IPL 2023: ബുംറയ്ക്കു പിറകെ ഓസീസ് പേസറുമില്ല, മുംബൈയെ അംപയര്‍മാര്‍ കാക്കും!

ഐപിഎല്ലിന്റെ 16ാം സീസണിനു ഈ മാസം അവസാനത്തോടെ കൊടിയേറാനിരിക്കെ മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു അടുത്ത പ്രഹരമേറ്റിരിക്കുകയാണ്. ഓസ്ട്രലിയന്‍ ഫാസ്റ്റ് ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സന്‍ പരിക്കിനെ തുടര്‍ന്ന വരാനിരിക്കുന്ന സീസണില്‍ കളിക്കാനിടയില്ലെന്നാണ് പുറത്തു വരുന്ന വിവരം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് നേരത്ത തന്നെ സീസണില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈയ്ക്കു മറ്റൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഇന്ത്യയുമായി ഈ മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ റിച്ചാര്‍ഡ്‌സനെ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കു കാരണമാണ് അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കാതിരുന്നത്. ഇതോടെയാണ് ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടിയും പേസര്‍ കളിക്കുമോയെന്ന കാര്യം സംശയമായിരിക്കുന്നത്. കഴിഞ്ഞ ലേലത്തില്‍ 1.5 കോടി രൂപയ്ക്കായിരുന്നു റിച്ചാര്‍ഡ്‌സന്‍ മുംബൈ ടീമിലെത്തിയത്.
ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ടി20 ലീഗില്‍ കളിക്കവെയാണ് ജനുവരി നാലിനു റിച്ചാര്‍ഡ്‌സനു പരിക്കുപറ്റിയത്. ഇതേ തുടര്‍ന്നു വിശ്രമിത്തിലാണ് താരം. ഇന്ത്യയില്‍ നടക്കുന്ന ഏകദിന പരമ്പരയിലൂടെ പേസര്‍ കളിക്കളത്തില്‍ മടങ്ങിയെത്തുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പരിക്കില്‍ നിന്നും ഇനിയും പൂര്‍ണമായി മോചിതനാവാന്‍ റിച്ചാര്‍ഡ്‌സനായിട്ടില്ല.
ഇതോടയാണ് ഈ മാസം 31ന് തുടങ്ങുന്ന ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി അദ്ദേഹം കളിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

അംപയര്‍മാര്‍ ഫിറ്റ്
ജസ്പ്രീത് ബുംറയ്ക്കു പിന്നാലെ ജൈ റിച്ചാര്‍ഡ്‌സനും ഐപിഎല്ലില്‍ കളിച്ചില്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സ് അസ്വസ്ഥരാവേണ്ടതില്ല. മുഴുവന്‍ അംപയര്‍മാരും ഫിറ്റാണെന്നായിരുന്നു ഒരു യൂസര്‍ പരിഹാസ രൂപേണ കുറിച്ചത്.
ജേസണ്‍ ബെറന്‍ഡോര്‍ഫായിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ ഓപ്ഷന്‍. അതുകൊണ്ടു തന്നെ ജൈ റിച്ചാര്‍ഡ്ന്‍ ഇല്ലെങ്കിലും കുഴപ്പമില്ല. ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ഗ്രീന്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്, അര്‍ഷദ് ഖാന്‍, കുമാര്‍ കാര്‍ത്തികേയ, റിത്വിക് ഷോക്കീന്‍, ഷാംസ് മ്യുലാനി എന്നിവരെല്ലാം മുംബൈ നിരയിലുണ്ടെന്നായിരുന്നു ഒരു പ്രതികരണം.

പകരം ഇവര്‍ മതി
ജസ്പ്രീത് ബുംറയും ജൈ റിച്ചാര്‍ഡ്‌സനുമില്ലെങ്കിലും മുംബൈ ഇന്ത്യന്‍സ് ബൗളിങിനു മൂര്‍ച്ച കുറയില്ല. ബുംറയ്ക്കു പകരം സന്ദീപ് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി ഇവരിലൊരാളെ മുംബൈ ടീമിലേക്കു കൊണ്ടുവരണം.
റിച്ചാര്‍ഡ്‌സനു പകരം ബ്ലെസിങ് മുസറബാനി, ആന്‍ഡ്രു ടൈ, വെയ്ന്‍ പാര്‍നല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരിലൊരാള്‍ മികച്ച ഓപ്ഷനാണെന്നും ഒരു യൂസര്‍ കുറിച്ചു.
ജൈ റിച്ചാര്‍ഡ്‌സനും കൂടി കളിക്കില്ലെന്നു ഉറപ്പായതോടെ മുംബൈ ഇന്ത്യന്‍സിന്റെ 10ാം സ്ഥാനം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണെന്നായിരുന്നു ഒരു പരിഹാസം. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.
Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

അര്‍ജുന്‍ മിന്നിക്കും
മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഈ സീസണില്‍ തിളങ്ങുന്നത് പുതിയ കളിക്കാരായിരിക്കും. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ടീമിനായി തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ജൈ റിച്ചാര്‍ഡ്‌സന്‍ ഇല്ലെന്നത് ഒരു അനുഗ്രഹമായിരിക്കും. ഏതെങ്കിലുമൊരു സ്‌പെഷ്യലിസ്റ്റ് ടി20 ബൗളര്‍ക്കായി ശ്രമിക്കൂയെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
Also Read: കളിയില്‍ മാത്രമല്ല, വരുമാനത്തിലും ഷമി ഹീറോ- ആസ്തി, കാറുകള്‍, വീട് എല്ലാമറിയാം

സ്പിന്നറെ വാങ്ങിക്കൂ
ജൈ റിച്ചാര്‍ഡ്‌സനില്ലെങ്കില്‍ പകരമൊരു മികച്ച സ്പിന്നറെ മുംബൈ ഇന്ത്യന്‍സ് വാങ്ങിക്കൂ. അഫ്ഗാനിസ്താനില്‍ നിന്നും നല്ലൊരപ സ്പിന്നര്‍ക്കു വേണ്ടി ശ്രമിക്കൂയെന്നും ഒരു യൂസര്‍ കുറിച്ചു.
ജൈ റിച്ചാര്‍ഡ്‌സന്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അപകടകാരിയായ ബൗളറാണെന്നു എനിക്കു തോന്നുന്നില്ല.
ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളിലാണ് അദ്ദേഹം കൂടുതല്‍ അപകടകാരിയെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications