For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കോടികള്‍ ഒഴുക്കേണ്ട! ഇതാ കൊക്കിലൊതുങ്ങുന്ന ഐപിഎല്‍ 11, ക്യാപ്റ്റന്‍ ഹോള്‍ഡര്‍

ഓരോ ലേലത്തിലും താരങ്ങള്‍ക്കായി കോടികളാണ് ടീമുകള്‍ ഒഴുക്കുന്നത്

1

കൊച്ചി: ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. കിരീടത്തിനായി 10 ഫ്രാഞ്ചൈസികളും പദ്ധതികള്‍ മെനഞ്ഞ് തയ്യാറെടുക്കുകയാണ്.

ഓരോ ലേലത്തിലും താരങ്ങള്‍ക്കായി കോടികളാണ് ടീമുകള്‍ ഒഴുക്കുന്നത്. ഇത്തവണത്തെ മിനി ലേലത്തില്‍ സാം കറെനെ ടീമിലെത്തിക്കാന്‍ മാത്രം പഞ്ചാബ് കിങ്‌സ് മുടക്കിയത് 18.5 കോടിയാണ്. കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്‌റ്റോക്‌സ്, നിക്കോളാസ് പൂരന്‍ എന്നിവരും റെക്കോഡ് പ്രതിഫലമാണ് വാങ്ങിയത്.

ഒരു ടീമിന്റെ താരങ്ങള്‍ക്കായുള്ള മുടക്കുമുതല്‍ 200 കോടിക്ക് മുകളിലാണെന്ന് പറയാം. എന്നാല്‍ ഐപിഎല്ലില്‍ ഇറക്കാന്‍ സാധിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും? പരിശോധിക്കാം.

വിഷ്ണു വിനോദ്-കെ എസ് ഭരത്

വിഷ്ണു വിനോദ്-കെ എസ് ഭരത്

ഈ പ്ലേയിങ് 11ന്റെ ഓപ്പണര്‍മാരായുള്ളത് വിഷ്ണു വിനോദും കെ എസ് ഭരതുമാണ്. മലയാളി താരം വിഷ്ണു വിനോദ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ ഇതുവരെ ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടില്ല. 20 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സാണ് ഇത്തവണ വിഷ്ണുവിനെ സ്വന്തമാക്കിയത്.

ഭരത് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ അംഗമാണ്. ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാണ് ഭരത്. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ വലിയ റെക്കോഡ് അവകാശപ്പെടാനാവാത്ത ഭരത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ്. 1.2 കോടിക്കാണ് ഭരത്തിനെ ഗുജറാത്ത് ഒപ്പം കൂട്ടിയത്. നേരത്തെ ആര്‍സിബിക്കായും കളിച്ചിട്ടുണ്ട്.

Also Read:ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

സമര്‍ത്ഥ് വ്യാസ്, നിശാന്ത് സിന്ധു, പ്രേരക് മങ്കാദ്

സമര്‍ത്ഥ് വ്യാസ്, നിശാന്ത് സിന്ധു, പ്രേരക് മങ്കാദ്

സമര്‍ത്ഥ് വ്യാസ് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരമാണ്. സ്ഥിരതയോടെ കളിക്കുന്ന താരം അനുഭവസമ്പന്നനുമാണ്. 27കാരനായ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ഇത്തവണയുള്ളത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് സമര്‍ത്ഥ് ഹൈദരാബാദിലെത്തിയത്.

18കാരനായ നിശാന്ത് സിന്ധുവിനെ 60 ലക്ഷം രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ബുദ്ധികൊണ്ട് കളിക്കുന്ന സിഎസ്‌കെ നിശാന്തിനെ ഒപ്പം കൂട്ടിയതില്‍ നിന്ന് താരത്തിന്റെ മികവ് വ്യക്തം. വലിയ ഭാവി താരത്തിന് കല്‍പ്പിക്കപ്പെടുന്നു.

പ്രേരക് മങ്കാദാണ് മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രക്കായാണ് മങ്കാദ് കളിക്കുന്നത്. സ്ഥിരതയോടെ കളിക്കുന്ന താരത്തെ 20 ലക്ഷത്തിന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഇത്തവണ സ്വന്തമാക്കിയത്.

സിക്കന്തര്‍ റാസ, ജേസന്‍ ഹോള്‍ഡര്‍, ഡേവിഡ് വീസെ

സിക്കന്തര്‍ റാസ, ജേസന്‍ ഹോള്‍ഡര്‍, ഡേവിഡ് വീസെ

ആറാം നമ്പറില്‍ സിംബാബ് വെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റാസയാണുള്ളത്. അവസാന ടി20 ലോകകപ്പിലടക്കം തിളങ്ങിയ റാസ അനുഭവസമ്പന്നനായ താരമാണ്. റാസയെ 50 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് വാങ്ങിയത്.

വിന്‍ഡീസ് ഓള്‍റൗണ്ടറായ ജേസന്‍ ഹോള്‍ഡറെ രാജസ്ഥാന്‍ റോയല്‍സാണ് ഒപ്പം കൂട്ടിയത്. 5.75 കോടിക്കാണ് രാജസ്ഥാന്‍ ഹോള്‍ഡറെ ഒപ്പം കൂട്ടിയത്. ഡേവിഡ് വീസെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും നിലവില്‍ നമീബിയ താരവുമാണ്.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടുന്ന വീസെ നേരത്തെ ആര്‍സിബിക്കായും കളിച്ചിട്ടുണ്ട്. ഇത്തവണ 1 കോടിക്ക് കെകെആറാണ് വീസെയെ സ്വന്തമാക്കിയത്.

Also Read: 2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

ജൈ റിച്ചാര്‍ഡ്‌സന്‍, മായങ്ക് മാര്‍ക്കണ്ഡെ, യാഷ് ഠാക്കൂര്‍

ജൈ റിച്ചാര്‍ഡ്‌സന്‍, മായങ്ക് മാര്‍ക്കണ്ഡെ, യാഷ് ഠാക്കൂര്‍

ഒമ്പതാമന്‍ ഓസീസ് പേസര്‍ ജൈ റിച്ചാര്‍ഡ്‌സനാണ്. 1.5 കോടിക്ക് മുംബൈ ഇന്ത്യന്‍സാണ് റിച്ചാര്‍ഡ്‌സനെ സ്വന്തമാക്കിയത്. ടി20യില്‍ മികച്ച റെക്കോഡുള്ള താരം ബിബിഎല്ലിലും സജീവമായിട്ടുള്ള താരമാണ്.

മായങ്ക് മാര്‍ക്കണ്ഡെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ്. മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ള താരത്തെ ഇത്തവണ 50 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ലെഗ് സ്പിന്നര്‍ ആഭ്യന്തര ക്രിക്കറ്റിലും സജീവമാണ്.

യാഷ് ഠാക്കൂര്‍ ആരാധകര്‍ക്ക് അത്ര പരിചയമുള്ള പേരല്ല. 24കാരനായ താരം വിദര്‍ഭക്കായി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. 45 ലക്ഷത്തിന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് യാഷിനെ സ്വന്തമാക്കിയത്.

Story first published: Sunday, January 1, 2023, 13:30 [IST]
Other articles published on Jan 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+