Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2023: ഫിറ്റ്‌നസ് ചട്ടം കടുപ്പിച്ച് ബിസിസിഐ, ബുംറയുടെ ജോലിഭാരം കുറക്കും-മുംബൈക്ക് ആശങ്ക

1

മുംബൈ: 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് പടയൊരുക്കം ശക്തമാക്കാനുള്ള നീക്കത്തിലാണ് ബിസിസി ഐ. ഇതിന്റെ ഭാഗമായി താരങ്ങളുടെ ഫിറ്റ്‌നസ് ചട്ടത്തിലടക്കം വലിയ മാറ്റം വരുത്താനാണ് ബിസിസി ഐ തീരുമാനിച്ചിരിക്കുന്നത്.

സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും ഫിറ്റ്‌നസില്ലാത്തത് വിലയിരുത്തി താരങ്ങളുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി യോയോ ടെസ്റ്റടക്കം തിരിച്ചുകൊണ്ടുവരികയാണ് ബിസിസി ഐയുടെ ലക്ഷ്യം.

താരങ്ങളുടെ അമിത ജോലിഭാരവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണെന്ന് പറയാം. അതുകൊണ്ട് തന്നെ ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ ജോലി ഭാരം ഐപിഎല്ലിലടക്കം കുറക്കാനാണ് ബിസിസി ഐ ആലോചിക്കുന്നത്.

എന്നാല്‍ ഇത് ഐപിഎല്‍ ടീമുകള്‍ക്ക് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. മുഴുവന്‍ മത്സരങ്ങളും സൂപ്പര്‍ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഐപിഎല്‍ ടീമുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. അതുകൊണ്ട് തന്നെ ഐപിഎല്‍ ടീമുകള്‍ ബിസിസി ഐ തീരുമാനത്തോട് എതിര്‍പ്പ് അറിയിച്ചേക്കും.

ബുംറക്ക് കൂടുതല്‍ വിശ്രമം വേണം

ബുംറക്ക് കൂടുതല്‍ വിശ്രമം വേണം

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് ജസ്പ്രീത് ബുംറ. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ പേസര്‍മാരിലെ മുന്‍നിരക്കാരനായ ബുംറ ഏറെ നാളുകളായി പരിക്കേറ്റ് ടീമിന് പുറത്താണ്. ബുംറക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കാനുള്ള കാരണം അമിത ജോലിഭാരമാണെന്നാണ് വിലയിരുത്തല്‍.

അതുകൊണ്ട് തന്നെ ബുംറയുടെ ജോലിഭാരം കുറക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അതിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സിനോട് ബുംറയെ മുഴുവന്‍ മത്സരവും കളിപ്പിക്കരുതെന്ന് ബിസിസി ഐ ആവിശ്യപ്പെട്ടേക്കും.

Also Read: IND vs SL: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ശ്രീലങ്ക! മാച്ച് പ്രിവ്യൂ-സാധ്യതാ 11

ടി20 ലോകകപ്പ് നഷ്ടമായിരുന്നു

ടി20 ലോകകപ്പ് നഷ്ടമായിരുന്നു

നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ബുംറ ഐപിഎല്ലിലൂടെ തിരിച്ചെത്തിയേക്കും. ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ബുംറക്ക് കൂടുതല്‍ വിശ്രമം നല്‍കണമെന്ന നിലപാടാണ് ബിസിസി ഐക്ക്. എന്നാല്‍ അവസാന സീസണില്‍ അവസാന സ്ഥാനക്കാരായ മുംബൈ ഇതിനോട് അനുകൂലമായ തീരുമാനം എടുത്തേക്കില്ല.

2022ലെ ഇന്ത്യയുടെ പ്രധാന പല ടൂര്‍ണമെന്റുകളും ബുംറക്ക് പരിക്കിനെത്തുടര്‍ന്ന് നഷ്ടമായിരുന്നു. ഏഷ്യാ കപ്പും ടി20 ലോകകപ്പും ബുംറ കളിച്ചിരുന്നില്ല. ഇതോടെ ടൂര്‍ണമെന്റില്‍ കാര്യമായൊന്നും ചെയ്യാനാവാതെ ഇന്ത്യ തകര്‍ന്നടിയുകയും ചെയ്തു.

2023ലെ ഏകദിന ലോകകപ്പ് ബുംറക്ക് കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാവരുത്. അത് മുന്നില്‍ക്കണ്ടുള്ള നീക്കമാണ് ബിസിസി ഐ നടത്തുന്നത്.

രവീന്ദ്ര ജഡേജക്കും വിശ്രമം

രവീന്ദ്ര ജഡേജക്കും വിശ്രമം

ഇന്ത്യയുടെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്തുള്ള രവീന്ദ്ര ജഡേജക്കും ബിസിസി ഐ കൂടുതല്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം. ജഡേജയുടെ ഫിറ്റ്‌നസും വലിയ പ്രശ്‌നമാണ്.

2022ലെ ടി20 ലോകകപ്പ് നഷ്ടമായ ജഡേജ 2023ലെ ഏകദിന ലോകകപ്പ് കളിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ ജഡേജക്ക് ചില മത്സരങ്ങളിലെങ്കിലും വിശ്രമം നല്‍കണമെന്നാണ് ബിസിസി ഐ നിലപാട്.

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ജഡേജ. സിഎസ്‌കെയുടെ അവസാന സീസണിലെ പ്രകടനം മോശമായിരുന്നു. ഇത്തവണ തിരിച്ചുവരവ് ആഗ്രഹിക്കുന്ന സിഎസ്‌കെയുടെ നിര്‍ണ്ണായക താരമാണ് ജഡേജ. ഈ സാഹചര്യത്തില്‍ ജഡേജക്ക് വിശ്രമം നല്‍കാന്‍ സിഎസ്‌കെ തയ്യാറാവാന്‍ സാധ്യതയില്ല.

Also Read: IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

ഹര്‍ദിക് പാണ്ഡ്യയുടെ കാര്യം തലവേദന

ഹര്‍ദിക് പാണ്ഡ്യയുടെ കാര്യം തലവേദന

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യയുടെ നിലവിലെ വിശ്വസ്തനായ ഏക ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിന്റെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു.

ഹര്‍ദിക്കിന്റെ ജോലിഭാരം കുറക്കാന്‍ ഐപിഎല്ലില്‍ വിശ്രമം നല്‍കാനാവില്ലെന്നുറപ്പ്. കാരണം ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ഹര്‍ദിക്. അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങളും തന്നെ ഹര്‍ദിക് കളിച്ചേക്കും. ഹര്‍ദിക്കിന്റെ ഫിറ്റ്‌നസിന് ഇന്ത്യ അധിക പ്രാധാന്യം നല്‍കുന്നുണ്ട്.

എന്നാല്‍ താരത്തിന്റെ ജോലിഭാരം എങ്ങനെ കുറക്കുമെന്നത് കാത്തിരുന്ന് കണ്ടറിയേണ്ട കാര്യമാണ്. ഹര്‍ദിക് ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരമാണ്.

Story first published: Monday, January 2, 2023, 8:40 [IST]
Other articles published on Jan 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+