For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വിദേശ താരങ്ങളിലെ ടോപ് സ്‌കോററാരാവും? സാധ്യതാ പട്ടികയില്‍ ഇവര്‍! അറിയാം

അവസാന സീസണില്‍ ജോസ് ബട്‌ലറാണ് റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നേടിയത്

1

മുംബൈ: ഐപിഎല്ലിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണയും 10 ടീമുകള്‍ ഉള്‍പ്പെടുന്നതാണ് ടൂര്‍ണമെന്റ്.

എന്നാല്‍ ഇത്തവണത്തെ സീസണിനും ചില പ്രധാന സവിശേഷതകളുണ്ട്. ഇടവേളക്ക് ശേഷം ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ തിരിച്ചെത്തുന്നുണ്ട്.

ഐപിഎല്ലിലെ ആവേശകരമാക്കുന്നതില്‍ വിദേശ താരങ്ങളുടെ പങ്ക് വളരെ വലുതാണ്. വിദേശ ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇത്തവണയും ഐപിഎല്ലിനുണ്ട്.

വിദേശ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിനെയും ബൗളിങ് കരുത്തിനെയും വിശ്വസിച്ചാണ് പല ടീമുകളും മുന്നോട്ട് പോകുന്നതെന്ന് പറയാം.

അവസാന സീസണില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയത് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറാണ്.

എന്നാല്‍ ഇത്തവണ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുന്ന വിക്കറ്റ് കീപ്പറാരാവും? സാധ്യതാ പട്ടികയില്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇത്തവണയും ഏറ്റവും സാധ്യതയുള്ളത് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്കാണ്. ഇംഗ്ലണ്ട് ടി20 നായകനാണ് ബട്‌ലര്‍.

അതിവേഗത്തില്‍ തല്ലിത്തകര്‍ക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ബട്‌ലര്‍. അവസാന സീസണില്‍ 17 ഇന്നിങ്‌സില്‍ 863 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടും.

സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ബട്‌ലര്‍. ഇത്തവണയും രാജസ്ഥാന്‍ ബട്‌ലറുടെ ബാറ്റിങ്ങില്‍ പ്രതീക്ഷ വെക്കുന്നു.

ടി20യില്‍ മികച്ച റെക്കോഡുള്ള ബട്‌ലര്‍ക്ക് ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും മികവ് ആവര്‍ത്തിച്ചേക്കും.

Also Read: മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫഫ് ഡുപ്ലെസിസാണ് ഈ പട്ടികയിലൊരാള്‍. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് ഡുപ്ലെസിസ്.

ടോപ് ഓഡര്‍ താരമായ ഡുപ്ലെസിസ് അവസാന സീസണില്‍ 468 റണ്‍സാണ് നേടിയത്. മൂന്ന് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

ഇത്തവണയും ഓപ്പണറായിത്തന്നെയാവും ഡുപ്ലെസിസ് കളിക്കുക. അതുകൊണ്ട് വലിയ സ്‌കോര്‍ നേടാനുള്ള അവസരവും മുന്നിലുണ്ട്.

സീനിയര്‍ താരമെന്ന നിലയില്‍ ഇന്ത്യന്‍ പിച്ചില്‍ വളരെയധികം കളിച്ചുള്ള മുന്‍പരിചയവും ഡുപ്ലെസിസിനുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ബാറ്റിങ്ങില്‍ മികവ് കാട്ടാനായേക്കും.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ക്വിന്റന്‍ ഡീകോക്ക്. ഇടം കൈയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ഡീകോക്ക്.

ദക്ഷിണാഫ്രിക്കക്കാരനായ ഡീകോക്ക് ഏറെ നാളുകളായി ഐപിഎല്ലിലെ സജീവതാരമാണ്. അതുകൊണ്ട് തന്നെ വലിയ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.

വെടിക്കെട്ട് ബാറ്റിങ് ശൈലിയില്‍ കസറുന്ന ഡീകോക്ക് അവസാന സീസണില്‍ 15 ഇന്നിങ്‌സില്‍ നിന്ന് 508 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും.

ഇത്തവണയും ലഖ്‌നൗവിന്റെ ബാറ്റിങ് നിരയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ഡീകോക്ക്.

Also Read: IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

എയ്ഡന്‍ മാര്‍ക്രം

എയ്ഡന്‍ മാര്‍ക്രം

ദക്ഷിണാഫ്രിക്കക്കാരനായ എയ്ഡന്‍ മാര്‍ക്രം ഇത്തവണ റണ്‍വേട്ടക്കാരുടെ പട്ടികയിലേക്ക് ഉയര്‍ന്നുവരാന്‍ കഴിവുള്ള താരമാണ്.

മധ്യനിര താരമായ മാര്‍ക്രം ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ്. അവസാന സീസണില്‍ 12 മത്സരത്തില്‍ നിന്ന് 381 റണ്‍സാണ് മാര്‍ക്രം നേടിയത്.

അതിവേഗം റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും നിലയുറപ്പിച്ച് മോശമില്ലാത്ത ശരാശരിയില്‍ മികവ് കാട്ടുന്നവനാണ് മാര്‍ക്രം. താരത്തിന്റെ സമീപകാലത്തെ ഫോമും മികച്ചതാണ്.

അതുകൊണ്ട് തന്നെ റണ്‍വേട്ടക്കാരില്‍ മാര്‍ക്രം തലപ്പത്തേക്ക് ഉയര്‍ന്നുവരാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

ദക്ഷിണാഫ്രിക്കക്കാരനായ ഡേവിഡ് മില്ലറാണ് ഈ പട്ടികയില്‍ തലപ്പത്തേക്കെത്താന്‍ സാധ്യതയുള്ള മറ്റൊരു വിദേശ താരം.

ഗുജറാത്ത് ടൈറ്റന്‍സ് താരമായ മില്ലര്‍ അവസാന സീസണില്‍ 16 ഇന്നിങ്‌സില്‍ നിന്ന് 481 റണ്‍സാണ് നേടിയത്. ഇതില്‍ 2 ഫിഫ്റ്റിയും ഉള്‍പ്പെടും.

എന്നാല്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും കളിക്കുന്നതിനാല്‍ എത്രത്തോളം പന്ത് അദ്ദേഹത്തിന് നേരിടാന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡേവിഡ് വാര്‍ണറും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡെവോണ്‍ കോണ്‍വേയും ഈ പട്ടികയില്‍ തലപ്പത്തെത്താന്‍ കഴിവുള്ളവരാണ്.

Story first published: Wednesday, March 22, 2023, 15:24 [IST]
Other articles published on Mar 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+