Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സിഎസ്‌കെ നോട്ടമിടുന്ന 'തമിഴ് പയ്യന്‍സ്', ആരൊക്കെ? ഈ അഞ്ച് പേരെ അറിയണം

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയ്ക്ക് അവസാന സീസണില്‍ കപ്പിലേക്കെത്താനായില്ല. രവീന്ദ്ര ജഡേജയെ നായകനാക്കി ഇറങ്ങിയ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു.

പാതിവഴിയില്‍ ജഡേജ പരിക്കേറ്റ് മടങ്ങിയതോടെ ധോണിക്ക് വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചെത്തേണ്ടി വന്നു. ഇത്തവണ ധോണിക്ക് കീഴിലാവും സിഎസ്‌കെ ഇറങ്ങുക. ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാനും സാധ്യത കൂടുതല്‍.

ഇത്തവണത്തെ മിനി ലേലത്തില്‍ ചില നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് സിഎസ്‌കെ തയ്യാറെടുക്കുകയാണ്. സിഎസ്‌കെ ലേലത്തില്‍ നോട്ടമിടുന്ന തമിഴ്‌നാട്ടുകാരായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജി അജിതേഷ്

ജി അജിതേഷ്

2022ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ജി അജിതേഷ്. ഭാവി മുന്നില്‍ക്കണ്ട് സിഎസ്‌കെയ്ക്ക് ഒപ്പം കൂട്ടാന്‍ സാധിക്കുന്ന താരമാണ് അജിതേഷെന്ന് പറയാം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തമിഴ്‌നാടിനൊപ്പവും അരങ്ങേറ്റം കുറിച്ചു.

വിക്കറ്റ് കീപ്പര്‍ താരമാണെന്നതാണ് എടുത്തു പറയേണ്ടത്. ധോണി വിടപറയുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് അജിതേഷിനെ പരിഗണിക്കാവുന്നതാണ്. സിഎസ്‌കെയ്‌ക്കൊപ്പം മറ്റ് ടീമുകളും നോട്ടമിടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് 20കാരനായ അജിതേഷ്.

Also Read: IND vs BAN: രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തും, ആര് പുറത്താവും? ഗില്ലോ രാഹുലോ

സഞ്ജയ് യാദവ്

സഞ്ജയ് യാദവ്

2022ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ താരമായിരുന്നു സഞ്ജയ് യാദവ്. ഓള്‍റൗണ്ടറായ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും അപകടകാരിയായ താരത്തിന് ഇത്തവണ ലേലത്തില്‍ വലിയ നേട്ടം സ്വന്തമാക്കാനായേക്കും.

452 റണ്‍സും ആറ് വിക്കറ്റുമാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്. 186.77 ആണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റെന്നതാണ് എടുത്തു പറയേണ്ടത്. ഇടം കൈയന്‍ സ്പിന്നറാണ് താരം. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്ന താരമാണ് സഞ്ജയ് യാദവെന്ന് പറയാം.

മികച്ച ഓള്‍റൗണ്ടറെ മിക്ക ടീമിനും ആവിശ്യമുള്ളതിനാല്‍ സഞ്ജയ്ക്കായി വാശിയേറിയ പോരാട്ടം ലേലത്തില്‍ പ്രതീക്ഷിക്കാം.

മണിമാരന്‍ സിദ്ധാര്‍ത്ഥ്

മണിമാരന്‍ സിദ്ധാര്‍ത്ഥ്

സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരമാണ് മണിമാരന്‍ സിദ്ധാര്‍ത്ഥ്. ഇടം കൈയന്‍ സ്പിന്നറെന്ന നിലയില്‍ മിടുക്കുകാട്ടാന്‍ താരത്തിന് കഴിവുണ്ട്.

ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മിടുക്കുകാട്ടാന്‍ കഴിവുള്ള താരമാണ് സിദ്ധാര്‍ത്ഥ്. നേരത്തെ കെകെആറും ഡല്‍ഹി ക്യാപിറ്റല്‍സും ഒപ്പം കൂട്ടിയെങ്കിലും കളിക്കാന്‍ അവസരം നല്‍കിയില്ല. ഭാവി മുന്നില്‍ക്കണ്ട് സിഎസ്‌കെയ്ക്ക് പിന്തുണക്കാവുന്ന താരമാണ് സിദ്ധാര്‍ത്ഥ്.

Also Read: IND vs SL T20: കോലിയും രോഹിത്തുമില്ല, ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജുവും പുറത്ത്! സാധ്യതാ ടീം

നാരായണ്‍ ജഗദീഷ്

നാരായണ്‍ ജഗദീഷ്

നേരത്തെ സിഎസ്‌കെ ഒപ്പം കൂട്ടുകയും കളിക്കാന്‍ അവസരം നല്‍കുകയും ചെയ്ത താരമാണ് നാരായണ്‍ ജഗദീഷ്. എന്നാല്‍ പിന്നീട് ഒഴിവാക്കിയ താരത്തെ ഇത്തവണ സിഎസ്‌കെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചേക്കും. വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും നടത്തിയ പ്രകടനം മികച്ചതായിരുന്നു.

ഇത്തവണ സിഎസ്‌കെ ജഗദീഷിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും എളുപ്പമാവില്ല. പല പ്രമുഖ ടീമുകളും ജഗദീഷിനായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. 26കാരനായ താരം ഏഴ് മത്സരങ്ങളാണ് സിഎസ്‌കെയ്ക്കായി കളിച്ചത്. നേടിയത് 73 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സാണ്.

സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ സാധ്യതയുള്ള താരമെന്ന് ജഗദീഷിനെ വിശേഷിപ്പിക്കാം.

ബി സൂര്യ

ബി സൂര്യ

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ മറ്റൊരു താരമാണ് ബി സൂര്യ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റാണ് സൂര്യ വീഴ്ത്തിയത്. അതും 6.3 ഇക്കോണമിയില്‍. ഇത്തവണത്തെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനം നടത്തിയവരിലൊരാളാണ് സൂര്യ.

ശ്രീലങ്കയുടെ മഹേഷ് തീക്ഷണ മൈസ്ട്രി സ്പിന്നറായി നിലവില്‍ സിഎസ്‌കെയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യക്കാരനായ സ്പിന്നറെ സിഎസ്‌കെയ്ക്കാവശ്യമാണ്. നേരത്തെ വരുണ്‍ ചക്രവര്‍ത്തിക്കായി സിഎസ്‌കെ ശ്രമിച്ചിരുന്നെങ്കിലും പിന്നീടത് വിട്ടു.

അതുകൊണ്ട് തന്നെ ഇത്തവണ സൂര്യയിലേക്കാണ് സിഎസ്‌കെയുടെ കണ്ണ്. എന്നാല്‍ ബൗളിങ്ങിനെക്കാള്‍ കൂടുതല്‍ ബാറ്റിങ് താരങ്ങള്‍ക്കാവും ലേലത്തില്‍ സിഎസ്‌കെ നല്‍കുകയെന്നുറപ്പ്.

Story first published: Saturday, December 17, 2022, 23:13 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+