IPL 2023: മസിലൊക്കെ കിടു, പക്ഷെ ഇതു ഡബ്ല്യുഡബ്ല്യുഇയല്ല! ഹേറ്റേഴ്സിന് ഫോട്ടോ കണ്ട് സഹിച്ചില്ല

ഐപിഎല്ലില്‍ തന്റെ കരിയറിലെ ഫൈനല്‍ സീസണിനു കോപ്പുകൂട്ടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി. ഇനിയൊരു സീസണില്‍ അദ്ദേഹത്തെ ക്രിക്കറ്റ് പ്രേമികള്‍ക്കു ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കില്ല. ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നു സിഎസ്‌കെ ഉടമകളും നേരത്തേ വ്യക്തമാക്കിയിരുന്നു.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും ഫിനിഷറുമായ ധോണി വിടവാങ്ങല്‍ സീസണ്‍ ഗംഭീരമാക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ്. ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാനാണ് ആഗ്രഹമെന്നു അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. 2019നു ശേഷം ആദ്യമായി ലീഗില്‍ ഹോം, എവേ രീതിയില്‍ മല്‍സരങ്ങള്‍ തിരിച്ചെത്തുന്ന സീസണ്‍ കൂടിയാണിത്. അതുകൊണ്ടു തന്നെ ധോണിയുടെ ആഗ്രഹവും ഇത്തവണ സഫലമാവുകയാണ്.
സിഎസ്‌കെ ടീം ഇതിനകം തന്നെ പരിശീലന ക്യാംപ് ആരംഭിച്ചു കഴിഞ്ഞു. ധോണിയടക്കം പല ഇന്ത്യന്‍ താരങ്ങളും ഇതിനകം ക്യാംപിനൊപ്പം ചേരുകയും ചെയ്തിട്ടുണ്ട്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട ധോണിയുടെ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കരുത്തുറ്റ മസിലുകളുമായി ധോണി പരിശീലിക്കുന്ന ഫോട്ടോ ആരാധകരം ഹരം കൊള്ളിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഹേറ്റേഴ്‌സിനു ഇതു അത്ര രസിച്ചിട്ടുമില്ല.

വിദേശത്ത് എത്ര സെഞ്ച്വറികളുണ്ട്?
ഈ 41ാം വയസ്സിലും ഫിറ്റ്‌നസൊക്കെ ഗംഭീരം തന്നെ. പക്ഷെ വിദേശത്ത് എംഎസ് ധോണി എത്ര സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്നു ഒന്ന് പറയൂവെന്നായിരുന്നു ഒരു യൂസര്‍ ചോദിച്ചത്.
എംഎസ് ധോണിയുടെ പുതിയ സീസണിലെ പ്രകടനത്തെക്കുറിച്ചുള്ള പ്രവചനം-
നേടുന്ന റണ്‍സ് 180
സ്‌ട്രൈക്ക് റേറ്റ് 130
ഹൈപ്പ്: ഒരു പാട്.
ഇങ്ങനെയായിരുന്നു ഒരു യൂസര്‍ എംഎസ് ധോണിയുടെ വൈറല്‍ ഫോട്ടോയെക്കുറിച്ച് പ്രതികരിച്ചത്.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

ഫിറ്റ്‌നസുണ്ട്, കഴിവില്ല
എംഎസ് ധോണിക്കു ഫിറ്റ്‌നസൊക്കെയുണ്ട്. പക്ഷെ മാച്ച് ഫിറ്റ്‌നസ് വെറും പൂജ്യമാണ്. കൂടാതെ കഴിവിന്റെ കാര്യത്തിലും വട്ടപ്പൂജ്യം തന്നെ. ഓവറോള്‍ നോക്കിയാല്‍ സീറോയാണ് ധോണി. ഇതു ഡബ്ല്യുഡബ്ല്യുഇയോ, ബോളിവുഡോ ഒന്നുമല്ലെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.
എംഎസ് ധോണിക്കു 41 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. അദ്ദേഹത്തിനു ഈ ഫിറ്റ്‌നസ് ഉണ്ടായതില്‍ അതിശയമൊന്നുമില്ല. 60 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരാളെയെന്ന പോലെ ധോണിയെ ഈ തരത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നത് നിര്‍ത്തൂയെന്നാണ് ഒരു യൂസര്‍ ആവശ്യപ്പെട്ടത്.
Also Read: സച്ചിനാരാ മോന്‍, അധിക്ഷേപിച്ച പാക് താരത്തിന് കൂളായി പണികൊടുത്തു! അറിയാം

41 വലിയ പ്രായമല്ല
എന്തിനാണ് എംഎസ് ധോണിയുടെ ഈ ഫിറ്റ്‌നസ് നിലവാരത്തിനു ഇത്രയും വലിയ ഹൈപ്പ് കൊടുക്കുന്നത്. വലിയ ബെസെപ്‌സും ഫിറ്റ്‌നസും ഉണ്ടാവാതിരിക്കാന്‍ 41 വയസ്സെന്നത് വലിയ പ്രായമൊന്നുമല്ല. ക്രിക്കറ്റെന്ന ഗെയിമില്‍ ഇതു വലിയ പ്രായമായിരിക്കാം. പക്ഷെ യഥാര്‍ഥത്തില്‍ 41 എന്നത് മധ്യവയസ് മാത്രമാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
എംഎസ് ധോണിയുടെ പ്രായം 41 ആണ്, 81 അല്ല. എന്തിനാണ് അഹേത്തിന്റെ മസിലിനും ഫിറ്റ്‌നസിനും ഇത്ര മാത്രം ഹൈപ്പെന്നായിരുന്നു ഒരു ചോദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications