For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഉത്തപ്പ വിട്ടു, സിഎസ്‌കെയില്‍ പകരമാര്? ലിസ്റ്റില്‍ മലയാളിയും!

ഉത്തപ്പ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുകയാണ്

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയുടെ അപ്രതീക്ഷിത വിരമിക്കല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ക്ഷീണമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും മഞ്ഞക്കുപ്പായത്തിലുണ്ടായിരുന്ന അദ്ദേഹം വരാനിരിക്കുന്ന സീസണിലും ടീമിലുണ്ടാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ 36ാം വയസ്സില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഉത്തപ്പ വിരമിച്ചതോടെ അടുത്ത സീസണിലേക്കു പകരക്കാരനെ സിഎസ്‌കെയ്ക്കു തിരയേണ്ടി വന്നിരിക്കുകയാണ്.

1

ഐപിഎല്ലില്‍ ഏറെ അനുഭസമ്പത്തുള്ള താരമാണ് ഉത്തപ്പ. വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഇതുവരെ 205 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 130.55 സ്‌ട്രൈക്ക് റേറ്റില്‍ 4952 റണ്‍സും നേടിയിട്ടുണ്ട്. ഒരു സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഉത്തപ്പ സ്വന്തമാക്കിയിരുന്നു. 2021ല്‍ സിഎസ്‌കെയുടെ കിരീട വിജയത്തില്‍ പങ്കാളിയായ താരം ഫൈനലില്‍ നിര്‍ണായക ഇന്നിങ്‌സും കളിച്ചിരുന്നു. അടുത്ത സീസണില്‍ ഉത്തപ്പയ്ക്കു പകരം ആരായിരിക്കും ടീമിലേക്കു വരിക? പകരക്കാരനായി സിഎസ്‌കെയ്ക്കു ലേലത്തില്‍ നോട്ടമിടാവുന്ന കളിക്കാരെ അറിയാം.

മന്‍ദീപ് സിങ്

മന്‍ദീപ് സിങ്

പത്തു വര്‍ഷത്തിലേറെയായി ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാണ് ടോപ് ഓര്‍ഡര്‍ ബാറ്റര്‍ മന്‍ദീപ് സിങ്. ചില മികച്ച ഇന്നിങ്‌സുകള്‍ പഞ്ചാബില്‍ നിന്നുള്ള താരം കളിക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 108 മല്‍സരങ്ങളില്‍ നിന്നായി 1692 റണ്‍സ് 30 കാരനായ മന്‍ദീപ് നേടിയിട്ടുണ്ട്. 123.32 സ്‌ട്രൈക്ക് റേറ്റിലാണിത്. മികച്ച ബാറ്ററായ അദ്ദേഹത്തിനു ഓപ്പണിങുള്‍പ്പെടെ ഏതു പൊഷിഷനിലും കളിക്കാനാവും. ഇത്തരത്തില്‍ വൈവിധ്യമുള്ള കളിക്കാരെ ഇഷ്ടപ്പെടുന്ന ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. അതിനാല്‍ തന്നെ ഉത്തപ്പയ്ക്കു പകരം ടീമിലേക്കു കൊണ്ടു വന്നേക്കും. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരായിരുന്ന മന്‍ദീപിനു മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. ഇവയില്‍ നേടാനായത് 18 റണ്‍സ് മാത്രമാണ്.

മനന്‍ വോറ

മനന്‍ വോറ

യുവതാരം മനന്‍ വോറയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുതിയ സീസണില്‍ ടീമിലേക്കു കൊണ്ടു വരാവുന്ന മറ്റൊരാള്‍. റോബിന്‍ ഉത്തപ്പയെപ്പോലെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. ചണ്ഡീഗഡുകാരനായ വോറ ഇതുവരെ 55 മല്‍സരങ്ങളിലാണ് കളിച്ചത്, ഇവയില്‍ നിന്നും 131.17 സ്‌ട്രൈക്ക് റേറ്റോടെ 1073 റണ്‍സെടുക്കുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാവുന്ന വോറയെ ബാക്കപ്പ് ബാറ്ററായാണ് ടീമിലെടുത്തത്. പക്ഷെ ദീപക് ഹൂഡയുടെ ഉജ്ജ്വല ഫോം കാരണം വോറയ്ക്കു മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ താരം പ്ലെയിങ് ഇലവനിലുണ്ടായുള്ളൂ. പക്ഷെ ഇതില്‍ തിളങ്ങാനുമായില്ല.

T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

സൗരഭ് തിവാരി

സൗരഭ് തിവാരി

സൗരഭ് തിവാരിയാണ് റോബിന്‍ ഉത്തപ്പയുടെ പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വരാന്‍ സാധ്യതയുള്ള മറ്റൊരു താരം. 32 കാരനായ താരം ഐപിഎല്ലില്‍ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. ഇതുവരെ 93 മല്‍സരങ്ങളില്‍ കളിച്ച തിവാരി 120.1 സ്‌ട്രൈക്ക് റേറ്റോടെ 1494 റണ്‍സ് നേടിയിട്ടുണ്ട്. പക്ഷെ കഴിഞ്ഞ സീസണിലെ മെഗാ ലേലത്തില്‍ താരത്തെ ആരും വാങ്ങിയിരുന്നില്ല.
മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് നേരത്തേ തിവാരിയുടെ പല മികച്ച ഇന്നിങ്‌സുകളും കണ്ടിട്ടുള്ളത്. മധ്യനിരയില്‍ സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

ഐപിഎല്ലില്‍ 10 കോടിയിലധികം നേടി, പക്ഷെ ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല, അഞ്ച് പേര്‍

കരുണ്‍ നായര്‍

കരുണ്‍ നായര്‍

മറുനാടന്‍ മലയാളി താരം കരുണ്‍ നായരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു ലേലത്തില്‍ ലക്ഷ്യമിടാവുന്ന നാലാമത്തെയാള്‍. കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ 30 കാരനായ കരുണിനു ചുരുക്കം അവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ.
മൂന്നു മല്‍സരങ്ങളില്‍ നിന്നായി റോയല്‍സിനു വേണ്ടി 88.89 സ്‌ട്രൈക്ക് റേറ്റില്‍ 18 റണ്‍സ് മാത്രമേ കരുണ്‍ നേടിയുള്ളൂ. അടുത്ത സീസണിനു മുമ്പ് താരത്തെ റോയല്‍സ് ഒഴിവാക്കാനാണ് സാധ്യത. കര്‍ണാടകയുടെ താരമായ കരുണ്‍ ഐപിഎല്ലില്‍ ഇതുവരെ 76 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 127.75 സ്‌ട്രൈക്ക് റേറ്റോടെ 1496 റണ്‍സും സ്‌കോര്‍ ചെയ്തു.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റും സൂപ്പര്‍ ഫീല്‍ഡറുമായ മനീഷ് പാണ്ഡെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്നേക്കാവുന്ന അഞ്ചാമത്തെ താരം. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ ലഭിച്ച അവസരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ പാണ്ഡെയ്ക്കായില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 110 സ്‌ട്രൈക്ക് റേറ്റില്‍ 88 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.
ശക്തമായ ബാറ്റിങ് നിരയുള്ളതിനാല്‍ തന്നെ പാണ്ഡെയെ അടുത്ത സീസണില്‍ ലഖ്‌നൗ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്.

7

4.6 കോടി മൂല്യമുള്ള പാണ്ഡെയെ ഒഴിവാക്കി പകരം ഈ തുകയ്ക്കു മറ്റൊരാളെ കൊണ്ടുവരാനായിരിക്കും ഫ്രാഞ്ചൈസിയുടെ ശ്രമം. അതുകൊണ്ടു തന്നെ ഈ അവസരം മുതാക്കി സിഎസ്‌കെയ്ക്കു പാണ്ഡെയെ തങ്ങളുടെ ഫ്രാഞ്ചൈസിയിലേക്കു കൊണ്ടുവരാം. ഐപിഎല്ലില്‍ 160 മല്‍സരങ്ങളില്‍ നിന്നായി 121.52 സ്‌ട്രൈക്ക് റേറ്റില്‍ 3648 റണ്‍സെടുത്തിടുള്ള താരമാണ് പാണ്ഡെ. ആങ്കര്‍ റോളുകളില്‍ ടീമിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ കരകയറ്റാന്‍ അദ്ദേഹത്തിനാവും.

Story first published: Friday, September 16, 2022, 7:48 [IST]
Other articles published on Sep 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+