IPL 2023: എല്ലാം മൂന്നുപേര്‍! മറ്റാര്‍ക്കും വിലയില്ല, ആര്‍സിബിയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഗെയ്ല്‍

ബംഗളൂരു: ഐപിഎല്ലിലെ കരുത്തരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായി ആര്‍സിബിയുണ്ട്.
ഇത്തവണ കപ്പടിക്കും ഇത്തവണ കപ്പടിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ കിരീട ഭാഗ്യം ആര്‍സിബിക്കുണ്ടായിട്ടില്ല.
ഐപിഎല്‍ 16ാം സീസണ്‍ 31ന് ആരംഭിക്കാനിരിക്കെ 'ഈ സാല കപ്പ്' ആര്‍സിബിക്ക് പ്രതീക്ഷ വീണ്ടും സജീവമാകുന്നു.
അധികം താരസമ്പത്തില്ലാത്ത ടീമുകള്‍ പോലും ഐപിഎല്ലില്‍ കപ്പടിച്ചിട്ടും എല്ലാ സീസണിലും വമ്പന്‍ താരനിരയുമായി ഇറങ്ങുന്ന ആര്‍സിബിക്ക് എന്തുകൊണ്ട് ഒരു കിരീടം പോലുമില്ലെന്നത് പ്രധാന ചോദ്യം.
എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി, ക്രിസ് ഗെയ്ല്‍ എന്നിവരെല്ലാം ഒന്നിച്ച് കളിച്ചിട്ടും വമ്പന്‍ റെക്കോഡുകള്‍ നേടിയിട്ടും കിരീടം മാത്രം അകന്നു നിന്നു.
ഇപ്പോഴിതാ ആര്‍സിബിയുടെ ശരിയായ പ്രശ്‌നം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി താരവും ഇതിഹാസവുമായ ക്രിസ് ഗെയ്ല്‍.

ചിലരിലേക്ക് മാത്രം ശ്രദ്ധ ഒതുങ്ങുന്നു
ആര്‍സിബി മികച്ച താരങ്ങളുടെ നിരയാണ്. എന്നാല്‍ മൂന്ന് താരങ്ങളിലേക്കായി അവരുടെ ശ്രദ്ധ ഒതുങ്ങുകയാണ്. ഞാനും എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും മാത്രമാണ് ശ്രദ്ധ നേടിയവര്‍.
മാനസികമായി ശക്തരായ നിരവധി താരങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ല. ഇതാണ് ആര്‍സിബി കിരീടം നേടാത്തതിന്റെ പ്രധാന കാരണം- ഗെയ്ല്‍ പറഞ്ഞു.
ആര്‍സിബി അവസാന സീസണിലും വലിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും കിരീടം അകന്നുനിന്നു. മനസ് മടുത്താണ് കോലി നായകസ്ഥാനം വിട്ടത്.
പിന്നാലെ ഫഫ് ഡുപ്ലെസിസിനെ ആര്‍സിബി നായകനാക്കി. രജത് പാട്ടീധാറിനെപ്പോലെ മികച്ച താരങ്ങള്‍ അവസാന സീസണിലൂടെ ഉയര്‍ന്നുവന്നത് ആര്‍സിബിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

ആര്‍സിബി റെക്കോഡുകളുടെ ടീം
ഐപിഎല്ലില്‍ അത്ര പെട്ടെന്ന് മറികടക്കാനാവാത്ത നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ടീമാണ് ആര്‍സി.
ഉയര്‍ന്ന ടീം ടോട്ടല്‍, ഉയര്‍ന്ന കൂട്ടുകെട്ട്, ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്നിവയെല്ലാം ആര്‍സിബിക്ക് സ്വന്തം.
പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെചതിരേ അഞ്ച് വിക്കറ്റിന് 263 റണ്‍സ് നേടിയതാണ് ആര്‍സിബിയുടെ ഉയര്‍ന്ന ടീം ടോട്ടല്‍. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് ആര്‍സിബി താരമായ കോലിയാണ് (6390).
ആര്‍സിബിക്കായി കളിക്കുമ്പോഴാണ് പൂനെക്കെതിരേ ഗെയ്ല്‍ പുറത്താവാതെ 175 റണ്‍സ് നേടിയത്.
2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 229 റണ്‍സ് നേടിയതാണ് ഉയര്‍ന്ന കൂട്ടുകെട്ട്.
ഇത്തരത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കിരീട ഭാഗ്യം മാത്രം ആര്‍സിബിക്കില്ലെന്നതാണ് വസ്തുത.
Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

ഇത്തവണയും ശക്തമായ ടീം
ഇത്തവണയും കരുത്തുറ്റ താരങ്ങളാണ് രാജസ്ഥാനൊപ്പമുള്ളത്. നയിക്കാന്‍ ഇത്തവണയും ഫഫ് ഡുപ്ലെസിസ് തന്നെയാണുള്ളത്.
വിരാട് കോലി, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മിച്ചല്‍ ബ്രേസ്വല്‍, ഫിന്‍ അലന്‍ തുടങ്ങിയവരെല്ലാമാണ് ബാറ്റിങ് കരുത്ത്.
എന്നാല്‍ ബൗളിങ് കരുത്ത് എല്ലാത്തവണയും ആര്‍സിബിയെ ചതിക്കുന്നു. ഇത്തവണയും ബൗളിങ് ആര്‍സിബിയുടെ ദൗര്‍ബല്യമാണ്.
മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലുമാണ് പ്രധാന ഇന്ത്യന്‍ പേസര്‍മാര്‍. രണ്ട് പേരും തല്ലുകൊള്ളികളായ താരങ്ങള്‍.
റീസെ ടോപ്ലി, ഡേവിഡ് വില്ലി, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെല്ലാമാണ് പ്രധാന വിദേശ ബൗളര്‍മാര്‍. സ്പിന്‍ നിരയില്‍ വനിന്‍ഡു ഹസരങ്കയാണ് ആര്‍സിബിയുടെ തുറുപ്പുചീട്ട്.
അവസാന സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതായ ഹസരങ്കക്ക് ഇത്തവണയും മികവ് കാട്ടാനാവുമെന്ന് തന്നെയാണ് ആര്‍സിബിയുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications