IPL 2023: മൂക്കത്ത് വിരല്‍ വെക്കും, ഒരാളും ആഗ്രഹിക്കാത്ത റെക്കോഡുകള്‍- അഞ്ചെണ്ണം ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഈ മാസം 31ന് തുടക്കമാവുകയാണ്. അവസാന ഘട്ട പരിശീലനത്തിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് കിരീട നേട്ടം ആവര്‍ത്തിക്കാനിറങ്ങുമ്പോള്‍ ശക്തമായ തിരിച്ചുവരവാണ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ലക്ഷ്യമിടുന്നത്.
ഇടവേളക്ക് ശേഷം ഹോം ഗ്രൗണ്ട് മത്സരം തിരിച്ചുവരുന്ന സീസണാണിത്. അവസാന മിനിലേലത്തിലൂടെ ടീമുകളെല്ലാം കരുത്തുയര്‍ത്തിയിട്ടുമുണ്ട്.
അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസണിന് ആവേശമേറെ. ഇത്തവണത്തെ സീസണിലൂടെയും പല റെക്കോഡുകളും തകര്‍ക്കപ്പെടാന്‍ കാത്തിരിക്കുന്നുണ്ട്.
അത് എന്തൊക്കെയാണെന്ന് കാത്തിരുന്ന് കണ്ടറിയാം. എന്നാല്‍ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആരും ആഗ്രഹിക്കാത്ത ചില റെക്കോഡുകള്‍ സ്വന്തമാക്കേണ്ടി വന്നവരുണ്ട്.
ഇത്തരത്തില്‍ വലിയ നാണക്കേടായി മാറിയ അഞ്ച് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

തല്ലുവാങ്ങിക്കൂട്ടി ബേസില്‍ തമ്പി
ഐപിഎല്ലില്‍ ആരും ആഗ്രഹിക്കാത്ത റെക്കോഡുകളിലൊന്ന് മലയാളി പേസറുടെ പേരിലാണ്. നാല് ഓവറില്‍ ഏറ്റവും റണ്‍സ് വിട്ടുകൊടുത്ത താരമെന്ന ചീത്തപ്പേരാണ് ബേസിലിനിലുള്ളത്.
2018ല്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ വിക്കറ്റൊന്നും എടുക്കാതെ 70 റണ്‍സ് വഴങ്ങിയാണ് ബേസില്‍ ഈ നാണക്കേടില്‍ തലപ്പത്ത് നില്‍ക്കുന്നത്.
ഹൈദരാബാദിനായി കളിച്ച ബേസില്‍ ആദ്യ ഓവറില്‍ 19 റണ്‍സും രണ്ടാം ഓവറില്‍ 18 റണ്‍സും മൂന്നാം ഓവറില്‍ 14 റണ്‍സും വഴങ്ങി.
ഇഷാന്ത് ശര്‍മയുടെ പേരിലുണ്ടായിരുന്ന 66 റണ്‍സിന്റെ റെക്കോഡാണ് ബേസില്‍ അന്ന് തകര്‍ത്ത് നാണക്കേട് സ്വന്തമാക്കിയത്.
Also Read: മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

ഹാട്രിക് ഡെക്കെന്ന നാണക്കേട്
ഒരു ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഡെക്കാവുകയെന്നത് ഒരു താരവും ആഗ്രഹിക്കാത്ത കാര്യമാണ്.
എന്നാല്‍ ഇത്തരമൊരു നാണക്കേട് രണ്ട് പേര്‍ക്ക് കരിയറില്‍ ചേര്‍ക്കേണ്ടി വന്നു. മുന്‍ കെകെആര്‍ നായകനും സൂപ്പര്‍ ഓപ്പണറുമായ ഗൗതം ഗംഭീറാണ് ആദ്യം ഈ നാണക്കേടിലേക്കെത്തിയത്.
2014ല്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും പൂജ്യത്തിനാണ് ഗംഭീര്‍ മടങ്ങിയത്. 13 പന്തുകളാണ് താരം ആകെ നേരിട്ടത്. നാലാം മത്സരത്തില്‍ അഞ്ച് പന്ത് നേരിട്ടാണ് ഗംഭീര്‍ അക്കൗണ്ട് തുറന്നത്.
ഗംഭീറിന് ശേഷം ആഷ്ടന്‍ ടര്‍ണറാണ് ഈ റെക്കോഡ് നേടിയത്. 2019ല്‍ ആദ്യത്തെ മൂന്ന് മത്സരത്തില്‍ താരം ഡെക്കായിരുന്നു.

49ന് ഓള്‍ഔട്ടായി ആര്‍സിബി
ഐപിഎല്ലില്‍ കിരീടം നേടിയില്ലെങ്കിലും വമ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടല്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, ഉയര്‍ന്ന കൂട്ടുകെട്ട് തുടങ്ങി പല വമ്പന്‍ റെക്കോഡുകളും ആര്‍സിബിയുടെ പേരിലാണ്.
എന്നാല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന നാണംകെട്ട റെക്കോഡും ആര്‍സിബിക്ക് സ്വന്തം. 2017ല്‍ കെകെആറിനെതിരേയാണ് ആര്‍സിബി 49ല്‍ കൂടാരം കയറിയിയത്.
9.4 ഓവര്‍ മാത്രമാണ് ആര്‍സിബി ബാറ്റ് ചെയ്തത്. 9 റണ്‍സിനിടെയാണ് അവസാന ആറ് വിക്കറ്റ് ആര്‍സിബിക്ക് നഷ്ടമായത്.
Also Read: IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

ഒരു ഇന്നിങ്‌സില്‍ 28 എക്‌സ്ട്രാസ്
ടി20 മത്സരത്തില്‍ 20 മാത്രമായതിനാല്‍ ഓരോ റണ്‍സും ഓരോ പന്തും വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ എക്‌സ്ട്രാസ് പരമാവധി കുറക്കേണ്ടത് ടീമിനെ സംബന്ധിച്ച് അത്യാവശ്യമാണ്.
എന്നാല്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ എക്‌സ്ട്രാസ് വഴങ്ങിയ ടീമെന്ന ചീത്തപ്പേര് മുന്‍ ചാമ്പ്യന്മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ പേരിലാണ്.
2008ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 28 എക്‌സ്ട്രാസാണ് ഡെക്കാന്‍ വഴങ്ങിയത്. ഇത് ഇന്നും വലിയ നാണക്കേടായി തുടരുന്നു.

മുംബൈയുടെ 146 റണ്‍സ് ജയം
ഐപിഎല്ലിലെ ശരാശരി ടീം സ്‌കോര്‍ 140 ആണ്. ഈ അവസരത്തില്‍ ഒരു ടീമിന് 140ലധികം റണ്‍സിലധികം റണ്‍സിന് തോല്‍ക്കേണ്ടി വരികയെന്നത് വലിയ നാണക്കേടാണ്.
2017ല്‍ മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടത്. മുംബൈ 212 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 66 റണ്‍സിന് കൂടാരം കയറുകയായിരുന്നു.
ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടീം ടോട്ടലാണിത്. ഒരു സീസണില്‍ കൂടുതല്‍ തോല്‍വിയെന്ന റെക്കോഡും ഡല്‍ഹിയുടെ പേരിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications