Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈക്ക് എട്ടിന്റെ പണി! ബുംറ കളിച്ചേക്കില്ല, പകരം ആര്? ഈ മൂന്ന് പേരിലൊരാള്‍

1

മുംബൈ: ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കം ശക്തമായി പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ജസ്പ്രീത് ബുംറയുടെ പരിക്ക്. നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറക്ക് ഐപിഎല്‍ 16ാം സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമായേക്കും.

നിലവിലെ സാഹചര്യത്തില്‍ ബുംറയുടെ അഭാവം ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ കാര്യമായി ബാധിക്കില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ് ബുംറയുടേത്. ഇത്തവണ ജോഫ്രാ ആര്‍ച്ചറും ജസ്പ്രീത് ബുംറയും ചേര്‍ന്ന് മുംബൈ പേസ് നിരയെ നയിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ ബുംറയുടെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു. ആവിശ്യത്തിന് വിശ്രമം നല്‍കി ലോകകപ്പിലേക്ക് ബുംറയെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിക്കാനാണ് ഇന്ത്യയുടെ പദ്ധതി.

ബുംറക്ക് ഐപിഎല്‍ കളിക്കാനായില്ലെങ്കില്‍ അത് വലിയ തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്. ഒട്ടുമിക്ക താരങ്ങളും മറ്റ് ടീമുകള്‍ക്കൊപ്പമായതിനാല്‍ ഇനിയൊരു മികച്ച പേസറെ കണ്ടെത്തുകയെന്നതും പ്രയാസകരം. നിലവില്‍ മുംബൈക്ക് ബുംറയുടെ പകരക്കാരനാക്കാന്‍ സാധിക്കുന്ന മൂന്ന് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

വെയ്ന്‍ പാര്‍ണല്‍

വെയ്ന്‍ പാര്‍ണല്‍

ഇത്തവണ അണ്‍സോള്‍ഡായ വെയ്ന്‍ പാര്‍ണലിനെ മുംബൈ ഇന്ത്യന്‍സിന് പരിഗണിക്കാം. ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ പേസര്‍ വലിയ അനുഭവസമ്പത്തുള്ള താരം കൂടിയാണ്. ഐപിഎല്ലില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ലെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാന്‍ കഴിവുണ്ട്.

ബുംറയെപ്പോലെ ഡെത്തോവറില്‍ തിളങ്ങാനൊന്നും പാര്‍ണലിന് കഴിവില്ലെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളവനാണ്. പന്തിന്റെ വേഗതയില്‍ നിയന്ത്രണം കൊണ്ടുവന്ന് വിക്കറ്റ് നേടുന്ന ശൈലിയാണ് പാര്‍ണലിന്റേത്.

നന്നായി സ്ലോബോളുകള്‍ വഴങ്ങുന്ന പേസറെന്ന നിലയില്‍ പാര്‍ണലിന് ഇന്ത്യന്‍ പിച്ചുകളില്‍ ശോഭിക്കാനാവും. 53 ടി20യില്‍ നിന്ന് 8.11 ഇക്കോണമിയില്‍ 57 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 26 ഐപിഎല്ലില്‍ നിന്നായി 26 വിക്കറ്റ് നേടിയ പാര്‍ണലിന്റെ ഇക്കോണമി 7.35 ആണ്.

Also Read: IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

സന്ദീപ് ശര്‍മ

സന്ദീപ് ശര്‍മ

ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മയേയും മുംബൈക്ക് പരിഗണിക്കാവുന്നത്. മുന്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന് ഐപിഎല്ലില്‍ മികച്ച റെക്കോഡുകളാണുള്ളത്. ഇന്ത്യക്കായി രണ്ട് ടി20 കളിച്ചിട്ടുള്ള സന്ദീപിന്റെ ഐപിഎല്‍ റെക്കോഡുകള്‍ മികച്ചതാണ്.

ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്തുന്ന താരം വിരാട് കോലിയടക്കമുള്ള പല പ്രമുഖരേയും വിറപ്പിച്ചിട്ടുള്ള ബൗളറാണ്. അവസാന സീസണില്‍ മോശം ഫോമിലായിരുന്നെങ്കിലും അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ സന്ദീപിനെ മുംബൈക്ക് പരിഗണിക്കാം.

104 ഐപിഎല്ലില്‍ നിന്ന് 114 വിക്കറ്റാണ് സന്ദീപ് വീഴ്ത്തിയത്. അതും 7.77 എന്ന ഭേദപ്പെട്ട ഇക്കോണമിയില്‍. ബുംറയുടെ ഉത്തമ പകരക്കാരനാവില്ലെങ്കിലും നിലവില്‍ മുംബൈക്ക് പരിഗണിക്കാനാവുന്ന ബെസ്റ്റ് ഇന്ത്യന്‍ ബൗളര്‍ സന്ദീപ് ശര്‍മയാണ്.

Also Read: IPL 2023: ബെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ആര്‍ക്ക്? ടോപ് ഫൈവിന് അറിയാം! തലപ്പത്ത് മുംബൈയല്ല

ദുഷ്മന്ത ചമീര

ദുഷ്മന്ത ചമീര

ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീരയാണ് പരിഗണിക്കാന്‍ സാധിക്കുന്നവരില്‍ മറ്റൊരാള്‍. അവസാന സീസണഇല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലായിരുന്ന ചമീര ഇത്തവണ മിനി ലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു. 140 വേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള താരത്തെ മുംബൈക്ക് പരിഗണിക്കാവുന്നതാണ്.

52 ടി20യില്‍ നിന്ന് 52 വിക്കറ്റ് നേടിയ ചമീരയുടെ ഇക്കോണമി 8ന് മുകളിലാണ്. 12 ഐപിഎല്ലില്‍ നിന്ന് 9 വിക്കറ്റാണ് താരം നേടിയത്. അതും 8.73 എന്ന മോശം ഇക്കോണമിയില്‍. വലിയ പ്രതീക്ഷ നല്‍കുന്ന താരമല്ലെങ്കിലും മറ്റ് പേസര്‍മാരില്ലാത്തതിനാല്‍ ചമീരയെ പരിഗണിക്കേണ്ടിവരും.

Story first published: Monday, February 27, 2023, 7:12 [IST]
Other articles published on Feb 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+