For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023:നെറ്റ്‌സില്‍ തല്ലിത്തകര്‍ത്ത് ധോണി! അടുത്ത സീസണും കളിക്കണം-വീഡിയോ വൈറല്‍

അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെ ഇതിനോടകം പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകള്‍. അവസാന സീസണ്‍ പല പ്രമുഖ ടീമുകളും മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനും അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല.

ഇത്തവണ ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ ലക്ഷ്യമിടുന്നത്. അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെ ഇതിനോടകം പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. ടീമില്‍ വലിയ മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന സിഎസ്‌കെ വലിയ പ്രതീക്ഷയിലാണ്.

ഇപ്പോഴിതാ ടീമിന്റെ നായകനും ഇതിഹാസവുമായ എംഎസ് ധോണി ബാറ്റിങ് പരിശീലനം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ ആരാധക ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. ധോണിക്ക് ഇനിയൊരു സീസണ്‍ കൂടിയെങ്കിലും കളിക്കാനാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

ധോണി അടുത്ത വര്‍ഷവും കളിക്കണം

ധോണി അടുത്ത വര്‍ഷവും കളിക്കണം

ധോണിയുടെ നെറ്റ്‌സ് പരിശീലന വീഡിയോയില്‍ അദ്ദേഹം മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. 2019ലെ ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇതിന് ശേഷം ഐപിഎല്ലില്‍ മാത്രമാണ് ധോണി കളിച്ചത്.

അവസാന സീസണോടുകൂടി ധോണി വിരമിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വലിയ ഷോട്ടുകളടക്കം കളിച്ച് ഞെട്ടിക്കാന്‍ അദ്ദേഹത്തിനായി. ഇപ്പോള്‍ ധോണിയുടെ പരിശീലന വീഡിയോ കാണുമ്പോള്‍ അടുത്ത വര്‍ഷവും ധോണിക്ക് കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ക്രീസില്‍ നിന്ന് കയറി വലിയ ഷോട്ടുകളടക്കം നെറ്റ്്‌സ് പരിശീലനത്തില്‍ ധോണി കളിക്കുന്നുണ്ട്. ധോണിയുടെ പഴയ മികവിന് ഇപ്പോഴും കുറവുവന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

ഈ സീസണോടെ കളി നിര്‍ത്തുമോ?

ഈ സീസണോടെ കളി നിര്‍ത്തുമോ?

ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന നിലയില്‍ ഇത്തവണത്തെ ഐപിഎല്‍ സീസണിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ധോണിയുടെ പ്രായം 41 പിന്നിട്ടതിനാല്‍ ഈ സീസണോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

അവസാന സീസണില്‍ ടീമിന് പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിരുന്നില്ല. പുതിയ നായകനെയും സിഎസ്‌കെയ്ക്ക് കണ്ടെത്തേണ്ടതായുണ്ട്. അതുകൊണ്ടാണ് ഈ സീസണിലും ധോണി സിഎസ്‌കെയ്‌ക്കൊപ്പം തുടരുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഈ സീസണില്‍ പുതിയ നായകനെ സിഎസ്‌കെ കണ്ടെത്തേണ്ടതായുണ്ട്. പിന്‍ഗാമിക്ക് നായകസ്ഥാനം കൈമാറി ധോണി ഇൗ സീസണോടെ കളി നിര്‍ത്താനാണ് സാധ്യത കൂടുതല്‍.

ധോണിക്ക് പ്രായം വെറും അക്കം മാത്രം

ധോണിക്ക് പ്രായം വെറും അക്കം മാത്രം

41 വയസായിട്ടും ധോണിക്ക് ഉയര്‍ന്ന ഫിറ്റ്‌നസാണുള്ളത്. ഇനിയും കളി തുടരാനുള്ള കായിക ക്ഷമത ധോണിക്കുണ്ട്. പ്രായം തളര്‍ത്താത്ത താരമാണ് ധോണിയെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിക്ക് കപ്പടിച്ച് വിരമിക്കാന്‍ സാധിക്കട്ടേയെന്നാണ് ആരാധകര്‍ പറയുന്നത്.

ഇത്തവണ സിഎസ്‌കെയ്ക്ക് മികച്ച ടീമുണ്ടെന്നും കപ്പിലേക്ക് തിരിച്ചെത്താനാവുമെന്നും ആരാധകര്‍ പ്രതീക്ഷ പങ്കുവെക്കുന്നു. സിഎസ്‌കെയ്ക്ക് നാല് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകനാണ് ധോണി. ഇത്തവണയും കിരീടം നേടി ധോണിക്ക് രാജകീയമായിത്തന്നെ വിരമിക്കാന്‍ സാധിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

ബെന്‍ സ്‌റ്റോക്‌സിനെ അടുത്ത നായകനാക്കുമോ?

ബെന്‍ സ്‌റ്റോക്‌സിനെ അടുത്ത നായകനാക്കുമോ?

ഇത്തവണ മിനി താരലേലത്തില്‍ സിഎസ്‌കെ ടീമിലെത്തിച്ച താരമാണ് ബെന്‍ സ്‌റ്റോക്‌സ്. ഇംഗ്ലണ്ട് വെടിക്കെട്ട് ഓള്‍റൗണ്ടറെ റെക്കോഡ് തുകയ്ക്ക് സിഎസ്‌കെ സ്വന്തമാക്കിയത് അടുത്ത നായകനാക്കാനായാണെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനാണ് സ്‌റ്റോക്‌സ്. നേരത്തെ ധോണിയും സ്‌റ്റോക്‌സുമെല്ലാം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സില്‍ ഒപ്പം കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിഎസ്‌കെയുടെ ശൈലിയോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സ്റ്റോക്‌സിനാവും.

ഓള്‍റൗണ്ടറെന്ന നിലയിലെ മികവിനോടൊപ്പം നായകനെന്ന നിലയിലും വലിയ മികവ് സ്റ്റോക്‌സിന് അവകാശപ്പെടാനാവും. എന്നാല്‍ സിഎസ്‌കെ ഇന്ത്യക്കാരനെ നായകനാക്കാന്‍ ആഗ്രഹിച്ചാല്‍ റുതുരാജ് ഗെയ്ക് വാദിന് അവസരം ലഭിച്ചേക്കും.

ആഭ്യന്തര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ കളിച്ച് മികവ് കാട്ടാന്‍ റുതുരാജിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ റുതുരാജിനായിട്ടില്ല.

Story first published: Friday, January 20, 2023, 8:32 [IST]
Other articles published on Jan 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+