Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ജോഫ്രാ ആര്‍ച്ചറിന് പരിക്ക്, പകരമാര്? രാജസ്ഥാനെ ഈ അഞ്ച് പേരെ പരിഗണിക്കാം

ജയ്പൂര്‍: ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. പല ടീമുകളും അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് കടക്കുകയാണ്. കോവിഡിന്റെ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങളില്‍ ചിലര്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. ആദ്യ പാദം പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്.

1

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് രണ്ടാം പാദത്തില്‍ കാത്തിരിക്കുന്നത്. ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. പിന്നാലെ പരിക്കേറ്റ ജോഫ്രാ ആര്‍ച്ചറും രണ്ടാം പാദത്തിന് ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആര്‍ച്ചറുടെ അഭാവം രാജസ്ഥാനെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണ്. ആര്‍ച്ചറിന് പകരക്കാരനായി ആരെയൊക്കെ രാജസ്ഥാന് പരിഗണിക്കാം?അഞ്ച് താരങ്ങളിതാ.

Also Read: T20 World cup: ജയിക്കാന്‍ ഇവര്‍ മിന്നണം! ഓരോ ടീമിന്റെയും തുറുപ്പുചീട്ടുകളെ അറിയാം

വനിന്‍ഡു ഹസരങ്ക

വനിന്‍ഡു ഹസരങ്ക

ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്ക പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം താരം പുറത്തെടുത്തിരുന്നു. 21 മത്സരത്തില്‍ നിന്ന് 33 വിക്കറ്റുകള്‍ ഇതിനോടകം ഹസരങ്ക വീഴ്ത്തിയിട്ടുണ്ട്. 6.56 എന്ന മികച്ച ഇക്കോണമിയും താരത്തിനുണ്ട്. യുഎഇയിലെ സാഹചര്യം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ത്തന്നെ ഹസരങ്കയെ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും.

Also Read: 'സീറോയില്‍ നിന്ന് ഹീറോ ആയവര്‍', ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ അഞ്ച് പ്രകടനങ്ങളിതാ

ഡേവിഡ് വില്ലി

ഡേവിഡ് വില്ലി

ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലിയാണ് മറ്റൊരു താരം. ഇടം കൈയന്‍ പേസറായ വില്ലി 2018 സീസണില്‍ സിഎസ്‌കെയ്ക്കായി മൂന്ന് മത്സരം കളിച്ചിട്ടുണ്ട്. പന്തില്‍ നന്നായി വ്യത്യസ്തത വരുത്തുന്ന ബൗളറാണ് അദ്ദേഹം. 32 മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകളാണ് ടി20യില്‍ അദ്ദേഹം നേടിയിട്ടുള്ളത്. ഇക്കോണമി എട്ടില്‍ താഴെയുള്ള താരം നിര്‍ണ്ണായക ഘട്ടത്തില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുണ്ട്. അതിനാല്‍ത്തന്നെ രാജസ്ഥാന് പരിഗണിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം.

Also Read: IND vs ENG: ചരിത്രം കുറിച്ച് റൂട്ട്, ഗംഭീര തിരിച്ചുവരവുമായി ബുംറ, നാലാം ദിനത്തിലെ എല്ലാ റെക്കോഡുകളും

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍

വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡോന്‍ കോട്രലിനെയും പരിഗണിക്കാവുന്നതാണ്. പഞ്ചാബ് കിങ്‌സ് താരമായിരുന്ന ഷെല്‍ഡോന്‍ കോട്രല്‍ 2020 സീസണിലെ മോശം പ്രകടനത്തോടെ ടീമിന് പുറത്തായ താരമാണ്. ആറ് മത്സരങ്ങള്‍ അദ്ദേഹം പഞ്ചാബിനായി കളിച്ചു. രാജസ്ഥാന്റെ രാഹുല്‍ തെവാത്തിയ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയതോടെ പഞ്ചാബ് താരത്തെ ഒഴിവാക്കുകയായിരുന്നു. മികച്ച പേസ് കരുത്തുള്ള അദ്ദേഹം 34 മത്സരത്തില്‍ നിന്ന് 42 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 7.85 എന്ന മോശമില്ലാത്ത ഇക്കോണമിയും കോട്രലിന്റെ പേരിലുണ്ട്.

Also Read: IND vs ENG: 'അവന്‍ മറ്റൊരു ദ്രാവിഡ് തന്നെ, അതേ ഗുണങ്ങള്‍',- താരതമ്യപ്പെടുത്തി സഹീര്‍ ഖാന്‍

കീമോ പോള്‍

കീമോ പോള്‍

വെസ്റ്റ് ഇന്‍ഡീസിന്റെ പേസ് ഓള്‍റൗണ്ടറാണ് കീമോ പോള്‍. ആര്‍ച്ചറിനെപ്പോലെ അതിവേഗമുള്ള ബൗളറല്ലെങ്കിലും ടി20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്. 2019 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി എട്ട് മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഒഴിവാക്കപ്പെട്ടു. കീമോ പോളിന്റെ ഓള്‍റൗണ്ട് മികവ് രാജസ്ഥാന് ഗുണം ചെയ്‌തേക്കും. 20 ടി20യില്‍ നിന്ന് 24 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ 8.93 ആണ് ഇക്കോണമി. ടി20യില്‍ അഞ്ച് വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

Also Read: ആന്റേഴ്‌സണ്‍ ചൊറിഞ്ഞു, കേറി മാന്തി സിറാജ്; കളിക്കിടയിലെ വാക്‌പ്പോര്, വീഡിയോ

ഡ്വെയ്ന്‍ പ്രിട്ടോറിയസ്

ഡ്വെയ്ന്‍ പ്രിട്ടോറിയസ്

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ് ആര്‍ച്ചര്‍ക്ക് പകരക്കാരനാവാന്‍ കെല്‍പ്പുള്ള താരമാണ്. പന്തില്‍ മികച്ച വേരിയേഴനുള്ള അദ്ദേഹം 2017ലാണ് ടി20 അരങ്ങേറ്റം കുറിച്ചത്. 14 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് പ്രിട്ടോറിയസ് വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും അദ്ദേഹത്തിന്റെ പേരിലുണ്ട്. 165.62 സ്‌ട്രൈക്കറേറ്റില്‍ 159 റണ്‍സ് നേടിയിട്ടുള്ള താരത്തിന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍ 77 റണ്‍സാണ്.

Story first published: Sunday, August 8, 2021, 17:13 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+