For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഒഴിവാക്കപ്പെട്ടവര്‍, എന്നാല്‍ ലേലത്തില്‍ അഞ്ച് കോടിക്ക് മുകളിലുറപ്പ്, അഞ്ച് പേരിതാ

മിനി ലേലത്തില്‍ അഞ്ച് കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് നടക്കാന്‍ പോവുകയാണ്. ഇത്തവണ പല പരിഷ്‌കാരങ്ങളോടെയാണ് ഐപിഎല്‍ എത്തുന്നതെന്നതിനാല്‍ ലേലത്തെ ഫലപ്രദമായിത്തന്നെ ടീമുകള്‍ ഉപയോഗിക്കേണ്ടതായുണ്ട്.

അവസാന സീസണിന് മുമ്പ് മെഗാ താരലേലാണ് നടന്നത്. അതില്‍ പല ടീമുകളും കാട്ടിയ മണ്ടത്തരങ്ങളുടെ പ്രതിഫലനമാണ് അവസാന സീസണില്‍ കണ്ടത്. പല പ്രമുഖ ടീമുകള്‍ക്കും അവസാന സീസണില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.

അതുകൊണ്ട് തന്നെ വലിയ അഴിച്ചുപണികളാണ് ടീമുകളിലുണ്ടായിരിക്കുന്നത്. ഇത്തവണത്തെ മിനി ലേലത്തിന് മുമ്പായി ഒഴിവാക്കപ്പെട്ടവരില്‍ കെയ്ന്‍ വില്യംസണടക്കം ഉള്‍പ്പെടും. എന്നാല്‍ ഒഴിവാക്കപ്പെട്ടവരാണെങ്കിലും മിനി ലേലത്തില്‍ അഞ്ച് കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

മിനി താരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഇടം കൈയന്‍ പേസറാണ് ജയദേവ് ഉനദ്ഘട്ട്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണ് ഉനദ്ഘട്ട്.

2018ല്‍ 11.5 കോടി പ്രതിഫലം വാങ്ങിയ താരത്തിന്റെ ഐപിഎല്ലിലെ സമീപകാല പ്രകടനങ്ങളൊന്നും മികച്ചതല്ല. 91 മത്സരത്തില്‍ നിന്ന് 91 വിക്കറ്റുകള്‍ നേടിയ ഉനദ്ഘട്ടിന്റെ ഇക്കോണമി 8.79 ആണ്. ആഭ്യന്തര ക്രിക്കറ്റില്‍ പുലിയാണെങ്കിലും ഈ മികവ് ഐപിഎല്ലിലില്ല.

എങ്കിലും അനുഭവസമ്പന്നനായ പേസറെന്ന നിലയില്‍ ഉനദ്ഘട്ടിനെ ടീമുകള്‍ നോട്ടിമിട്ടേക്കും. മിനി ലേലത്തില്‍ അഞ്ച് കോടിക്ക് മുകളില്‍ നേടാന്‍ സാധ്യതയുള്ള താരമാണ് ഉനദ്ഘട്ട്.

Also Read: IND vs SL T20: ശുബ്മാന്‍-ഇഷാന്‍ ഓപ്പണിങ്, സൂര്യ നാലാമന്‍! സഞ്ജുവില്ല, സാധ്യതാ 11 ഇതാ

ജേസണ്‍ ഹോള്‍ഡര്‍

ജേസണ്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ പേസ് ഓള്‍റൗണ്ടറായ ജേസന്‍ ഹോള്‍ഡറെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഒഴിവാക്കിയത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് ഹോള്‍ഡര്‍.

38 മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ച് 247 റണ്‍സും 49 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഇക്കോണമി 8.57 ആണെന്നതാണ് എടുത്തു പറയേണ്ടത്. ടീമുകള്‍ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ഹോള്‍ഡര്‍.

ലഖ്‌നൗ ഒഴിവാക്കിയെങ്കിലും മിനി ലേലത്തില്‍ കോടികള്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള താരമാണ് ഹോള്‍ഡര്‍. ഇത്തവണ അഞ്ച് കോടിയിലധികം രൂപ ഹോള്‍ഡര്‍ക്ക് ലഭിക്കുമെന്നുറപ്പ്.

നിക്കോളാസ് പൂരന്‍

നിക്കോളാസ് പൂരന്‍

വമ്പനടിക്കാരനായ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് നിക്കോളാസ് പൂരന്‍. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനായ പൂരന് അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാനായിരുന്നില്ല. ഇതോടെ സണ്‍റൈസേഴ്‌സ് ഹൈദരാഹബാദ് തഴഞ്ഞു.

എന്നാല്‍ ടി20യില്‍ വമ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന പൂരന് അഞ്ച് കോടിക്ക് മുകളില്‍ പ്രതിഫലം ഉറപ്പ്. 27കാരനായ താരം ഈ വര്‍ഷം 23 ടി20യില്‍ നിന്ന് 582 റണ്‍സാണ് നേടിയത്. മധ്യനിരയില്‍ വമ്പനടി നടത്താന്‍ താരത്തിന് കഴിവുണ്ട്.

വിക്കറ്റ് കീപ്പറാണെന്നത് പൂരന്റെ പ്ലസ് പോയിന്റാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് പൂരനെ നോട്ടമിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണെ അവസാന സീസണോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. മോശം ഫോമിലായിരുന്ന വില്യംസണിന്റെ സമീപകാല പ്രകടനങ്ങള്‍ മോശം.

എന്നാല്‍ ഒറ്റയടിക്ക് എഴുതിത്തള്ളേണ്ട താരമല്ല വില്യംസണ്‍. നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അനുഭവസമ്പന്നനായ വില്യംസണ് ഇത്തവണയും അഞ്ച് കോടിയെങ്കിലും ലഭിച്ചേക്കും. ഈ വര്‍ഷം 12 ടി20യില്‍ നിന്ന് 382 റണ്‍സാണ് വില്യംസണിന് നേടാനായത്.

Also Read: IPL 2023: 2022ല്‍ അവസാനക്കാര്‍, ഇത്തവണ മുംബൈക്ക് കപ്പടിക്കാന്‍ എന്താണ് വേണ്ടത്? അറിയാം

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന മായങ്ക് അഗര്‍വാളെ ടീം കൈവിട്ടതോടെ ലേലത്തിലേക്കെത്തിപ്പെട്ടിരിക്കുകയാണ്. അനുഭവസമ്പന്നനായ താരത്തിന് ഇത്തവണ 5 കോടിക്ക് മുകളിലുറപ്പ്.

ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ മായങ്ക് 133 ഐപിഎല്ലില്‍ നിന്ന് 2327 റണ്‍സാണ് നേടിയത്. 134.28 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്. മായങ്കിനായി ആവിശ്യക്കാരേറെയുണ്ടാവുമെന്നുറപ്പ്. ലേലത്തില്‍ 10 കോടിയിലേക്ക് മായങ്കിന്റെ പ്രതിഫലമെത്തിയാലും അത്ഭുതമില്ല.

Story first published: Sunday, December 18, 2022, 15:36 [IST]
Other articles published on Dec 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+