Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇന്ത്യയെ 'വെള്ളം കുടിപ്പിച്ച' ഗ്രീനിന്റെ സമയം തെളിഞ്ഞു, ഈ ടീമുകള്‍ നോട്ടമിടും

ഇന്ത്യക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ ഏറ്റവുമധികം കൈയടി വാങ്ങിയത് ഓപ്പണറായെത്തിയ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനായിരുന്നു. സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം ഗ്രീന്‍ നന്നായി മുതലെടുക്കുകയായിരുന്നു. രണ്ടു ഫിഫ്റ്റികളടക്കം 118 റണ്‍സുമായി പരമ്പരയിലെ ടോപ്‌സ്‌കോററായി അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനു ശേഷം ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെയാണ് ഗ്രീനിലൂടെ ഓസീസിനു ലഭിച്ചിരിക്കുന്നത്.

1

ഓസീസിന്റെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി അദ്ദേഹം മാറുമെന്ന് പലരും പ്രവചിച്ചു കഴിഞ്ഞു. ഇന്ത്യക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ പല ഐപിഎല്‍ ഫ്രാഞ്ചൈസികളും അടുത്ത സീസണിലേക്കു ഗ്രീനിനെ നോട്ടമിടുകയും ചെയ്തിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ യുവതാരം കളിക്കാന്‍ സാധ്യതയുള്ള ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരും ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമുമായ ഗുജറാത്ത് ടൈറ്റന്‍സാണ് കാമറോണ്‍ ഗ്രീനിനെ സ്വന്തമാക്കാന്‍ സാധ്യതയുള്ള ഒരു ഫ്രാഞ്ചൈസി. ജിടിയുടെ മുന്‍നിരയില്‍ അടുത്ത സീസണിലേക്കു ചില മെച്ചപ്പെടുത്തലുകള്‍ ആവശ്യമാണ്. ഓസ്‌ട്രേലിയയുടെ മാത്യു വേഡിനു പ്രതീക്ഷിച്ച പ്രകടനം കഴിഞ്ഞ തവണ നടത്താനായിരുന്നില്ല.

3

വെറ്ററന്‍ താരം വൃധിമാന്‍ സാഹയെ ജിടി പുതിയ സീസണില്‍ കൈവിടുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനു ഓപ്പണിങില്‍ പുതിയൊരു പങ്കാളിയെ ആവശ്യമായി വരും. ഈ റോളിലേക്കു ടൈറ്റന്‍സിനു പരിഗണിക്കാവുന്ന താരമാണ് ഗ്രീന്‍. ബാറ്റിങിനൊപ്പം ബൗളിങിലും താരത്തിന്റെ സാന്നിധ്യം ടൈറ്റന്‍സ് ടീമിനു കൂടുതല്‍ ബാലന്‍സും നല്‍കും.

IND vs AUS: 16ല്‍ എട്ടിലും ഫിഫ്റ്റി പ്ലസ്! ഓസീസെന്നു കേട്ടാല്‍ കോലിക്ക് കലി കയറും

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് കാമറോണ്‍ ഗ്രീനിനായി രംഗത്തിറങ്ങിയേക്കാവുന്ന മറ്റൊരു ടീം. നിലവില്‍ കെകെആറിനു ഗ്രീനിനേക്കാള്‍ നല്ലൊരു ഓപ്ഷനെ ലഭിക്കാനില്ലെന്നു തന്നെ പറയാം. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു വിദേശ താരത്തിനും കെകെആര്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
ശരിയായ ഓപ്പണിങ് കോമ്പിനേഷന്‍ പോലും കണ്ടെത്താനാവാതെ കഴിഞ്ഞ സീസണില്‍ കെകെആര്‍ വലഞ്ഞിരുന്നു. വെങ്കടേഷ് അയ്യര്‍ക്കൊപ്പം ഗ്രീനിനെ പുതിയ സീസണില്‍ കെകെആറിനു ഓപ്പണിങില്‍ പരീക്ഷിക്കാവുന്നതാണ്.

IND vs AUS: ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെ? ബുംറ സൂപ്പര്‍ ഫ്‌ളോപ്പ്!

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമും കാമറോണ്‍ ഗ്രീനിനായി വലവീശാന്‍ സാധ്യതയുള്ള ടീമാണ്. നായകന്‍ ഫഫ് ഡുപ്ലെസിയെ അടുത്ത സീസണില്‍ ആര്‍സിബി ഒഴിവാക്കിയാല്‍ ഒരു ടീമെന്ന നിലയില്‍ മെച്ചപ്പെടാന്‍ ആര്‍സിബിക്കു ഒരുപാട് ഓപ്ഷനുകളുണ്ട്. ഗ്രീനിന്റെ ബാറ്റിങ് ശൈലി ഓപ്പണിങില്‍ വിരാട് കോലിയുടെ ബാറ്റിങിനു യോജിച്ചതാണ്.
ഇതു മാത്രമല്ല നാലാമത്തെ സീമറായും ഗ്രീനിനെ ആര്‍സിബിക്കു പ്രയോജനപ്പെടുത്താന്‍ കഴിയും. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ പ്രധാന പോരായ്മകളിലൊന്നായിരുന്നു ഇത്. അതുകൊണ്ടു തന്നെ ഗ്രീനിനു വേണ്ടി ആര്‍സിബിയും രംഗത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, September 27, 2022, 16:42 [IST]
Other articles published on Sep 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+