IPL 2023: ആരാവും ഇത്തവണത്തെ എമര്‍ജിങ് പ്ലേയര്‍? ഈ അഞ്ച് പേരിലൊരാള്‍! അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. 10 ടീമുകളും ടൂര്‍ണമെന്റ് ട്രോഫിക്കായുള്ള അവസാനഘട്ട പടയൊരുക്കത്തിലാണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ പല പ്രമുഖരും ഇത്തവണ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.
അവസാന മിനിതാരലേലത്തിലൂടെ പല ടീമുകളിലും കാര്യമായ അഴിച്ചുപണി നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പോരാട്ടം അടിമുടി മാറുമെന്നുറപ്പ്. ഇത്തവണ എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന നിലയിലും ഇത്തവണത്തെ സീസണിന് വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.
ഇത്തവണയും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള യുവതാരങ്ങളുണ്ട്. ഇതില്‍ നിന്ന് ഇത്തവണ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആയുഷ് ബധോനി
അവസാന സീസണിലൂടെത്തന്നെ ശ്രദ്ധ നേടിയെടുത്ത താരമാണ് ആയുഷ് ബധോനി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മധ്യനിര വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ മിടുക്കനാണ്. 23കാരനായ താരം 13 മത്സരത്തില്‍ നിന്ന് 161 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 123.85. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഫിഫ്റ്റിയും നേടി.
ഇത്തവണയും ലഖ്‌നൗ നിരയില്‍ ബധോനി പ്രതീക്ഷ നല്‍കുന്നു. പ്രതിഭാശാലിയായ യുവതാരം ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുണ്ട്.

തിലക് വര്‍മ
എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടാന്‍ കൂടുതല്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് തിലക് വര്‍മ. മുംബൈ ഇന്ത്യന്‍സിന്റെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ കഴിഞ്ഞ സീസണിലൂടെത്തന്നെ ശ്രദ്ധ നേടിയെടുത്തു. മുംബൈക്കായി 14 മത്സരം കളിച്ച അദ്ദേഹം 397 റണ്‍സാണ് നേടിയത്.
131.02 ആണ് സ്‌ട്രൈക്കറേറ്റ്. ഇത്തവണയും മുംബൈയുടെ മധ്യനിരയില്‍ തിലകിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. നാലാം നമ്പറില്‍ മുംബൈ വിശ്വസിക്കുന്നത് തിലകിനെയാണ്. അവസാന സീസണിലെപ്പോലെ ഇത്തവണയും മികവ് തെളിയിച്ചാല്‍ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടാന്‍ തിലകിന് സാധിച്ചേക്കും.

റിങ്കു സിങ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം അവസാന സീസണില്‍ കസറിയ താരമാണ് റിങ്കു സിങ്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. 174 റണ്‍സാണ് അവസാന സീസണില്‍ അദ്ദേഹം നേടിയത്.
അതും 148.72 സ്‌ട്രൈക്കറേറ്റില്‍. അവസാന രഞ്ജി ട്രോഫിയില്‍ 442 റണ്‍സടിച്ച് താരം മികവ് തുടര്‍ന്നു. ഇത്തവണയും കെകെആര്‍ നിരയില്‍ റിങ്കുവുണ്ടാവും. വെടിക്കെട്ട് ബാറ്റിങ് വശമുള്ള താരം വലിയ സ്‌കോര്‍ നേടിയാല്‍ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടാന്‍ സാധ്യത കൂടുതലാണ്.

ഡെവാള്‍ഡ് ബ്രെവിസ്
ദക്ഷിണാഫ്രിക്കക്കാരനായ യുവതാരമാണ് ഡെവാള്‍ഡ് ബ്രെവിസ്. ഭയമില്ലാത്ത താരം എബി ഡിവില്ലിയേഴ്‌സിന്റെ മികവിനോട് താരതമ്യം ചെയ്യപ്പെടുന്ന താരമാണ്. ടോപ് ഓഡറില്‍ കസറുന്ന താരത്തെ അവസാന സീസണിന് മുമ്പ് മൂന്ന് കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്.
161 റണ്‍സാണ് മുംബൈക്കായി അദ്ദേഹം നേടിയത്. അതും 142.48 സ്‌ട്രൈക്കറേറ്റില്‍. ഇത്തവണയും മുംബൈ നിരയില്‍ ബ്രെവിസിന് ഇടം പ്രതീക്ഷിക്കപ്പെടുന്നു. കസറിയാല്‍ എമര്‍ജിങ് പ്ലേയറാവാന്‍ ബ്രെവിസിനും സാധ്യതകളേറെ.
Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

ഹാരി ബ്രൂക്ക്
ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളരാന്‍ ഹാരി ബ്രൂക്കിനായിട്ടുണ്ട്. ഇംഗ്ലണ്ട് താരം കന്നി ഐപിഎല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. മിനി ലേലത്തില്‍ 13.25 കോടിക്ക് 23കാരനായ താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്.
അടിച്ചുകളിക്കാനും നിലയുറപ്പിച്ച് കളിക്കാനും മികവുള്ള ബ്രൂക്ക് ഹൈദരാബാദിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്. അരങ്ങേറ്റ സീസണില്‍ത്തന്നെ എമര്‍ജിങ് പ്ലേയറാവാന്‍ കഴിവുള്ള താരമാണ് ബ്രൂക്കെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications