IPL 2023: 'ഓള്‍ഡ് ഏജ് ഹോമിലേക്ക്' സ്വാഗതം, രഹാനെയെ വാങ്ങിയ സിഎസ്‌കെ പെടുമോ?

ഐപിഎഎല്‍ മിനി താര ലേലത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ സൈനിങായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ. നിലവില്‍ ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ലാതിരുന്നിട്ടും ചെന്നൈ അദ്ദേഹത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചതില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
50 ലക്ഷം രൂപയ്ക്കാണ് രഹാനെയെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. താരത്തിന്റെ അടിസ്ഥാന വില കൂടിയായിരുന്നു ഇത്. ലേലത്തില്‍ സിഎസ്‌കെയൊഴികെ മറ്റൊരു ടീമും രഹാനെയെ വാങ്ങാന്‍ മുന്നോട്ടു വന്നില്ല. ഇതോടെ അടിസ്ഥാന വിലയ്ക്കു തന്നെ അദ്ദേഹം ചെന്നൈയുടെ കൂടാരത്തിലേക്കു വരികയായിരുന്നു. എന്നാല്‍ വെറ്ററന്‍മാരെ ടീമിലെത്തിക്കുന്ന പതിവ് തെറ്റിക്കാതിരുന്നതില്‍ സിഎസ്‌കെയെ പലരും സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിരിക്കുകയാണ്.

ടെസ്റ്റ് കളിക്കാന്‍ ഒരാള്‍ കൂടി
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ടെസ്റ്റ് ഇന്നിങ്‌സ് കളിക്കാന്‍ ഒരാള്‍ കൂടി വന്നിരിക്കുകയാണ്. സ്വാഗതം രഹാനെ, എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ഓള്‍ഡ് ഏജ് ഹോമിലേക്കു അജിങ്ക്യ രഹാനെയ്ക്കു സ്വാഗതമെന്നായരുന്നു ഒരു യൂസര്‍ തമാശരൂപേണ കുറിച്ചത്.

ഉത്തപ്പയുടെ പകരക്കാരന്‍
കഴിഞ്ഞ സീസണിനു ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച റോബിന്‍ ഉത്തപ്പയ്ക്കു പകരക്കാരനായാണ് അജിങ്ക്യ രഹാനെയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലേക്കു കൊണ്ടു വന്നിരിക്കുന്നത്. തല എംഎസ് ധോണിക്കു കീഴില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ പ്രതികരിച്ചു.
Also Read:സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍

ധോണിക്കൊപ്പം ടെസ്റ്റ്
ക്യാപ്റ്റന്‍ എംഎസ് ധോണിയോടൊപ്പം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഒരാളെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് അജിങ്ക്യ രഹാനെയെ കൊണ്ടു വന്നിരിക്കുന്നതെന്നായിരുന്നു ഒരു പരിഹാസം.
ചേതേശ്വര്‍ പുജാര മുതല്‍ അജിങ്ക്യ രഹാനെ വരെ.. ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ഏറ്റവും മികച്ച കോമ്പിനേഷനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.
Also Read: IPL 2023: മൂന്നു പേര്‍ കത്തിക്കയറിയാല്‍ സഞ്ജു അടുത്ത തവണ കപ്പുയര്‍ത്തും! അറിയാം

സിഎസ്‌കെയ്ക്കു പെര്‍ഫെക്ട്
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് പെര്‍ഫെക്ട് താരം തന്നെയാണ് അജിങ്ക്യ രഹാനെ. 34 വയസ്സായിരിക്കുന്നു, രക്ഷിതാവാണ്, കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്നു, ടെസ്റ്റ് ടീമില്‍ നിന്നും ഇതിനകം ഒഴിവാക്കപ്പെട്ടു കഴിഞ്ഞു. ഇവയെല്ലാം ഒരു സിഎസ്‌കെ താരത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട യോഗ്യതകളാണെന്നു ഒരു യൂസര്‍ പരിഹസിച്ചു.

രഹാനെയുടെ ഐപിഎല്‍ കരിയര്‍
2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അജിങ്ക്യ രഹാനെ. 158 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 30.86 ശരാശരിയില്‍ 120.68 സ്‌ട്രൈക്ക് റേറ്റില്‍ 3376 റണ്‍സ് രഹാനെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 28 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
2012ലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 16 മല്‍സരങ്ങളില്‍ നിന്നും രഹാനെ 560 റണ്‍സ് വാരിക്കൂട്ടി. 2015ല്‍ 14 കളിയില്‍ നിന്നും 540 റണ്‍സെടുക്കാനും അദ്ദേഹത്തിനു സാധിച്ചു.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു രഹാനെ. പക്ഷെ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ പോയ അദ്ദേഹത്തെ സീസണിനു ശേഷം ആര്‍സിബി കൈവിടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications