Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജെഎസ്‌കെയില്‍ ഹീറോ, പക്ഷെ ഐപിഎല്ലില്‍ റോയല്‍സില്‍! സിഎസ്കെ ഫാന്‍സിന് നിരാശ

donovan

പ്രഥമ സൗത്താഫ്രിക്ക 20 (SA20) ക്രിക്കറ്റ് ലീഗില്‍ മിന്നുന്ന ബാറ്റിങ് പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് സൗത്താഫ്രിക്കന്‍ താരം ഡൊണോവന്‍ ഫെരേര. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥതയിലുള്ള ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിനു (ജെഎസ്‌കെ) വേണ്ടിയാണ് താരം ഹീറോയായത്.

കഴിഞ്ഞ ദിവസം ക്വിന്റണ്‍ ഡികോക്ക് നയിച്ച ഡര്‍ബര്‍ സൂപ്പര്‍ ജയന്റ്‌സ് ടീമിനെ ജെഎസ്‌കെ 16 റണ്‍സിനു തകര്‍ത്തുവിട്ടപ്പോള്‍ കളിയിലെ താരം ഡൊണോവായിരുന്നു. ആറാമനായി ഇറങ്ങിയ അദ്ദേഹത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് ടീമിനെ വലിയ സ്‌കോറിലെത്തിക്കുകയായിരുന്നു. വെറും 40 ബോളില്‍ പുറത്താവാതെ 80 റണ്‍സാണ് ഡൊണോവന്‍ അടിച്ചെടുത്തത്. എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെടും.

സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് വിക്കറ്റ് കീപ്പറും ഓള്‍റൗണ്ടറും കൂടിയായ ഡൊണോവന്‍. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് അദ്ദേഹം. ഇതാദ്യമായാണ് താരം ഐപിഎല്ലിലെത്തിയത്. കഴിഞ്ഞ മിനി ലേലത്തില്‍ ഡൊണോവനെ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. പക്ഷെ ഇത്രയും മിടുക്കനായ ഒരു താരത്തെ എന്തുകൊണ്ടാണ് ലേലത്തില്‍ സിഎസ്‌കെ വാങ്ങാതിരുന്നതെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുകയാണ്.

സിഎസ്‌കെ എന്തുകൊണ്ട് വാങ്ങിയില്ല?

സിഎസ്‌കെ എന്തുകൊണ്ട് വാങ്ങിയില്ല?

ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്തുകൊണ്ടാണ് ലേലത്തില്‍ ഡൊണോവന്‍ ഫെരേരയ്ക്കു വേണ്ടി രംഗത്തിറങ്ങാതിരുന്നത്? ജെഎസ്‌കെയ്ക്കു താരത്തിന്റെ കഴിവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും ഇതു സംഭവിച്ചതിലാണ് അദ്ഭുതമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ ഡൊണോവന്‍ ഫെരേര കളിക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണ്. എന്തൊരു കളിക്കാരനാണ് അദ്ദേഹമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: IPL 2023: സഞ്ജു കനിയില്ല, സീസണ്‍ മുഴുവന്‍ ഇവരെ പുറത്ത് ഇരുത്തും! 2 സൂപ്പര്‍ താരങ്ങളും

രണ്ടാം സൂര്യ

രണ്ടാം സൂര്യ

ഇന്തയുടെ 360 ഡിഗ്രി ബാറ്ററും ലോക ഒന്നാം നമ്പര്‍ ടി20 താരവുമായ സൂര്യകുമാര്‍ യാദവിനോടായിരുന്നു ഒരു യൂസര്‍ ഡൊണോവന്‍ ഫെരേരയെ താരതമ്യം ചെയ്തത്. സൂര്യ പാര്‍ട്ട് 2യെന്നാണ് ഡൊണോവന്‍ ബാറ്റ് ചെയ്യുന്ന വീഡിയോക്കൊപ്പം യൂസര്‍ ട്വീറ്റ് ചെയ്തത്.

ഭായ്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പഴ്‌സില്‍ എത്ര രൂപ ബാക്കിയുണ്ടെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. ഡൊണോവന്‍ ഫെരേരെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് അറിയാതെയാണ് യൂസര്‍ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നു വ്യക്തമാണ്.

Also Read: IND vs AUS: ഓസീസിനെതിരേ ഇഷാന്‍ ഉറപ്പ്, സഞ്ജുവിന് വിളിയെത്തുമോ? ഇതാ സാധ്യതാ ടീം

ചെന്നൈയിലേക്കു കൊണ്ടുവരൂ

ചെന്നൈയിലേക്കു കൊണ്ടുവരൂ

എംഎസ് ധോണി, ചെന്നൈ സൂപ്പര്‍ കിങ്സ് കഴിയുന്നത്രയും വേഗത്തില്‍ ഡൊണോവന്‍ ഫെരേരയെ ചെപ്പോക്കിലേക്കു കൊണ്ടു വരൂയെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.
എന്തുകൊണ്ടാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍ിസിനു വേണ്ടി ഡൊണോവന്‍ ഫെരേരയ്ക്കു കളിക്കേണ്ടി വന്നതെന്നു ഒരു യൂസര്‍ നിരാശയോടെ ചോദിക്കുന്നു.
360 ഡിഗ്രി പ്ലെയറെപ്പോലെയാണ് ഡൊണോവന്‍ ഫെരേരയുടെ ബാറ്റിങ് കാണുമ്പോള്‍ തോന്നുന്നതെന്നു ഒരു യൂസര്‍ കുറിച്ചു.

ഓള്‍റൗണ്ട് പ്രകടനം

ഓള്‍റൗണ്ട് പ്രകടനം

സൗത്താഫ്രിക്ക20 ലീഗില്‍ ഡര്‍ബര്‍ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഓള്‍റൗണ്ട് പ്രകടനമാണ് ഡൊണോവന്‍ ഫെരേര കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ജെഎസ്‌കെയെ ആറു വിക്കറ്റിനു 190 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചത് ഡൊണോവന്റെ വെടിക്കെട്ട് പ്രകടനമാണ് ടീമിനെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്.

മറുപടിയില്‍ ക്വിന്‍ണ്‍ ഡികോക്ക് (78) ഫിഫ്റ്റിയുമായി മിന്നിച്ചെങ്കിലും സൂപ്പര്‍ ജയന്റ്‌സിനു അഞ്ചു വിക്കറ്റിനു 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങില്‍ കസറിയ ഡൊണോവന്‍ നാലോവറില്‍ 28 റണ്‍സിനു ഒരു വിക്കറ്റും വീഴ്ത്തി. പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Thursday, January 12, 2023, 15:16 [IST]
Other articles published on Jan 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+