IPL 2023: പരിക്ക് വില്ലനായി, ഇത്തവണ പകരക്കാരായെത്തിയ താരങ്ങള്‍ ആരൊക്കെ? അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും.
ഇടവേളക്ക് ശേഷം ഹോംഗ്രൗണ്ട് അടിസ്ഥാനത്തില്‍ മത്സരം എത്തുന്നു എന്നതാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ ഏറ്റവും വലിയ സവിശേഷത.
എംഎസ് ധോണിയുടെ അവസാന സീസണെന്ന നിലയിലും ഇത്തവണത്തെ സീസണിന് വലിയ പ്രാധാന്യമുണ്ട്.
10 ടീമുകള്‍ മാറ്റുരക്കുന്ന ഐപിഎല്ലിനായി അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകളെല്ലാം. ഇത്തവണ പല ടീമുകള്‍ക്കും തലവേദനയായിരിക്കുന്നത് പരിക്കാണ്.
റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങി പല വമ്പന്മാരും ഇതിനോടകം പരിക്കേറ്റ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.
പല താരങ്ങളും പരിക്കേറ്റ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പുറത്തായപ്പോള്‍ പകരക്കാരായി ചിലര്‍ ടീമുകളിലേക്കെത്തിയിട്ടുണ്ട്. ഈ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മിച്ചല്‍ ബ്രാസ്വെല്‍
ആര്‍സിബി 3.2 കോടിക്ക് ലേലത്തില്‍ സ്വന്തമാക്കിയ വില്‍ ജാക്ക്‌സ് പരിക്കിന്റെ പിടിയിലായതോടെ ഇത്തവണത്തെ സീസണില്‍ നിന്ന് പുറത്തായിരുന്നു.
അതിന് പകരം ആര്‍സിബി ടീമിലെത്തിച്ചത് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ ബ്രാസ്വെല്ലിനെയാണ്. അവസാന ഇന്ത്യന്‍ പരമ്പരയില്‍ തിളങ്ങിയ താരമാണ് ബ്രാസ്വെല്‍.
മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന് പന്തുകൊണ്ടും ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാനാവും. ഒരു കോടി രൂപയാണ് ബ്രാസ്വെല്ലിന് ആര്‍സിബി പ്രതിഫലം നല്‍കുന്നത്.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

പലര്‍ക്കും പകരക്കാരില്ല
മുംബൈ ഇന്ത്യന്‍സിനെ പരിക്ക് കാര്യമായി ബാധിച്ചിരിക്കുകയാണ്. പേസര്‍ ജസ്പ്രീത് ബുംറയും ജൈ റിച്ചാര്‍ഡ്‌സനുമാണ് പരിക്കേറ്റ് പുറത്തായത്.
രണ്ട് പേരും ടി20യില്‍ മികച്ച റെക്കോഡുള്ള ബൗളര്‍മാരാണ്. ഇത്തവണ ജസ്പ്രീത് ബുംറയുടെ ഉത്തമ പകരക്കാരനെ കണ്ടെത്താനാവില്ലെന്നതാണ് വസ്തുത.
റിച്ചാര്‍ഡ്‌സന്റെ പകരക്കാരനെ മുംബൈ ഇന്ത്യന്‍സ് ഇപ്പോഴും തേടുകയാണ്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഒരു വിദേശ പേസറെ മുംബൈ സ്വന്തമാക്കിയേക്കും.

റിഷഭ് പന്തിന്റെ പകരക്കാരനുമായില്ല
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന് കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റിരുന്നു. നിലവില്‍ അദ്ദേഹം വിശ്രമത്തിലാണ്.
ഇതുവരെ റിഷഭിന്റെ പകരക്കാരനെ ഡല്‍ഹിക്ക് കണ്ടെത്താനായിട്ടില്ല. പഞ്ചാബ് കിങ്‌സില്‍ ജോണി ബെയര്‍സ്‌റ്റോയും പരിക്കേറ്റ് പുറത്താണ്. ഇതുവരെ പകരക്കാരനായിട്ടില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ശ്രേയസ് അയ്യരാണ് പരിക്കിന്റെ പട്ടികയിലേക്ക് പേര് ചേര്‍ത്ത മറ്റൊരാള്‍. ഈ സീസണിലെ പകുതി മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമായേക്കും.
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രസിദ്ധ് കൃഷ്ണയും പരിക്കേറ്റ് ടൂര്‍ണമെന്റിന് പുറത്തായി. ഇന്ത്യന്‍ പേസറുടെ പകരക്കാരനെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രാജസ്ഥാന്റെ ഒബെഡ് മക്കോയിയും പരിക്കേറ്റ് പുറത്താണ്. കെയ്ല്‍ ജാമിസനാണ് പരിക്കേറ്റ മറ്റൊരു പ്രധാന താരം.
Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

ഉത്തമ പകരക്കാരില്ലാത്തത് പ്രശ്‌നം
ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇതിനോടകം ഓരോ ടീമിന്റെ ഭാഗമായിക്കഴിഞ്ഞു. ഉത്തമ പകരക്കാരനില്ലാത്തതാണ് ഇത്തവണത്തെ പ്രധാന പ്രശ്‌നം. പല താരങ്ങള്‍ക്കും പകരക്കാരെ കണ്ടെത്താന്‍ സാധിക്കുന്നില്ല.
മികച്ച ഇന്ത്യന്‍ താരങ്ങളില്ലാത്തതും ടീമുകളെ കാര്യമായി ബാധിക്കുന്നു. ടീമിലെ ഏറ്റവും സുപ്രധാന താരത്തിന് തന്നെ പരിക്കേല്‍ക്കുന്നത് പല ടീമുകളെയും കാര്യമായി ബാധിക്കും.
മുംബൈ ഇന്ത്യന്‍സ് ജസ്പ്രീത് ബുംറ-ജോഫ്രാ ആര്‍ച്ചര്‍ കൂട്ടുകെട്ടിന്റെ ഒന്നിച്ചുള്ള പ്രകടനം കാണാന്‍ കാത്തിരിക്കവെയാണ് ബുംറയുടെ പുറത്താകല്‍.
ഡല്‍ഹിയെ സംബന്ധിച്ച് ടീമിന്റെ നട്ടെല്ലാണ് റിഷഭ് പന്ത്. താരത്തിന്റെ അഭാവം ടീമിനെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications