IPL 2023: മൂന്നു പേര്‍ കത്തിക്കയറിയാല്‍ സഞ്ജു അടുത്ത തവണ കപ്പുയര്‍ത്തും! അറിയാം

ഐപിഎല്ലിന്റെ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു കഴിഞ്ഞ തവണ കണ്ടത്. സഞ്ജു സാംസണിനു കീഴില്‍ പടയോട്ടം നടത്തിയ റോയല്‍സിനു കപ്പിന് തൊട്ടരികെ കാലിടറുകയായിരുന്നു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ റോയല്‍സ് കിരീടം അടിയറ വച്ചു.
അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെ, കിരീടം തന്നെ ലക്ഷ്യമിട്ടായിരിക്കും സഞജ്ൂസ് ആര്‍മിയിറങ്ങുക. റോയല്‍സ് ടീമില്‍ മല്‍സരിവിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള ചില അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള കളിക്കാരുണ്ട്. അവര്‍ കത്തിക്കയറിയാല്‍ അടുത്ത സീസണില്‍ സഞ്ജുവിനു കപ്പുയര്‍ത്താനുള്ള ഭാഗ്യം ലഭിക്കും. ആരൊക്കെയാവും ഈ താരങ്ങളെന്നു പരിശോധിക്കാം.

റിയാന്‍ പരാഗ്
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഒരാള്‍. കഴിഞ്ഞ തവണ മോശം പ്രകടനങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു. 16.64 എന്ന ദയനീയ ശരാശരിയില്‍ വെറും 183 റണ്‍സ് മാത്രമേ പരാഗിനു നേടാനായുള്ളൂ. ബൗളിങിലാവട്ടെ ലഭിച്ചത് ഒരേയൊരു വിക്കറ്റ് മാത്രം. എന്നിട്ടും സീസണിനു ശേഷം പരാഗിനെ റോയല്‍സ് നിലനിര്‍ത്തിയതില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
Also Read: ശ്രേയസ് ഇന്ത്യന്‍ റണ്‍മെഷീന്‍, പക്ഷെ എല്ലാവര്‍ക്കും സൂര്യയെ മതി! കാരണമറിയാം
തന്നെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ക്കു അടുത്ത സീസണില്‍ പരാഗിനു ശക്തമായ മറുപടി നല്‍കേണ്ടതുണ്ട്. താരത്തിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതു പുറത്തുകൊണ്ടു വരിക മാത്രമാണ് പരാഗ് ചെയ്യാനുള്ളത്. ഇതിനായാല്‍ റോയല്‍സിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി അദ്ദേഹം മാറും.

ഒബെഡ് മക്കോയ്
വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയ് ആണ് രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണില്‍ മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്ന മറ്റൊരു താരം. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ അദ്ദേഹം കഴിഞ്ഞ തവണ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു.
Also Read:സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍
പുതിയ സീസണില്‍ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനൊപ്പം റോയല്‍സ് പേസാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക മക്കോയ് ആയിരിക്കും. ബോള്‍ട്ട് ന്യൂ ബോള്‍ സ്‌പെഷ്യലിസ്റ്റാണെങ്കില്‍ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ ആശ്രയിക്കാവുന്നത് മക്കോയിയെ ആണ്.
ഡെത്ത് ഓവറുകളില്‍ ബൗണ്‍സറുകളും സ്ലോ ബോളുകളും യോര്‍ക്കറുകളുമെല്ലാം എറിയാനാന്‍ മിടുക്കനാണ് വിന്‍ഡീസ് പേസര്‍.

ദേവ്ദത്ത് പടിക്കല്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനായി റണ്‍സ് വാരിക്കൂട്ടിയ ദേവ്ദത്ത് പടിക്കലിന്റെ നിഴല്‍ മാത്രമായിരുന്നു കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ കണ്ടത്. ആര്‍സിബിയിലെ ആ മാജിക്ക് റോയല്‍സില്‍ പുറത്തെടുക്കാന്‍ താരത്തിനായില്ല. 22.12 ശരാസരിയില്‍ 122.88 സ്‌ട്രൈക്ക് റേറ്റോടെ 376 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഒരു ഫിഫ്റ്റി മാത്രമേ താരം കുറിച്ചുള്ളൂ.
ഓപ്പണറായും വണ്‍ഡൗണായുനെല്ലാം ദേവ്ദത്ത് കഴിഞ്ഞ സീസണില്‍ ഇറങ്ങി. പക്ഷെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പാടുപെട്ട താരം സ്പിന്നര്‍മാരെ നേരിടാനും വിഷമിച്ചു. ആര്‍സിബിയില്‍ ഓപ്പണറുടെ റോളായിരുന്നു ദേവ്ദത്തിന്.
പക്ഷെ റോയല്‍സില്‍ തന്റെ ബാറ്റിങ് പൊസിഷനിലെ അനിശ്ചിതത്വം താരത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. ആര്‍സിബിയിലെ ഫോം അടുത്ത സീസണില്‍ പുറത്തെുക്കാനായാല്‍ അതു റോയല്‍ ബാറ്റിങ് നിരയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications