Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സിഎസ്‌കെ പെര്‍ഫക്ടല്ല! മൂന്ന് ദൗര്‍ബല്യം ഇപ്പോഴുമുണ്ട്- എന്തൊക്കെയെന്നറിയാം

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് തലണ കപ്പടിച്ച ധോണിയും സംഘവും അവസാന സീസണ്‍ ഒമ്പതാം സ്ഥാനക്കാരായാണ് അവസാനിപ്പിച്ചത്. ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള നീക്കങ്ങളാണ് സിഎസ്‌കെ ലേലത്തില്‍ നടത്തിയിരിക്കുന്നത്.

അതില്‍ എടുത്തു പറയേണ്ടത് ബെന്‍ സ്റ്റോക്‌സിനെ ഒപ്പം കൂട്ടിയതാണ്. ഭാവി നായകനെന്ന നിലയിലും ഡ്വെയ്ന്‍ ബ്രാവോയുടെ പകരക്കാരനെന്ന നിലയിലും സിഎസ്‌കെ ടീമിലെത്തിച്ച താരമാണ് സ്റ്റോക്‌സ്. ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടറുടെ വരവ് സിഎസ്‌കെയ്ക്ക് കരുത്ത് പകരുമെന്നുറപ്പ്.

അവസാന സീസണിലെ ഒട്ടുമിക്ക ദൗര്‍ബല്യങ്ങള്‍ക്കും പരിഹാരം കണ്ടാണ് ഇത്തവണ സിഎസ്‌കെ ഇറങ്ങുന്നതെന്ന് പറയുമ്പോഴും ചില പ്രശ്‌നങ്ങള്‍ സിഎസ്‌കെയെ ഇപ്പോഴും വേട്ടയാടുന്നു. ഈ സീസണിലും സിഎസ്‌കെയെ വേട്ടയാടുന്ന പ്രധാന മൂന്ന് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

അനുഭവസമ്പന്നരായ ഇന്ത്യന്‍ പേസര്‍മാരില്ല

അനുഭവസമ്പന്നരായ ഇന്ത്യന്‍ പേസര്‍മാരില്ല

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്പിന്‍ മികവ് കരുത്തുറ്റതാണ്. ലോക ക്രിക്കറ്റിലെ മൂന്ന് സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. എന്നാല്‍ പേസ് നിരയിലേക്ക് വരുമ്പോള്‍ മികച്ച ഇന്ത്യന്‍ പേസര്‍മാരുടെ അഭാവം സിഎസ്‌കെയിലുണ്ട്.

ദീപക് ചഹാര്‍, സിമര്‍ജീത് സിങ്, മുകേഷ് ചൗധരി എന്നിവരാണ് സിഎസ്‌കെയിലെ പ്രധാന ഇന്ത്യന്‍ പേസര്‍മാര്‍. ഇതില്‍ മുകേഷ് ചൗധരി അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി തിളങ്ങിയിരുന്നു. സിമര്‍ജീത് സിങ്ങും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ഇത്തവണയും ഈ യുവതാരങ്ങളുടെ പേസ് മികവിലാണ് സിഎസ്‌കെയുടെ പ്രതീക്ഷ. ദീപക് ചഹാറിന്റെ സമീപകാല ഫോം അത്ര മികച്ചതല്ല. പേസ് ഓള്‍റൗണ്ടറെ പരിക്കും സമീപകാലത്തായി വലക്കുന്നു. ഈ സാഹചര്യത്തില്‍ അനുഭവസമ്പത്തുള്ള ഇന്ത്യന്‍ പേസറുടെ അഭാവം സിഎസ്‌കെയിലുണ്ട്.

Also Read: IPL 2023: കറെന് 18.50 കോടി, ഇതിലും വിലകുറഞ്ഞ തകര്‍പ്പന്‍ പ്ലേയിങ് 11 ഇതാ, അഞ്ച് ഇന്ത്യക്കാര്‍

മധ്യനിരയില്‍ മികച്ച ഇന്ത്യന്‍ ബാറ്റര്‍ വേണം

മധ്യനിരയില്‍ മികച്ച ഇന്ത്യന്‍ ബാറ്റര്‍ വേണം

സിഎസ്‌കെ സീനിയര്‍ താരങ്ങളുടെ നിരയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ധോണി ഉള്‍പ്പെടെ ടീമിലെ പ്രമുഖ താരങ്ങളെല്ലാം അനുഭവസമ്പന്നരാണ്. ഇത്തവണ മികച്ച ടീം കരുത്ത് സിഎസ്‌കെ അവകാശപ്പെടുമ്പോഴും മധ്യനിരയിലെ ബാറ്റിങ് പ്രശ്‌നമാണ്.

അമ്പാട്ടി റായിഡുവിന് സിഎസ്‌കെ പ്ലേയിങ് 11 സ്ഥാനം നല്‍കുന്നുണ്ട്. ഇതില്‍ റായിഡു അവസാന സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച റായിഡു പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

മറ്റൊരു ടൂര്‍ണമെന്റും കളിക്കാത്ത റായിഡുവിന്റെ പ്രകടനം ഇത്തവണ എങ്ങനെയാവുമെന്നത് കണ്ടറിയണം. അതുകൊണ്ട് തന്നെ റായിഡുവിന്റെ ഉത്തമ പകരക്കാരനായ ഇന്ത്യന്‍ ബാറ്റ്‌സ്മാനെ സിഎസ്‌കെ കണ്ടെത്തേണ്ടിയിരുന്നു.

എന്നാല്‍ അജിന്‍ക്യ രഹാനെയെ ലേലത്തില്‍ പരിഗണിച്ച സിഎസ്‌കെയ്ക്ക് റായിഡുവിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്താനായിട്ടില്ല. ഇത് സിഎസ്‌കെയുടെ ദൗര്‍ബല്യമായിത്തന്നെ പറയാം.

Also Read: IPL 2023: വില്യംസണെ എന്തിന് ഗുജറാത്ത് സ്വന്തമാക്കി?, ലക്ഷ്യം ആ വിടവ് നികത്തല്‍-അറിയാം

ധോണിക്ക് പഴയ പവറുണ്ടോ?

ധോണിക്ക് പഴയ പവറുണ്ടോ?

ഇത്തവണയും സിഎസ്‌കെ ധോണിയുടെ ഫിനിഷിങ് മികവില്‍ വിശ്വസിച്ചാവും ഇറങ്ങുക. ധോണി ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷറും ക്യാപ്റ്റനുമാണ്. ഇത്തവണയും ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന സിഎസ്‌കെയ്ക്ക് മുന്നിലുള്ള വലിയ ചോദ്യങ്ങളിലൊന്ന് ഫിനിഷറാരെന്നതാണ്.

ഇത്തവണയും ധോണിയുടെ ഫിനിഷിങ് മികവില്‍ സിഎസ്‌കെ വിശ്വസിക്കുന്നത് ടീമിന് വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ധോണിക്ക് ഇപ്പോള്‍ സാധിക്കുമോയെന്നത് കണ്ടറിയണം.

ഈ സാഹചര്യത്തില്‍ ധോണിയുടെ ബാറ്റിങ് കരുത്തില്‍ അമിതമായി വിശ്വസിക്കുന്നത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായി മാറിയേക്കും. ബെന്‍ സ്റ്റോക്‌സിനെ ഫിനിഷറാക്കുമോ അതോ ടോപ് ഓഡറില്‍ കളിപ്പിക്കുമോയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് പ്രധാനപ്പെട്ട ചോദ്യമാാണ്.

സ്‌റ്റോക്‌സ് ഫിനിഷറാവാത്ത പക്ഷം സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ധോണിയുടെ പകരക്കാരനായ ഫിനിഷറെ സിഎസ്‌കെ കണ്ടെത്തി വളര്‍ത്തേണ്ട സമയം അതിക്രമിച്ചുവെന്ന് തന്നെ പറയാം.

Story first published: Saturday, December 24, 2022, 15:17 [IST]
Other articles published on Dec 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+