IPL 2023: മുംബൈയുടെ ബെസ്റ്റ് ഓപ്പണിങ് ഏത്? ഈ മൂന്ന് കൂട്ടുകെട്ട് പരീക്ഷിക്കാം- അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് സിഎസ്‌കെയെ നേരിടും.
അവസാന സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കപ്പടിച്ച് ഞെട്ടിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയുമെല്ലാം നാണംകെട്ടു.
മുംബൈ അവസാന സ്ഥാനക്കാരായിരുന്നു. എന്നാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് മുംബൈ പദ്ധതിയിടുന്നത്.
രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനൊപ്പം കരുത്തുറ്റ താരനിരയുണ്ടെങ്കിലും ഇത്തവണ പരിക്കും മോശം ഫോമും ടീമിനെ വേട്ടയാടുകയാണ്.
ജസ്പ്രീത് ബുംറ പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലിനുണ്ടാവില്ലെന്നുറപ്പാണ്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരുടെയെല്ലാം ഫോമും പ്രശ്‌നമാണ്.
ഇത്തവണ മുംബൈക്ക് പല കാര്യങ്ങളും തലവേദനയായുണ്ട്. എന്നാല്‍ മുംബൈയുടെ മുന്നിലുള്ള പ്രധാന ചോദ്യം ഓപ്പണിങ് കൂട്ടുകെട്ടില്‍ ആരൊക്കെയെന്നതാണ്.
ഇത്തവണ മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് ഓപ്പണിങ് കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍
മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ ഉള്‍പ്പെടെ പരീക്ഷിച്ച കൂട്ടുകെട്ടാണ് രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍. രണ്ട് പേരും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ളവരാണ്.
നായകനായ രോഹിത് ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഇത്തവണയും തന്റെ ഓപ്പണിങ് റോള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ രോഹിത് തയ്യാറായേക്കില്ല.
രോഹിത്തിനൊപ്പം ഇടം കൈയനായ ഇഷാനെ കളിപ്പിക്കാന്‍ മുംബൈ താല്‍പര്യപ്പെടുമെങ്കിലും രണ്ട് പേരുടെയും ഫോം വലിയ തലവേദനയാണ്.
അവസാന സീസണില്‍ രോഹിത് ബാറ്റിങ്ങില്‍ തീര്‍ത്തും നിറം മങ്ങിയിരുന്നു. അത് ടീമിനെ പിന്നോട്ടടിക്കുന്നതിന് കാരണവുമായി.
ഇഷാന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സ്‌ട്രൈക്കറേറ്റ് മോശമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് പേരും മോശം ഫോമിലുള്ളപ്പോള്‍ ഈ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ മുംബൈ തയ്യാറായേക്കും.
Also Read: IPL 2023: സന്ദീപ് രാജസ്ഥാനില്‍, അപ്പോള്‍ ബുംറക്ക് പകരക്കാരനാര്? പ്രതികരിച്ച് ആരാധകര്‍

രോഹിത് ശര്‍മ-കാമറൂണ്‍ ഗ്രീന്‍
ഓപ്പണിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ള താരമാണ് കാമറൂണ്‍ ഗ്രീന്‍. മിനി ലേലത്തിലൂടെ മുംബൈ ടീമിലെത്തിച്ച ഗ്രീനിനെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാക്കാനുള്ള സാധ്യത കൂടുതലാണ്.
നേരത്തെ ഇന്ത്യന്‍ പരമ്പരക്കെത്തിയപ്പോള്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടാന്‍ ഗ്രീനിന് സാധിച്ചു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിയുന്ന ഗ്രീന്‍ പവര്‍പ്ലേ മുതലാക്കുന്ന താരമാണ്.
അതുകൊണ്ട് തന്നെ രോഹിത് ശര്‍മയ്‌ക്കൊപ്പം കാമറൂണ്‍ ഗ്രീനിനെ മുംബൈ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചേക്കും.
രോഹിത് ആംഗര്‍ റോളിലേക്ക് മാറുമ്പോള്‍ തല്ലിത്തകര്‍ക്കാന്‍ ഗ്രീനിന് കഴിവുണ്ട്. തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ ഉപയോഗപ്പെടുത്തുന്ന ഗ്രീന്‍ ഇന്ത്യന്‍ പിച്ചുകളില്‍ ശോഭിച്ചേക്കും.
ടെസ്റ്റ് പരമ്പരയിലും മിന്നിയ ഗ്രീന്‍ മുംബൈക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഓപ്പണറാണെന്ന് പറയാം. അതുകൊണ്ട് തന്നെ രോഹിത്-ഗ്രീന്‍ കൂട്ടുകെട്ടിനെയും ഇത്തവണ മുംബൈ പരീക്ഷിച്ചേക്കും.
Also Read: IND vs AUS ODI: ഐപിഎല്‍ വരുന്നു, ഇന്ത്യ ഈ തോല്‍വി മറക്കരുത്! ഗവാസ്‌കറിന്റെ മുന്നറിയിപ്പ്

രോഹിത് ശര്‍മ-ഡെവാള്‍ഡ് ബ്രെവിസ്
മുംബൈക്ക് ഇത്തവണ ആവിശ്യം വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള ഓപ്പണറെയാണ്. പവര്‍പ്ലേയ്ക്കുള്ളില്‍ മികച്ച സ്‌കോറിലേക്കെത്താന്‍ ടീമിന് സാധിക്കണം.
ഈ സാഹചര്യത്തില്‍ മുംബൈ പരീക്ഷിക്കാന്‍ സാധ്യതയുള്ള മറ്റൊരു ഓപ്പണര്‍ ഡെവാള്‍ഡ് ബ്രെവിസാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ബ്രെവിസ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബ്രെവിസ് ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. ബേബി എബിഡിയെന്ന പേരെടുത്ത ബ്രെവിസ് അവസാന സീസണിലൂടെത്തന്നെ മികവ് തെളിയിച്ചതാണ്.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് വിക്കറ്റ് കാത്ത് ബാറ്റ് ചെയ്യുമ്പോള്‍ മറുവശത്ത് കടന്നാക്രമിക്കാന്‍ ബ്രെവിസിന് സാധിക്കും.
പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കാന്‍ കഴിവുള്ള ബ്രെവിസിനെ മുംബൈ ഇഷാന് പകരം ഓപ്പണിങ്ങിലേക്കെത്തിക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications