട്ടിക പുറത്തുവിടാനുള്ള അവസാന തീയ്യതിയായി 14 ആണ്. ഇതിനോടകം പല ടീമുകളും ഒഴിവാക്കിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം കറെന്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഒഴിവാക്കിയ താരങ്ങളുടെ പട്ടികയും നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയും സമര്‍പ്പിച്ച് കഴിഞ്ഞു. മുംബൈക്കായി നീണ്ട വര്‍ഷങ്ങളായി കളിക്കുന്ന താരമാണ് പൊള്ളാര്‍ഡ്. എന്നാല്‍ സമീപ സീസണുകളിലെ പ്രകടനങ്ങളെല്ലാം മോശമായ സാഹചര്യത്തിലാണ് മുംബൈ പൊള്ളാര്‍ഡിനെ കൈവിടുന്നത്.

മുംബൈ ഒഴിവാക്കുന്നത് ഇവരെ
കറെന്‍ പൊള്ളാര്‍ഡിനെക്കൂടാതെ മറ്റ് ചില താരങ്ങളെക്കൂടി മുംബൈ ഒഴിവാക്കിയിട്ടുണ്ട്. ഫാബിയന്‍ അലന്‍, ടൈമല്‍ മില്‍സ്, മായങ്ക് മാര്‍ക്കണ്ഡെ, ഹൃതിക് ഷൗക്കിന്‍ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയതെന്നാണ് വിവരം. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ അവസാന സീസണില്‍ നാണംകെട്ട പ്രകടനം നടത്തി അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ്.
രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഡാനിയല്‍ സാംസ്, ടിം ഡേവിഡ്, ജോഫ്രാ ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, തിലക് വര്‍മ എന്നിവരെയെല്ലാം മുംബൈ നിലനിര്‍ത്തി. ഇത്തവണയും രോഹിത്തിനെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകാനാവും മുംബൈ പദ്ധതിയിടുന്നത്.
Also Read: 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

പൊള്ളാര്‍ഡ് മോശം ഫോമില്‍
2010ലാണ് പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിലെത്തിയത്. മുംബൈക്കായി മാത്രം ഐപിഎല്‍ ളിച്ചിട്ടുള്ള താരമാണ് പൊള്ളാര്‍ഡ്. 189 ഐപിഎല്ലില്‍ നിന്നായി 28.67 ശരാശരിയില്‍ 3412 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഇതില്‍ 16 ഫിഫ്റ്റിയും ഉള്‍പ്പെടും. 69 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഫിനിഷര്‍ റോളില്‍ മുംബൈയ്‌ക്കൊപ്പം ഗംഭീര പ്രകടനമാണ് പൊള്ളാര്‍ഡ് നടത്തിയിട്ടുള്ളത്. ഹര്‍ദിക് പാണ്ഡ്യയും പൊള്ളാര്‍ഡും കളം വിട്ടാന്‍ പുതിയ ഓള്‍റൗണ്ടര്‍ ആരെന്നത് വലിയ ചോദ്യമാണ്.

ജഡേജയെ നിലനിര്‍ത്തി സിഎസ്‌കെ
ചെന്നൈ സൂപ്പര്‍ കിങ്‌സ് രവീന്ദ്ര ജഡേജയെ നിലനിര്‍ത്തിയെന്നാണ് ലഭിക്കുന്ന വിവരം. അവസാന സീസണില്‍ ജഡേജയെ നായകനാക്കിയാണ് സിഎസ്‌കെ ആരംഭിച്ചത്. എന്നാല്‍ മോശം ക്യാപ്റ്റന്‍സികൊണ്ട് വിമര്‍ശനം നേരിട്ട ജഡേജ പിന്നീട് പരിക്കിനെത്തുടര്‍ന്ന് പുറത്താവുകയും ചെയ്തു. ജഡേജയും സിഎസ്‌കെയും തമ്മില്‍ മികച്ച ബന്ധമല്ലെന്നും ജഡേജ സിഎസ്‌കെ വിടുമെന്നുമെല്ലാം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇത്തവണയും നിലനിര്‍ത്തിയിരിക്കുകയാണ്.

9 താരങ്ങളെ നിലനിര്‍ത്തിയ സിഎസ്‌കെ നാല് താരങ്ങളെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. എംഎസ് ധോണി ഇത്തവണയും നായകനായി തുടരും. ജഡേജ, മോയിന്‍ അലി, ശിവം ദുബെ, റുതുരാജ് ഗെയ്ക് വാദ്, ഡെവോന്‍ കോണ്‍വേ, മുകേഷ് ചൗധരി, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ദീപക് ചഹാര്‍ എന്നിവരെല്ലാം സിഎസ്‌കെ നിലനിര്‍ത്തി. ക്രിസ് ജോര്‍ദാന്‍, ആദം മില്‍നെ, നാരായണ്‍ ജഗദീഷ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെയെല്ലാമാണ് സിഎസ്‌കെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications