IND vs AUS ODI: ഐപിഎല്‍ വരുന്നു, ഇന്ത്യ ഈ തോല്‍വി മറക്കരുത്! ഗവാസ്‌കറിന്റെ മുന്നറിയിപ്പ്

ചെന്നൈ: ഏകദിന ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യയെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയ.
മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസീസ് ഇന്ത്യയെ ഞെട്ടിച്ചിരിക്കുന്നത്. ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ജയിക്കാന്‍ ഇന്ത്യക്കായി.
എന്നാല്‍ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന് ജയിച്ച് ഓസീസ് തിരിച്ചുവന്നു. മൂന്നാം മത്സരത്തില്‍ 21 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചതോടെയാണ് ഓസീസ് പരമ്പര കിരീടം നേടിയത്.
തട്ടകത്തില്‍ 26 പരമ്പരകള്‍ തോല്‍ക്കാതെ നേടിയ ഇന്ത്യ ലോകകപ്പ് വരാനിരിക്കെ തോല്‍വി വഴങ്ങിയത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഇനി ഇന്ത്യന്‍ ടീം ഐപിഎല്ലിന്റെ തിരക്കിലേക്ക് കടക്കുകയാണ്. ഇതോടെ താരങ്ങള്‍ ഓരോ ടീമുകളിലേക്ക് മാറുന്നതോടെ ദേശീയ ടീമെന്ന വികാരം മറക്കുമെന്ന് പറയാം.
ഇപ്പോഴിതാ ഐപിഎല്ലിനിടെ ഇന്ത്യ ഈ തോല്‍വി മറക്കരുതെന്ന് ഇന്ത്യന്‍ താരങ്ങളെ ഓര്‍മിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

ഓസീസ് നന്നായി സമ്മര്‍ദ്ദം സൃഷ്ടിച്ചു
ഓസ്‌ട്രേലിയ ഇന്ത്യക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചു. സിംഗിള്‍ പോലും വിട്ടുകൊടുത്തില്ല. ബൗണ്ടറികള്‍ നേടാന്‍ അനുവദിക്കാതെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസീസിനായി.
ഇതോടെ ഇന്ത്യ വലിയ ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിതരായി. ഇനി ഐപിഎല്‍ തുടങ്ങാന്‍ പോവുകയാണ്. ഇന്ത്യ ഇത് മറക്കാന്‍ പാടില്ല.
ഇന്ത്യ ഇത് ചിലപ്പോള്‍ മറക്കാന്‍ സാധ്യതയുണ്ട്. പക്ഷെ ഇന്ത്യ ഒരിക്കലും ഈ തോല്‍വി മറന്നുപോകാന്‍ പാടില്ല. കാരണം ലോകകപ്പില്‍ വീണ്ടും ഓസ്‌ട്രേലിയയെ നേരിടേണ്ടി വന്നേക്കും- ഗവാസ്‌കര്‍ പറഞ്ഞു.
ഐപിഎല്‍ എത്തുന്നതോടെ ദേശീയ ടീമിനെക്കുറിച്ച് ആരും ചിന്തിച്ചേക്കില്ല. ക്ലബ്ബ് ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് താരങ്ങള്‍ കടക്കുന്നതോടെ നിലവിലെ വിമര്‍ശനങ്ങളെല്ലാം അവസാനിക്കും.
ഇന്ത്യയുടെ നിലവിലെ തോല്‍വി ചിത്രത്തിലേ ഇല്ലാതാവും. അതുകൊണ്ട് തന്നെ ഇത് സംഭവിക്കകരുതെന്നും തോല്‍വി മനസിലുണ്ടാവണമെന്നുമാണ് ഗവാസ്‌കര്‍ ഓര്‍മിപ്പിക്കുന്നത്.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

രോഹിത് എല്ലാ മത്സരവും കളിക്കണം
ഇന്ത്യയുടെ തോല്‍വിയില്‍ രോഹിത് ശര്‍മയെയാണ് സുനില്‍ ഗവാസ്‌കര്‍ പരോക്ഷമായി വിമര്‍ശിച്ചത്. ലോകകപ്പ് നടക്കാനിരിക്കെ കുടുംബത്തെ തല്‍ക്കാലം മാറ്റിവെക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
ആദ്യ ഏകദിനം രോഹിത് കളിച്ചിരുന്നില്ല. കുടുംബാംഗത്തിന്റെ കല്യാണ ആഘോഷത്തില്‍ പങ്കെടുക്കാനാണ് രോഹിത് പോയത്. പകരം ഇന്ത്യയെ നയിച്ച ഹര്‍ദിക് പാണ്ഡ്യ ടീമിന് വിജയം നേടിക്കൊടുത്തു.
എന്നാല്‍ രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റു. ഇപ്പോഴിതാ മൂന്നാം മത്സരത്തില്‍ 21 റണ്‍സിനും തോറ്റ് പരമ്പരയും കൈവിട്ടിരിക്കുന്നു.
നാല് വര്‍ഷത്തിനിടെ ഇന്ത്യ നാട്ടില്‍ പരമ്പര തോല്‍ക്കുന്നത് ഇതാദ്യമായാണ്. അതാണ് ഇന്ത്യക്കും രോഹിത്തിനും വലിയ നാണക്കേടായി മാറിയിരിക്കുന്നത്.
'ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ നായകന്‍ എല്ലാ മത്സരവും കളിക്കേണ്ടതാണ്. ആദ്യ മത്സരം കളിക്കാതെ ഇങ്ങനെ ഇറങ്ങിയാല്‍ ആര്‍ക്കും ഇത് സംഭവിക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍ കുടുംബത്തിനുവേണ്ടിയാണ് രോഹിത് വിട്ടുനിന്നതെന്ന് അറിയാം. എന്നാല്‍ ലോകകപ്പിന് താരങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതായുണ്ട്'-ഗവാസ്‌കര്‍ പറഞ്ഞു.
Also Read: World Cup 2023: ശ്രേയസിന് പരിക്ക്, ലോകകപ്പിനുണ്ടാവില്ല! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

ഇന്ത്യക്ക് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായില്ല
ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി സുനില്‍ ഗവാസ്‌കര്‍ ഉയര്‍ത്തിക്കാട്ടിയത് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനാവാത്തതാണ്. കെ എല്‍ രാഹുല്‍-വിരാട് കോലി കൂട്ടുകെട്ട് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്.
മറ്റെല്ലാവരും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനാവാതെ പതറിയെന്ന് പറയാം. '270-300 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ കുറഞ്ഞത് 90-100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടതായുണ്ട്.
എന്നാല്‍ ഇത് സംഭവിച്ചില്ല. ചില കൂട്ടുകെട്ടുകള്‍ ഉണ്ടായെങ്കിലും ഇതൊന്നും വിജയത്തിലേക്കെത്തുന്ന തരത്തിലുള്ളതായിരുന്നില്ല. ഓസ്‌ട്രേലിയയുടെ ഫീല്‍ഡിങ്ങും മനോഹരമായിരുന്നു.
കൃത്യമായി സ്റ്റംപിന് ആക്രമിക്കുന്ന മികച്ച ബൗളിങ്ങാണ് ഓസീസ് താരങ്ങള്‍ കാഴ്ചവെച്ചത്- സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications