IPL 2023: സിഎസ്‌കെയോട് മുട്ടണ്ട! മൂന്ന് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍, കപ്പുറപ്പിച്ച് തലയും സംഘവും

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ആവേശകരമായി പുരോഗമിക്കുകയാണ്. ലേലത്തിന്റെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും തകര്‍ത്താണ് ലേലം പുരോഗമിക്കുന്നത്.
ഇത്തവണ സിഎസ്‌കെ ലേലത്തില്‍ ഗംഭീര നീക്കങ്ങള്‍ നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ലേലത്തില്‍ സിഎസ്‌കെ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ചെത്തുന്ന താരമാണ് സ്‌റ്റോക്‌സ്.
16.25 കോടിക്കാണ് സ്‌റ്റോക്‌സിനെ സിഎസ്‌കെ ടീമിലെത്തിച്ചത്. ഇപ്പോഴിതാ സ്‌റ്റോക്‌സിന്റെ വരവോടെ സിഎസ്‌കെ എല്ലാവരെയും വിറപ്പിച്ചിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ മൂന്ന് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരെ ഒപ്പം കൂട്ടിയാണ് സിഎസ്‌കെ എല്ലാവരെയും വിറപ്പിക്കുന്നത്.

ജഡേജ, മോയിന്‍ അലി, ഇപ്പോള്‍ സ്‌റ്റോക്‌സും
രവീന്ദ്ര ജഡേജ, മോയിന്‍ അലി എന്നീ സ്പിന്‍ ഓള്‍റൗണ്ടമാരെ നേരത്തെ തന്നെ സിഎസ്‌കെ ഒപ്പം കൂട്ടിയതാണ്. ഇവരോടൊപ്പം സ്റ്റോക്‌സ് കൂടി എത്തുമ്പോള്‍ സിഎസ്‌കെ എല്ലാവരുടെയും കണ്ണിലെ കരടാവുമെന്നുറപ്പ്. ഓള്‍റൗണ്ട് മികവില്‍ സിഎസ്‌കെയെപ്പോലെ ശക്തരായി ഇപ്പോള്‍ മറ്റാരുമില്ലെന്ന് പറയാം.
210 ഐപിഎല്ലുകള്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് ജഡേജ. 2502 റണ്‍സും 132 വിക്കറ്റും ഇന്ത്യന്‍ താരത്തിന്റെ പേരിലുണ്ട്. ഇടം കൈയന്‍ താരം അവസാന സീസണില്‍ സിഎസ്‌കെയെ നയിച്ചെങ്കിലും പാതിവഴിയില്‍ നായകസ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.
എങ്കിലും ഇത്തവണയും സിഎസ്‌കെ ജഡേജയെ നിലനിര്‍ത്തി. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ള മാച്ച് വിന്നറാണ് ജഡേജ. മധ്യനിരയില്‍ ജഡേജയുടെ വമ്പനടികള്‍ ടീമിന് കരുത്ത് പകരുന്നതാണ്.
Also Read: IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

സ്‌റ്റോക്‌സിന്റെ വരവ് കരുത്ത് ഇരട്ടിപ്പിക്കും
ബെന്‍ സ്‌റ്റോക്‌സിന്റെ വരവ് സിഎസ്‌കെയുടെ കരുത്ത് ഇരട്ടിപ്പിക്കും. 31കാരനായ സ്റ്റോക്‌സ് ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ്. 43 ടി20യില്‍ നിന്ന് 582 റണ്‍സും 26 വിക്കറ്റുമാണ് സ്‌റ്റോക്‌സ് അന്താരാഷ്ട്ര ടി20യില്‍ നേടിയത്.
ഐപിഎല്ലിലും 43 ടി20കള്‍ കളിച്ച സ്റ്റോക്‌സ് 920 റണ്‍സും 28 വിക്കറ്റുമാണ് ഐപിഎല്ലില്‍ നേടിയത്. രാജസ്ഥാന്‍ താരമായിരുന്ന സ്റ്റോക്‌സ് രണ്ട് സെഞ്ചറികളും ഫിഫ്റ്റിയുമാണ് ഐപിഎല്ലില്‍ നേടിയതെന്ന് പറയാം.

സിഎസ്‌കെയുടെ ഭാവി നായകന്‍
സിഎസ്‌കെ സ്റ്റോക്‌സിനെ സ്വന്തമാക്കിയത് ഭാവി നായകനെന്ന ലക്ഷ്യത്തോടെയാകാന്‍ സാധ്യതയുണ്ട്. ഈ സീസണോടെ ധോണി കളി നിര്‍ത്തിയേക്കും. അതുകൊണ്ട് തന്നെ ടീമിനെ നയിക്കാന്‍ മറ്റൊരു താരത്തെ കണ്ടെത്തേണ്ടതായുണ്ട്.
രവീന്ദ്ര ജഡേജ നായകനെന്ന നിലയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട താരമാണ്. ഈ സാഹചര്യത്തില്‍ സിഎസ്‌കെ സ്റ്റോക്‌സില്‍ പ്രതീക്ഷ നല്‍കിയേക്കും. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനാണ് സ്‌റ്റോക്‌സ്. അനുഭവസമ്പന്നനായ താരത്തെ സിഎസ്‌കെ ഒപ്പം കൂട്ടിയത് കൃത്യമായ പദ്ധതികളോടെയാവുമെന്നുറപ്പ്.
Also Read: പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

ശിവം ദുബെയും ഒപ്പമുണ്ട്
സിഎസ്‌കെയുടെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇനിയും താരങ്ങളേറെ. അവസാന സീസണില്‍ മികവ് കാട്ടിയ ശിവം ദുബെയെ സിഎസ്‌കെ ഇത്തവണയും ഒപ്പം കൂട്ടിയിട്ടുണ്ട്.
ഭാവി താരമെന്ന നിലയില്‍ സിഎസ്‌കെ വളര്‍ത്തിക്കൊണ്ടുവരുന്ന രാജവര്‍ധന്‍ ഹംഗര്‍ഗേക്കറു ഓള്‍റൗണ്ടറാണ്. സീനിയര്‍ താരങ്ങളെവെച്ച് തന്ത്രം മെനയുന്ന സിഎസ്‌കെ ഓള്‍റൗണ്ടര്‍മാരെ ഒപ്പം കൂട്ടുന്നതിലും മിടുക്കുകാട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications