IPL 2023: അവന്റെ തിരിച്ചുവരവ് വെറുതെയല്ല! സിഎസ്‌കെയെ ചാംപ്യന്മാരാക്കും- റെയ്‌ന പറയുന്നു

ഐപിഎല്ലില്‍ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ് നാലു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെയുടെ അവസാന സീസണ്‍ കൂടിയാണ് വരാനിരിക്കുന്നത്. നടക്കാനിരിക്കുന്ന 16ാം സീസണിനു ശേഷം കളിക്കാരനായി അദ്ദേഹത്തെ സിഎസ്‌കെയില്‍ കാണില്ലെന്നു ടീം മാനേജ്‌മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു.
അതുകൊണ്ടു തന്നെ 41കാരനായ ധോണിയെ കിരീടനേട്ടത്തോടെ തന്നെ രാജകീയമായി യാത്രയയക്കാര്‍ സിഎസ്‌കെ കൈയ്‌മെയ് മറന്നു പോരാടുമെന്നുറപ്പാണ്. കഴിഞ്ഞ സീസണിലേറ്റ നാണക്കേട് മായ്ക്കാനും അവര്‍ക്കൊരു കിരീടം ആവശ്യമാണ്. 10 ടീമുകള്‍ മാറ്റുരച്ച കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനം കൊണ്ടു ചെന്നൈയ്ക്കു തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
ക്യാപ്റ്റന്‍സി മാറ്റവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമെല്ലാം സിഎസ്‌കെയുടെ പ്രകടനത്തെ കഴിഞ്ഞ തവണ ബാധിച്ചിരുന്നു. സീസണിനു തൊട്ടുമുമ്പ് ധോണി നായകസ്ഥാനമൊഴിയുകയും പകരം ചുമതല സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഏല്‍പ്പിക്കുകയുമായിരുന്നു. പക്ഷെ ജഡ്ഡുവിനു കീഴില്‍ ടീമിനു തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്നു. ഇതോടെ നായകസ്ഥാനമൊഴിഞ്ഞ അദ്ദേഹം വീണ്ടും ധോണിക്കു ചുമതല കൈമാറുകയായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ജഡേജയെക്കുറിച്ച് ഒരു വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് സിഎസ്‌കെയുടെ മുന്‍ ഇതിഹാസം സുരേഷ് റെയ്‌ന.

സിഎസെയ്ക്കു മുതല്‍ക്കൂട്ടാവും
പരിക്കില്‍ നിന്നു മുക്തനായി രവീന്ദ്ര ജഡേജ തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുതല്‍ക്കൂട്ടായി മാറുമെന്നു സുരേഷ് റെയ്‌ന ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ജഡ്ഡുവിനായിരുന്നു.
ബാറ്റ് കൊണ്ടും, ബോള്‍ കൊണ്ടും സര്‍ ജഡേജ ഇപ്പോള്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എംഎസ് ധോണിക്കു വലിയൊരു പിന്തുണയാണ് താനെന്നു അദ്ദേഹം തെളിയിക്കും. മികച്ച രീതിയിലാണ് ജഡ്ഡു പരിക്കില്‍ നിന്നും പൂര്‍ണനായി മുക്തി നേടിയിരിക്കുന്നത്.
വളരെ കരുത്തനായും ശാരീരികമായി ഫിറ്റായും അദ്ദേഹം കാണപ്പെടുന്നു. ചെപ്പോക്കില്‍ സിഎസ്‌കെയ്ക്കായി കളിക്കാനിറങ്ങിയാല്‍ ധോണിക്കൊപ്പം ജഡേജയ്ക്കു വേണ്ടിയും കാണികള്‍ ആര്‍പ്പുവിളിക്കുമെന്നും സുരേഷ് റെയ്‌ന വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ നായകസ്ഥാനമൊഴിഞ്ഞ ശേഷം ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. താരം ടീം വിടുമെന്നു വരെ അഭ്യൂഹങ്ങളു പരന്നിരുന്നു. എന്നാല്‍ ധോണിയുടെ ഇടപെടലിനെ തുടര്‍ന്നു സിഎസ്‌കെയില്‍ തുടരാന്‍ ജഡ്ഡു തീരുമാനിക്കുകയായിരുന്നു.
Also Read: ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് രോഹിത്! തൊട്ടു പിന്നില്‍ ജഡേജ, നോക്കാം

റുതുരാജിനെയും പ്രശംസിച്ചു
2021ലെ ഐപിഎല്ലില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമക്കുകയും ടീമിനെ നാലാം കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത റുതുരാജ് ഗെയ്ക്വാദിനെയും സുരേഷ് റെയ്‌ന പുകഴ്ത്തി.
ചെപ്പോക്കില്‍ റുതുരാജ് സിഎസ്‌കെയ്ക്കായി തന്റെ ആദ്യ ഗെയിം ഈ സീണില്‍ കളിക്കാന്‍ പോവുകയാണ്. അവന്‍ മികച്ച താരം തന്നെയാണ്, തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യും.
വിസില്‍ പോട്, യെല്ലോ ഫാന്‍സുമായി സംവദിക്കാനും എംഎസ് ധോണിയും ചെപ്പോക്കില്‍ മടങ്ങിയെത്താന്‍ അതിയായി ആഗ്രഹിക്കും.
വളരെ ആവേശകരമായിരിക്കും അത്. ചെപ്പോക്കില്‍ വിജയത്തോടെ തന്നെ ഞങ്ങള്‍ക്കു തുടങ്ങാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും സിഎസ്‌കെ ആരാധകര്‍ ചിന്നത്തലയെന്നു വിശേഷിപ്പിക്കുന്ന സുരേഷ് റെയ്‌ന കൂട്ടിച്ചേര്‍ത്തു.
Also Read: രഹാനെയ്ക്കും മായങ്കിനും ടെസ്റ്റിലേക്കു വിളിയെത്തുമോ? രഞ്ജിയില്‍ മിന്നിച്ച് ഇവര്‍ റെഡി

2019നു ശേഷം ആദ്യം
വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ ടീമുകളെ സംബന്ധിച്ച് വളരെ സ്‌പെഷ്യലാണ്. കാരണം 2019നു ശേഷം ആദ്യമായി ടീമുകള്‍ ഹോം- എവേ രീതിയില്‍ കളിക്കുന്ന സീസണായിരിക്കും ഇത്.
കൊവിഡ് മഹാമാരിക്കു ശേഷം കൂടുതല്‍ മല്‍സരങ്ങളും വിദേശത്തും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ചില വേദികളിലും വച്ചായിരുന്നു നടത്തിയിരുന്നത്.
പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ ബിസിസിഐ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ച് നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications