IPL 2023: ഇത്തവണ സഞ്ജു നിറം മങ്ങും, വെടിക്കെട്ട് പ്രതീക്ഷിക്കേണ്ട! മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആരംഭിക്കാന്‍ ഇനി 8 ദിവസമാണ് ബാക്കിയുള്ളത്. ഈ മാസം 31നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്.
എംഎസ് ധോണിയുടെ അവസാന സീസണ്‍ എന്നതുള്‍പ്പെടെ പല സവിശേഷതകളും ഇത്തവണത്തെ ഐപിഎല്ലിനുണ്ട്.
എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ എല്ലാവരുടെയും ശ്രദ്ധ സഞ്ജു സാംസണിലേക്കായിരിക്കും. ഇന്ത്യ ഓസീസ് പരമ്പര തോറ്റപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത് സഞ്ജുവിന്റെ പേരാണ്.
ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമെല്ലാം വരാനിരിക്കെ സഞ്ജുവിന്റെ ഐപിഎല്ലിലെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണ്ണായകമാണ്. സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുന്ന ഐപിഎല്ലാവും ഇതെന്നുറപ്പ്.
എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ സഞ്ജു ഫ്‌ളോപ്പാവാനാണ് സാധ്യത കൂടുതല്‍. സഞ്ജുവിനെ പിന്നോട്ടടിക്കുന്ന മൂന്ന് കാരണങ്ങളെക്കുറിച്ചറിയാം.

സഞ്ജുവിന് മുകളില്‍ വലിയ സമ്മര്‍ദ്ദം
ഇത്തവണ സഞ്ജുവിനെ പിന്നോട്ടടിക്കാന്‍ സാധ്യതയുള്ള കാരണങ്ങളിലൊന്ന് സമ്മര്‍ദ്ദമാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന ആവിശ്യം ശക്തമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും മികച്ച വിക്കറ്റ് കീപ്പറുടെ അഭാവം ഇന്ത്യക്കുണ്ട്. ഈ സ്ഥാനത്തേക്കും സഞ്ജു എത്തണമെന്ന് വാദിക്കുന്നവര്‍ ഏറെ.
അതുകൊണ്ട് തന്നെ ആരാധക പ്രതീക്ഷ കാത്ത് സഞ്ജുവിന് തിളങ്ങേണ്ടതായുണ്ട്. എന്നാല്‍ ഇത് സഞ്ജുവിന് വലിയ സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്.
ഇന്ത്യന്‍ ടീമിലിടം, അതും ലോകകപ്പ് ടീമിലിടം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് കളിക്കേണ്ട സാഹചര്യമാണ് സഞ്ജുവിനുള്ളത്.
ഇത് താരത്തിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു.
ഇതിന്റെ സമ്മര്‍ദ്ദത്തോടൊപ്പം ഇന്ത്യന്‍ ടീമിലേക്കെത്താന്‍ മികച്ച പ്രകടനം നടത്തണമെന്ന സമ്മര്‍ദ്ദവും വരുന്നതോടെ സഞ്ജു കാലിടറാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

പരിക്കിന്റെ പ്രശ്‌നവും ബാധിച്ചേക്കും
സമീപകാലത്തായി പരിക്ക് സഞ്ജുവിനെ ബാധിക്കുന്നുണ്ട്. ശ്രീലങ്കന്‍ പരമ്പരക്കിടെ പരിക്കേറ്റ സഞ്ജു പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയെന്നാണ് താരം വ്യക്തമാക്കുന്നത്.
ഇതിനോടകം രാജസ്ഥാന്‍ റോയല്‍സിനൊപ്പം അദ്ദേഹം പരിശീലനവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സഞ്ജു ഇപ്പോഴും പരിക്കിന്റെ പിടിയിലാണെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ പറയുന്നത്.
എന്തായാലും പരിക്ക് സഞ്ജുവിനെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഏകദേശം രണ്ട് മാസത്തോളം ഇടവേളയെടുത്താണ് സഞ്ജു ഐപിഎല്ലിനിറങ്ങുന്നത്.
പരിക്കിന്റെ പ്രശ്‌നങ്ങള്‍ സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാജസ്ഥാന്റെ ടോപ് ഓഡറില്‍ നിര്‍ണ്ണായക റോളാണ് സഞ്ജുവിനുള്ളത്.
അതുകൊണ്ട് തന്നെ സഞ്ജു ഫ്‌ളോപ്പായാല്‍ രാജസ്ഥാന്റെ മുന്നോട്ടുള്ള കുതിപ്പിനെയും അത് കാര്യമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Also Read: World Cup 2023: ശ്രേയസിന് പരിക്ക്, ലോകകപ്പിനുണ്ടാവില്ല! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

സഞ്ജുവിനോട് ശത്രുതയുള്ളവരേറെ
സഞ്ജു വളരരുതെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ ഏറെയാണെന്നതും സഞ്ജുവിന് തിരിച്ചടിയായേക്കും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്ന ക്യാപ്റ്റനല്ല.
ഇന്ത്യക്ക് ഏത് ബാറ്റിങ് പൊസിഷനിലേക്കും ഉപയോഗിക്കാവുന്ന താരമാണ് സഞ്ജു. ഇഷാനും സൂര്യകുമാര്‍ യാദവിനുമെല്ലാം അവസരം വാരിക്കോരി കൊടുക്കുമ്പോഴും സഞ്ജുവിന് മാത്രം അവസരമില്ല.
കളിച്ച് മികവ് തെളിയിച്ചിട്ടും സഞ്ജുവിനെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സഞ്ജു വളരരുതെന്ന് ആഗ്രഹിക്കുന്നത് രോഹിത് ശര്‍മ മാത്രമല്ല.
കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാം സഞ്ജു ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഏത് വിധേനെയും പിന്നോട്ട് കൊണ്ടുപോകാനാവും ഇവര്‍ ശ്രമിക്കുക.
അതുകൊണ്ട് തന്നെ ഈ വെല്ലുവിളികളെയൊക്കെ മറികടന്ന് വേണം സഞ്ജുവിന് മികവ് കാട്ടാന്‍. അത് ഒട്ടും എളുപ്പമാവില്ലെന്നുറപ്പ്.
ഇത്തവണ സഞ്ജു ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമില്‍ ഇന്ത്യക്ക് പരിഗണിക്കാതിരിക്കാനാവില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications