IND vs AUS: വിക്കറ്റെന്ന് ഉറപ്പിച്ച് കുല്‍ദീപ്, പക്ഷെ ഡിആര്‍എസ് പാളി! ദേഷ്യപ്പെട്ട് രോഹിത്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം പന്തെറിഞ്ഞ ഇന്ത്യ 49 ഓവറില്‍ 269 റണ്‍സില്‍ ഓസീസിനെ കൂടാരം കയറ്റി. മികച്ച തുടക്കം ഓസ്‌ട്രേലിയക്ക് ലഭിച്ചെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ഇന്ത്യക്കായി കുല്‍ദീപ് യാദവും ഹര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. മത്സരത്തില്‍ കുല്‍ദീപ് യാദവ് ആഷ്ടന്‍ അഗറിനെതിരേ ഡിആര്‍എസെടുക്കാന്‍ രോഹിത്തിനെ നിര്‍ബന്ധിച്ചിരുന്നു.
കണ്ടിട്ട് ഔട്ടല്ലെന്ന് രോഹിത് പറയുന്നുണ്ടെങ്കിലും വിക്കറ്റാണെന്ന് ഉറപ്പിച്ച കുല്‍ദീപ് യാദവിന്റെ തീരുമാനത്തിന് മുന്നില്‍ രോഹിത് ഡിആര്‍എസിന് സമ്മതിക്കുകയായിരുന്നു.
എന്നാല്‍ റിവ്യൂവില്‍ പന്ത് സ്റ്റംപ് മിസാകുന്നതായാണ് കണ്ടത്. ഇതോടെ രോഹിത് കുല്‍ദീപിനോട് ദേഷ്യപ്പെടുന്നതും തിരിഞ്ഞുനോക്കാതെ കുല്‍ദീപ് മടങ്ങുന്നതിന്റെയും വീഡിയോ ഇതിനോടകം വൈറലാണ്.

സംഭവം 39ാം ഓവറില്‍
മത്സരത്തിന്റെ 39ാം ഓവറിലാണ് ഈ സംഭവം നടന്നത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ആഷ്ടന്‍ അഗര്‍ സ്‌ട്രൈക്കില്‍. ഗൂഗ്ലി അഗറിന്റെ പാഡിലടിച്ചതും കുല്‍ദീപ് അപ്പീല്‍ ചെയ്തു.
നായകന്‍ രോഹിത് ശര്‍മയെത്തി കുല്‍ദീപിനോട് നോട്ടൗട്ടാണെന്ന സംശയം പറയുന്നു. വിരാട് കോലിയും സമാന സംശയമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് വിക്കറ്റാണെന്ന ഉറപ്പിച്ചായിരുന്നു കുല്‍ദീപ്.
കുല്‍ദീപിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രോഹിത് ഡിആര്‍എസ് എടുത്തു. എന്നാല്‍ അപ്പോള്‍ തന്നെ രോഹിത്തിന്റെ മുഖത്ത് നിരാശയുണ്ടായിരുന്നു.
ഡിആര്‍എസ് ഫലത്തില്‍ നോട്ടൗട്ടാണെന്ന് വ്യക്തമായതോടെ കുല്‍ദീപ് നിരാശയോടെ മടങ്ങി. എന്നാല്‍ രോഹിത് തന്റെ നിരാശ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.
നിരാശയില്‍ രോഹിത് എന്തെക്കെയോ സംസാരിക്കുന്നതും എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ കുല്‍ദീപ് നടന്ന് പോകുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
Also Read: മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

രോഹിത്തിനെതിരേ ആരാധകര്‍
രോഹിത് ശര്‍മ കുല്‍ദീപ് യാദവിനോട് ദേഷ്യപ്പെടുന്നതിനെതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കുല്‍ദീപിന് അത് വിക്കറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ഡിആര്‍എസിന് നിര്‍ബന്ധിച്ചത്.
അതൊരു അബദ്ധം മാത്രമാണെന്നും ഇത്രയും നിരാശപ്പെടേണ്ടതും ദേഷ്യപ്പെടേണ്ടതുമായ കാര്യമില്ലെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
എന്നാല്‍ കുല്‍ദീപ് തന്റെ വാക്കുകേള്‍ക്കാതെ ഡിആര്‍എസ് എടുക്കാന്‍ നിര്‍ബന്ധിച്ചതാണ് രോഹിത്തിനെ പ്രകോപിപ്പിച്ചതെന്ന് പറയാം.
കുല്‍ദീപിന്റെ അബദ്ധത്തെ ചിരിച്ചുതള്ളാമായിരുന്നുവെന്നും താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ചിലര്‍ രോഹിത്തിനെ ഉപദേശിക്കുന്നു.
Also Read: IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

ഇന്ത്യ ഇനിയും മെച്ചപ്പെടണം
ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കവെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ ഇനിയുമേറെ. പ്രധാനമായും പവര്‍പ്ലേയിലെ ബൗളിങ്.
പരിക്ക് ഇന്ത്യയെ കാര്യമായി ബാധിക്കുന്നു. ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നീ മൂന്ന് പേരും ലോകകപ്പ് കളിക്കുമോയെന്നത് കണ്ടറിയണം.
സൂപ്പര്‍ താരങ്ങളുടെ അഭാവം ഇന്ത്യയെ തളര്‍ത്തുന്നുണ്ടെന്ന് പറയാം. കൂടാതെ പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഇന്ത്യയുടെ ബൗളിങ് മെച്ചപ്പെടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

കുല്‍ദീപിന്റെ പ്രകടനം കൊള്ളാം
ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവിന്റെ മൂന്നാം മത്സരത്തിലെ പ്രകടനം ഗംഭീരമായിരുന്നു.
10 ഓവറില്‍ ഒരു മെയ്ഡനടക്കം 56 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബ്യുഷെയ്ന്‍, അലക്‌സ് ക്യാരി എന്നിവരെയാണ് കുല്‍ദീപ് പുറത്താക്കിയത്.
ലോകകപ്പ് അടുത്തുനില്‍ക്കെ യുസ് വേന്ദ്ര ചഹാലിനെക്കാള്‍ ഇന്ത്യ വിശ്വസിക്കുന്നത് കുല്‍ദീപിന്റെ ബൗളിങ് പ്രകടനത്തെയാണ്. ഇതിനോട് നീതികാട്ടാന്‍ ഒരു പരിധിവരെ കുല്‍ദീപിന് സാധിക്കുന്നുമുണ്ട്.
ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പ്ലേയിങ് 11 കുല്‍ദീപ് യാദവ് തന്നെ സ്ഥാനം പിടിക്കാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications