IPL 2023: രാജസ്ഥാന്‍ കഷ്ടപ്പെടും! സഞ്ജുവിനെ ഒരു കാര്യം തളര്‍ത്തും- ആകാശിന്റെ മുന്നറിയിപ്പ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലാണ് ആദ്യ പോരാട്ടം.
അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണത്തെ സീസണില്‍ പ്രതീക്ഷകളേറെ. സഞ്ജു സാംസണാണ് ഇത്തവണയും രാജസ്ഥാനെ നയിക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുന്ന സഞ്ജു സാംസണെ സംബന്ധിച്ച് ഇത്തവണത്തെ സീസണില്‍മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയൊക്കെ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലിടം പ്രതീക്ഷിക്കാന്‍ സഞ്ജുവിന് കസറണം.
നായകന്റെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. അവസാന സീസണിലും സഞ്ജു മികവ് കാട്ടിയിരുന്നു. 17 മത്സരത്തില്‍ നിന്ന് 458 റണ്‍സാണ് സഞ്ജു നേടിയത്.
ഇത്തവണയും രാജസ്ഥാന്‍ വളരെ പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ രാജസ്ഥാനും സഞ്ജു സാംസണും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

പരിക്ക് സഞ്ജുവിനെ തളര്‍ത്തിയേക്കും
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ വലിയ ഇടവേളക്ക് ശേഷമാണ് കളിക്കാനിറങ്ങുന്നത്.
രണ്ട് മാസത്തോളം വിശ്രമത്തിലിരുന്ന ശേഷം സഞ്ജു ആദ്യമായി കളിക്കുന്ന ടൂര്‍ണമെന്റാണ് ഇത്തവണത്തെ ഐപിഎല്‍. അതുകൊണ്ട് തന്നെ സഞ്ജുവിന് ഫോമിലേക്കെത്താന്‍ സമയം വേണ്ടിവന്നേക്കും.
ഇതാണ് സഞ്ജുവിന്റെ മുന്നിലെ വെല്ലുവിളിയായി ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. 'സഞ്ജു സാംസണ്‍ ഫോമിലാണെങ്കില്‍ കളി കണ്ടുകൊണ്ടിരിക്കാന്‍ തന്നെ വളരെ രസകരമാണ്.
പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് അവന്‍ ഐപിഎല്‍ കളിക്കാനെത്തുന്നത്. ഏറെ നാളുകളായി അന്താരാഷ്ട്ര മത്സരം കളിക്കാനും സഞ്ജുവിനായിട്ടില്ല.
അതുകൊണ്ട് തന്നെ ആദ്യ മത്സരങ്ങളില്‍ പ്രയാസം നേരിട്ടേക്കും. ടീമിനെ നന്നായിട്ട് നയിക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു സാംസണ്‍.
അവസാന സീസണിലെ യുസ് വേന്ദ്ര ചഹാലിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെ ക്രഡിറ്റും സഞ്ജുവിന് അര്‍ഹതപ്പെട്ടതാണ്.
നായകനെന്ന നിലയില്‍ വളരെയധികം മെച്ചപ്പെടുന്ന നായകനാണ് സഞ്ജു സാംസണ്‍- ആകാശ് ചോപ്ര പറഞ്ഞു.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

ദേവ്ദത്തിന് മധ്യനിരയില്‍ തിളങ്ങാനാവുന്നില്ല
ആര്‍സിബിയുടെ ഓപ്പണറെന്ന നിലയില്‍ തിളങ്ങുകയും പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തിപ്പെട്ടപ്പോള്‍ മധ്യനിരയില്‍ കളിക്കുകയും ചെയ്ത താരമാണ് ദേവ്ദത്ത് പടിക്കല്‍.
രാജസ്ഥാന്‍ നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാമാണ് ദേവ്ദത്തിനെ പരിഗണിക്കുന്നത്. മധ്യനിരയില്‍ താരത്തിന് തിളങ്ങാനാവുന്നില്ലെന്നാണ് ആകാശിന്റെ വിലയിരുത്തല്‍.
'ദേവ്ദത്ത് പടിക്കല്‍ നാലാം നമ്പറില്‍ കളിക്കുന്നത് വലിയ കരുത്താണെന്ന് കരുതുന്നില്ല. രാജസ്ഥാന്‍ ആദ്യ നാല് സ്ഥാനത്തും ഇന്ത്യക്കാരെ കളിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.
എന്നാല്‍ എല്ലാവര്‍ക്കും ദേവ്ദത്ത് ഓപ്പണിങ്ങില്‍ കളിക്കുന്നത് കാണാനാണ് ആഗ്രഹം. അതുകൊണ്ടാണ് രാജസ്ഥാനില്‍ ദേവ്ദത്ത് പ്രധാനപ്പെട്ട താരമായി മാറാത്തത്- ആകാശ് പറഞ്ഞു.

രാജസ്ഥാന് സംതുലിതമായ ടീം
ഇത്തവണയും രാജസ്ഥാന്റെ ടീം കരുത്ത് പരിശോധിച്ചാല്‍ സംതുലിതമാണെന്ന് പറയാം. മികച്ച ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും രാജസ്ഥാന് അവകാശപ്പെടാം.
ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ് എന്നിവരെല്ലാം ബാറ്റിങ് നിരയിലുണ്ട്.
ബൗളിങ് നിരയില്‍ ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ ചഹാല്‍ എന്നിവരെല്ലാം കരുത്ത് പകരുന്നു. അവസാന സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെയാണ് ബട്‌ലര്‍ കസറിയത്.
ഇത്തവണയും ബട്‌ലറില്‍ വലിയ പ്രതീക്ഷ ടീമിനുണ്ട്. ഓപ്പണറായി ഇറങ്ങി അവസാനം വരെ കളിക്കാന്‍ മികവുണ്ടെന്നതാണ് ബട്‌ലറുടെ പ്രധാന സവിശേഷത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications