IPL 2023: അവരെ കീഴ്‌പ്പെടുത്തണം, പക്ഷെ കടുപ്പം, വെല്ലുവിളി തുറന്ന് പറഞ്ഞ് ഗംഭീര്‍

മുംബൈ: ഐപിഎല്ലിന്റെ 16ാം സീസണിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. മാര്‍ച്ച് 31ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാവും നേരിടുക.
10 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടം ഇത്തവണ പല ടീമുകള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനക്കാരായിരുന്നു. സിഎസ്‌കെ ഒമ്പതാം സ്ഥാനത്തും. ഇവര്‍ക്കെല്ലാം ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.
കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. രാഹുലിനെ സംബന്ധിച്ചും ഈ സീസണ്‍ വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. ഇപ്പോഴിതാ ഈ സീസണില്‍ മാത്രമല്ല എല്ലായ്‌പ്പോഴും ഐപിഎല്‍ ടീമുകളുടെ പ്രധാന വെല്ലുവിളി എന്താണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഗൗതം ഗംഭീര്‍.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മെന്ററും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ ചാമ്പ്യന്മാരുമാക്കിയ ഗംഭീറിന്റെ അഭിപ്രായത്തില്‍ സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നാണ് ഗംഭീര്‍ പറയുന്നത്.
സിഎസ്‌കെയ്ക്ക് അധികം എവേ മത്സരങ്ങള്‍ ജയിക്കേണ്ട ആവിശ്യമില്ലെന്നും തട്ടകത്തില്‍ സിഎസ്‌കെയുടെ റെക്കോഡുകള്‍ മികച്ചതാണെന്നും ഈ ജയങ്ങള്‍ തന്നെയാണ് അവരെ മുന്നോട്ട് നയിക്കുന്നതെന്നുമാണ് ഗംഭീര്‍ പറയുന്നത്.

തട്ടകത്തില്‍ സിഎസ്‌കെ അതിശക്തര്‍
ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ സിഎസ്‌കെ എപ്പോഴും അതി ശക്തരാണ്. അധികം എവേ മത്സരങ്ങള്‍ ജയിക്കേണ്ട ആവിശ്യം സിഎസ്‌കെയ്ക്കില്ല. നാട്ടില്‍ അത്രക്ക് മികച്ച റെക്കോഡ് അവര്‍ക്കുണ്ട്. തട്ടകത്തിലെ മത്സരങ്ങള്‍ ടീമുകള്‍ക്ക് ജയിക്കാനായാല്‍ അധികം എവേ മത്സരങ്ങള്‍ ജയിക്കേണ്ട ആവിശ്യമില്ല.
സന്ദര്‍ശക ടീമുകളെ സംബന്ധിച്ച് സിഎസ്‌കെയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നതാണ് പ്രയാസമുള്ള കാര്യം-ഗംഭീര്‍ പറഞ്ഞു. തട്ടകത്തില്‍ സിഎസ്‌കെ തോറ്റ മത്സരങ്ങള്‍ ചുരുക്കമാണെന്ന് പറയാം. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ധോണിയെന്ന ക്യാപ്റ്റന്‍ നന്നായി താരങ്ങളെ പ്രയോജനപ്പെടുത്തുമ്പോള്‍ സന്ദര്‍ശക ടീമുകള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്.
Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

ഇത്തവണ മറ്റൊരു വെല്ലുവിളിയുണ്ട്
ഇത്തവണത്തെ സീസണില്‍ ടീമുകളെ കാത്ത് മറ്റൊരു വെല്ലുവിളിയുമുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. 'മുന്‍പുള്ള സീസണുകളില്‍ ടീമുകള്‍ക്ക് കളിക്കേണ്ടിയിരുന്നത് ഏറെക്കുറെ സമാന സാഹചര്യത്തിലായിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയല്ല.
വ്യത്യസ്തമായ വേദികളില്‍ കളിക്കുമ്പോള്‍ ഓരോ പിച്ചിനും ഓരോ സ്വഭാവമാണ്. ഇത് വലിയ വെല്ലുവിളിയാവുന്നു. പിച്ചിനനുസരിച്ച് ടീം കോമ്പിനേഷന്‍ മാറ്റേണ്ടി വരും. ലേലത്തില്‍ ഹോം ഗ്രൗണ്ടിന്റെ സാഹചര്യത്തിന് മുന്‍തൂക്കം നല്‍കിയാവും ടീമുകള്‍ താരങ്ങളെ സ്വന്തമാക്കുക- ഗംഭീര്‍ പറഞ്ഞു.

സിഎസ്‌കെയുടെ സ്പിന്‍ നിര ശക്തം
സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടില്‍ സ്പിന്നിന് കാര്യമായ സ്വാധീനമുണ്ട്. ഇത് മുതലാക്കാന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാരും എക്കാലവും സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. 'ചെന്നെ ടീമിനെ നോക്കുക. അവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയും മഹേഷ് തീക്ഷണയുമുണ്ട്.
ഇരുവരും ഹോം ഗ്രൗണ്ടിന്റെ സാഹചര്യത്തില്‍ തിളങ്ങാന്‍ കഴിവുള്ളവരാണ്. ഒരു ടീമിനെയും ഇത്തവണ ചെറുതായി കാണാനാവില്ല. മൂന്നോ നാലോ വേദികളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ടീമിനെയും ഇത്തവണ ഫേവറേറ്റുകളെന്ന് പറയാനാവില്ല'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

ധോണിയുടെ അവസാന സീസണ്‍
ഇത്തവണത്തേത് എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണാണ്. 40 പിന്നിട്ട ധോണി 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാണ്. ഇത്തവണത്തെ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്നും വിടപറയുമെന്ന് സിഎസ്‌കെ ടീം മാനേജ്‌മെന്റ് വ്യക്യതമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ സിഎസ്‌കെ കപ്പിലേക്കെത്തി ധോണിക്ക് യാത്രയയപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. ബെന്‍ സ്‌റ്റോക്‌സിനെയടക്കം ടീമിലെത്തിച്ച് സിഎസ്‌കെ ഇത്തവണ മികച്ച തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം കിരീടത്തോടെ ധോണി വിടപറയുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications