Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആറ് പേര്‍ സിഎസ്‌കെയില്‍ നിന്ന്! സിഎസ്‌കെ-മുംബൈ സംയുക്ത 11

dhoni rohit

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. അഞ്ചു തവണ മുംബൈ കപ്പില്‍ മുത്തമിട്ടപ്പോള്‍ നാലു ട്രോഫികളുമായി സിഎസ്‌കെ തൊട്ടുതാഴെയുണ്ട്. ഇതിഹാസ നായകന്‍ എംഎസ് ധോണി ഒരിക്കല്‍ക്കൂടി അവസാനമായി സിഎസ്‌കെയെ അടുത്ത സീസണില്‍ നയിക്കാനൊരുങ്ങുകയാണ്. എന്നാല്‍ മുംബൈയ്ക്കു അഞ്ചു കിരീടങ്ങളും നേടിക്കൊടുത്ത രോഹിത് ശര്‍മ തന്നെ അടുത്ത തവണയും നായകസ്ഥാനത്തുണ്ട്.

കഴിഞ്ഞ സീസണ്‍ മുംബൈയെയും ചെന്നൈയെയും സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. ചെന്നൈ ഒമ്പതാമതും മുംബൈ പത്താമതുമാണ് ലീഗില്‍ ഫിനിഷ് ചെയ്തത്. ഇത്തവണത്തെ ലേലത്തില്‍ മികച്ച താരങ്ങളെ കൊണ്ടു വന്ന് ഇരുടീമുകളും കൂടുതല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞു. അടുത്ത സീസണില്‍ മുംബൈയും ചെന്നൈയും ഒരു സംയുക്ത ഇലവനെ ഇറക്കിയാല്‍ ആരൊക്കെയുണ്ടാവും? പരിശോധിക്കാം.

രോഹിത്- റുതുരാജ് (ഓപ്പണര്‍മാര്‍)

രോഹിത്- റുതുരാജ് (ഓപ്പണര്‍മാര്‍)

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവതാരം റുതുരാജ് ഗെയ്ക്വാദും ചേര്‍ന്നായിരിക്കും സംയുക്ത ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. മുംബൈയെ ഒരുപാട് തവണ തനിച്ചു മല്‍സങ്ങള്‍ വിജയിപ്പിച്ചിട്ടുള്ള രോഹിത് ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ ഒരാളുമാണ്.

എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകളായി ചെന്നൈയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് റുതുരാജ് നടത്തിക്കൊണ്ടിരിക്കുന്നത്. 2021ലെ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും റുതുരാജിനായിരുന്നു. ടീമിനെ നാലാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കിക്കുകയും ചെയ്തു.

അലി, ഇഷാന്‍, സൂര്യ, സ്‌റ്റോക്‌സ്, ധോണി, ജഡേജ (മധ്യനിര)

അലി, ഇഷാന്‍, സൂര്യ, സ്‌റ്റോക്‌സ്, ധോണി, ജഡേജ (മധ്യനിര)

സംയുക്ത ഇലവന്റെ മധ്യനിരയില്‍ മൂന്നു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോയിന്‍ അലി, മുംബൈ ഇന്ത്യന്‍സ് ജോടികളായ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു പുതുതായി വന്ന ബെന്‍ സ്റ്റോക്‌സ്, സിഎസ്‌കെ നായകന്‍ എംഎസ് ധോണി, സിഎസ്‌കെയുടെ തന്നെ രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്.

IND vs SL: ഇഷാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു ആറാമന്‍, ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

അലി, ഇഷാന്‍, സൂര്യ എന്നിവര്‍ ടീമുകളുടെ നിര്‍ണായക താരങ്ങളാണ്. ബാറ്റിങിനൊപ്പം ഓഫ് സ്പിന്നറായി ബൗളിങിലും തിളങ്ങാന്‍ അലിക്കാവും. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരായ സ്‌റ്റോക്‌സും ജഡേജയും തനിച്ചു മല്‍സരം ജയിപ്പിക്കാന്‍ മിടുക്കുള്ളവരാണ്. ധോണിയാവട്ടെ ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറും വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുമാണ്.

ആര്‍ച്ചര്‍, ബുംറ, തീക്ഷണ (ബൗളര്‍മാര്‍)

ആര്‍ച്ചര്‍, ബുംറ, തീക്ഷണ (ബൗളര്‍മാര്‍)

മുംബൈ- ചെന്നൈ സംയുക്ത ഇലവന്റെ ബൗളിങിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുംബൈയ്ക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ എന്നിവരാണുള്ളത്.

സ്വപ്‌ന പേസ് ജോടികളായ ബുംറയും ആര്‍ച്ചറും ആദ്യമായി ഒരുമിച്ച് കളിക്കുന്ന സീസണ്‍ കൂടിയാണ് അടുത്ത തവണത്തേത്. കഴിഞ്ഞ സീസണില്‍ ആര്‍ച്ചര്‍ മുംബൈയിലെത്തിയിരുന്നെങ്കിലും പരിക്കു കാരണം കളിക്കാനായിരുന്നില്ല.

IND vs SL: സഞ്ജുവിന് 'പാര വച്ചത്' രോഹിത്! രാഹുലിനായി വാദിച്ചു, കാരണം?

അതേസമയം, കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കായി അരങ്ങേറിയ താരമാണ് തീക്ഷണ. ഒമ്പതു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം എട്ടില്‍ താഴെ ശരാശരിയില്‍ 12 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 33 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.

മുംബൈ- ചെന്നൈ സംയുക്ത 11

മുംബൈ- ചെന്നൈ സംയുക്ത 11

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), മോയിന്‍ അലി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്), സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്), ബെന്‍ സ്‌റ്റോക്‌സ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ജോഫ്ര ആര്‍ച്ചര്‍ (മുംബൈ ഇന്ത്യന്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), മഹീഷ് തീക്ഷണ (ചെന്നൈ സൂപ്പര്‍ കിങ്‌സ്).

Story first published: Thursday, December 29, 2022, 18:57 [IST]
Other articles published on Dec 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+