IPL 2023: ജാമിസണിനെ പ്രതീക്ഷിക്കേണ്ട, സിഎസ്‌കെയില്‍ പകരമാര്? ഇതാ നാല് പേര്‍

ഐപിഎല്ലിന്റെ 16ാം സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത തിരിച്ചടി. പുതുതായി ടീമിലേക്കു വന്ന ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ കൈല്‍ ജാമിസണിനു പരിക്കു കാരണം സീസണില്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മിനി താരലേലത്തില്‍ തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹത്തെ സിഎസ്‌കെ അവസാന റൗണ്ടില്‍ വാങ്ങിയത്.
നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം തിളങ്ങാന്‍ കഴിയാതെ പോയിട്ടും ജാമിസണിനെ സിഎസ്‌കെ വാങ്ങിയതില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെന്നൈയ്ക്കായി അരങ്ങേറുന്നതിനു മുമ്പ് തന്നെ പരിക്ക് അദ്ദേഹത്തിനു വില്ലനായി മാറിയിരിക്കുകയാണ്. ഇതോടെ സിഎസ്‌കെയ്ക്കു പകരക്കാരനെ തേടേണ്ടി വന്നിരിക്കുകയാണ്.
ജാമിസണിനു പകരം സിഎസ്‌കെയ്ക്കു ചില മികച്ച വിദേശ താരങ്ങള്‍ ഓപ്ഷനായുണ്ട്. നേരത്തേ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും ആരും വാങ്ങാതെ പോയ ചില കളിക്കാരും ഇക്കൂട്ടത്തിലുണ്ട്. ജാമിസണിനു പകരം പുതിയ സീസണിലേക്കു ചെന്നൈയ്ക്കു ടീമിലേക്കു കൊണ്ടുവരാവുന്ന മൂന്നു മികച്ച ഓപ്ഷനുകള്‍ ആരൊക്കെയാണെന്നു നോക്കാം.

ദസുന്‍ ഷനക
ശ്രീലങ്കയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ദസുന്‍ ഷനക ചെന്നൈ സൂപ്പര്‍ കിങ്‌സിനു വളരെ മികച്ച ഓപ്ഷനാണ്. ലങ്കയ്ക്കു വേണ്ടി ഫിനിഷറുടെ റോളില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നേരത്തേ കാഴ്ചവച്ചിട്ടുണ്ട്.
കഴിഞ്ഞ ലേലത്തില്‍ ഉള്‍പ്പെട്ട ഷനകയ്ക്കു വലിയ ഡിമാന്റുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ 10 ഫ്രാഞ്ചൈസികളില്‍ ഒന്നു പോലും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല.
ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഷനക ചെന്നൈ ടീമിന് തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ അദ്ദേഹത്തെപ്പോലെയൊരു ബാറ്ററെ ചെന്നൈയ്ക്കു ആവശ്യമാണ്. അതിനാല്‍ ജാമിസണിനു പകരം ഷനകെ സിഎസ്‌കെയ്ക്കു ടീമിലേക്കു കൊണ്ടു വരാവുന്നതാണ്.

വെയ്ന്‍ പാര്‍നല്‍
സൗത്താഫ്രിക്കയുടെ പരിചയ സമ്പന്നനായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു നോട്ടമിടാവുന്ന രണ്ടാമത്തെയാള്‍. ദസുന്‍ ഷനകയെപ്പോലെ കഴിഞ്ഞ ലേലത്തില്‍ ആരും വാങ്ങാതെ പോയ മറ്റൊരു താരമാണ് അദ്ദേഹം.
നിലവില്‍ പരിക്കിന്റെ പിടിയിലാണെങ്കിലും ഐപിഎല്ലിനു മുമ്പ് പാര്‍നലിനു ഫിറ്റ്‌നസ് നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് വിവരം. സാധാരണയായി ന്യൂബോളിലാണ് താരം മികച്ച പ്രകടനം നടത്താറുള്ളത്.
മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ പാര്‍നലിനു കഴിയും. കൈല്‍ ജാമിസണിനെപ്പോലെ ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ പാര്‍നലിനാവും.
Also Read: ടി20യിലെ കിങാവൂ, മറ്റു രണ്ടും വിട്ടേക്കൂ, സൂര്യക്ക് ബെസ്റ്റ് അതാണ്! അറിയാം

ജെറാള്‍ഡ് കോട്‌സി
പ്രഥമ സൗത്താഫ്രിക്ക20 (SA20) ലീഗില്‍ സിഎസ്‌കെയുടെ കീഴിലുള്ള ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു ജെറാള്‍ഡ് കോട്‌സി. ഫാസ്റ്റ് ബൗളര്‍ കൂടിയായ താരം ഫ്രാഞ്ചൈസിക്കായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
അതുകൊണ്ടു തന്നെ കോട്‌സിയെ ഐപിഎല്ലിലേക്കു കൊണ്ടുവരാന്‍ സിഎസ്‌കെയും ആഗ്രഹിക്കുമെന്നുറപ്പാണ്. നേരത്തേ തങ്ങളുടെ കീഴില്‍ കളിച്ചതിനാല്‍ കോട്‌സിയെ വളരെ പെട്ടെന്നു സിഎസ്‌കെയുടെ പ്ലാനിങിലേക്കു കൊണ്ടുവരാന്‍ സാധിക്കുകയും ചെയ്യും.

ലാന്‍സ് മോറിസ്
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ലാന്‍സ് മോറിസാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു കൈല്‍ ജാമിസണിനു പകരം ടീമിലെത്തിക്കാവുന്ന മറ്റൊരാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ മോറിസ് ഇപ്പോള്‍ മികച്ച ഫോമിലാണ്.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ അധികം നേരിട്ടിട്ടില്ലാത്തതിനാല്‍ തന്നെ ഐപിഎല്ലിലെ തങ്ങളുടെ വജ്രായുധമാക്കി മോറിസിനെ മാറ്റാനും ചെന്നൈയ്ക്കു കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications